എമിലിയാനോ മാർട്ടിനെസിന് ‘കുഞ്ഞുകുട്ടി’കളുടെ മനസ്സാണ് :അർജന്റീന ബോസ് ലയണൽ സ്‌കലോണി

ആസ്റ്റൺ വില്ലയുടെയും അർജന്റീനയുടെ ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനെസിനെയും പരിശീലകൻ ലയണൽ സ്‌കലോനി ‘കുഞ്ഞുകുട്ടി’ എന്ന് വിശേഷിപ്പിച്ചു. മുൻ ആഴ്സണൽ താരം തന്റെ പെരുമാറ്റം തിരിഞ്ഞുനോക്കുമ്പോൾ സന്തോഷിക്കില്ലെന്ന് അദ്ദേഹം വിശ്വസിക്കുന്നു.ഫിഫ ലോകകപ്പ് ചടങ്ങിലെ അശ്ലീല ആഘോഷങ്ങൾക്ക് ശേഷം മാർട്ടിനെസ് വിവാദത്തിലായിരുന്നു.

അർജന്റീനയിൽ നടന്ന ലോകകപ്പ് വിജയം ആഘോഷിക്കുന്നതിനിടെ കൈലിയൻ എംബാപ്പെയുടെ മുഖത്തോടുകൂടിയ ഒരു കുഞ്ഞ് പാവയെ മാർട്ടിനെസ് കയ്യിലേന്തുകയും ചെയ്തിരുന്നു.എമിയുടെ ആ ആറ്റിറ്റ്യൂഡിന്റെ കാര്യത്തിൽ ഭാവിയിൽ അദ്ദേഹം ഹാപ്പി ആയിരിക്കില്ല എന്നാണ് സ്കലോണി പറഞ്ഞത്. പക്ഷേ അദ്ദേഹം കുട്ടിയെ പോലെയാണെന്നും അർജന്റീന പരിശീലകൻ പറഞ്ഞു. എമിലിയാനോ അങ്ങനെയാണെന്നും അദ്ദേഹത്തിന്റെ പ്രകൃതം ഒരു കുട്ടിയെ പോലെ നിഷ്കളങ്കമാണ് എന്നാണ് അർജന്റീനയുടെ പരിശീലകൻ പറയുന്നത്.

‘ എമി മാർട്ടിനസിന്റെ ഭാഗത്ത് നിന്നുണ്ടായ ചില ആറ്റിറ്റൂഡുകൾ, അത് ഭാവിയിൽ അദ്ദേഹത്തിന് ഒരിക്കലും സന്തോഷം നൽകുന്ന ഒന്നായിരിക്കില്ല. പക്ഷേ അദ്ദേഹം ഒരു അത്ഭുതപ്പെടുത്തുന്ന പയ്യനാണ്.ഒരു കൊച്ചു കുട്ടിയെ പോലെയാണ്. അവിശ്വസനീയമായ ഒരു പയ്യനാണ്.നിങ്ങൾ അദ്ദേഹത്തെ പരിചയപ്പെടേണ്ടിയിരിക്കുന്നു. ഞങ്ങളുടെ ടീമിൽ എപ്പോഴും സന്തോഷം നൽകുന്ന ഒരു വ്യക്തിയാണ് എമി. അദ്ദേഹത്തിന്റെ പേഴ്സണാലിറ്റി ഗ്രൂപ്പിന് വളരെ വലുതാണ്. പക്ഷേ ചില പെരുമാറ്റങ്ങൾ ശരിയല്ലെങ്കിലും അദ്ദേഹം മികച്ച ഒരു പയ്യനാണ് ‘ സ്കലോണി പറഞ്ഞു.

വേൾഡ് കപ്പ് ഫൈനലിൽ അർജന്റീനയെ കിരീടത്തിലേക്ക് എത്തിച്ചത് ഗോൾ കീപ്പറായ എമിലിയാനോ മാർട്ടിനസിന്റെ പ്രകടനമാണ്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ താരം നടത്തിയ സേവാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കാര്യങ്ങളെ എത്തിച്ചത്. പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീനയുടെ ഹീറോയായി കൊണ്ട് ഗോൾഡൻ ഗ്ലൗവും നേടി കൊണ്ടാണ് എമി മാർട്ടിനസ് ഖത്തർ വിട്ടത്.

Rate this post