‘അർജന്റീന ഗോൾ വല കാത്ത സൂപ്പർ ഹീറോ’ : എമിലിയാനോ മാർട്ടിനെസ്|Qatar 2022 |Emiliano Martinez

യൂറോപ്യൻ പവർ ഹൗസുകളായ ഹോളണ്ടിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി രണ്ടു തവണ ചാമ്പ്യന്മാരായ അർജന്റീന ഖത്തർ വേൾഡ് കപ്പിന്റെ സെമി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട പോരാട്ടത്തിൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ തകർപ്പൻ പ്രകടനമാണ് അർജന്റീനക്ക് വിജയമൊരുക്കിയത് .

രണ്ടു പെനാൽറ്റികളാണ് ആസ്റ്റൺ വില്ല താരം തടുത്തിട്ടത്. അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കാണ് 29 കാരൻ വഹിച്ചത് . 2014 ന് ശേഷം ആദ്യമായി ആൽബിസെലെസ്റ്റെ സെമിയിലേക്ക് യോഗ്യത നേടികൊടുക്കുകയും ചെയ്തു. ഹോളണ്ടിനായി ആദ്യ രണ്ടു കിക്കെടുത്ത വിർജിൽ വാൻ ഡിജിക്കിനെയും സ്റ്റീവൻ ബെർഗൂയിസിനേയും ഷോട്ടുകളാണ് എമി തടഞ്ഞിട്ടത്.എമിലിയാനോ മാർട്ടിനെസിന്റെ കഴിവും ശാന്തതയുമാണ് അർജന്റീനയെ വിജയത്തിലെത്തിച്ചത്.

2021-ലെ കോപ്പ അമേരിക്കയിൽ സെമി ഫൈനലിൽ കൊളംബിയക്കെതിരെ മൂന്ന് പെനാൽറ്റികൾ രക്ഷിച്ചതിന് ശേഷം തന്റെ ടീമിനായി ഹീറോ ആയി മാറി. ഫൈനലിൽ എത്തിയ അവർ ബ്രസീലിനെ കീഴടക്കി കിരീടം നേടുകയും ചെയ്തു. എക്കാലത്തും അർജന്റീനയുടെ ഏറ്റവും വലിയ പ്രശ്നമായിരുന്നു മികച്ച ഗോൾ കീപ്പർമാർമാരുടെ അഭാവം. അതിനുള്ള ഏറ്റവും മികച്ച ഉത്തരം തന്നെയാണ് മാർട്ടിനെസ്.

എമി മാർട്ടിനെസ് 2008-ൽ ഇൻഡിപെൻഡെന്റയിൽ തന്റെ കരിയർ ആരംഭിച്ചുവെങ്കിലും 2010-ൽ ആഴ്‌സണൽ ഒപ്പിട്ടതോടെ ഉടൻ തന്നെ പ്രീമിയർ ലീഗിലേക്ക് മാറുകയായിരുന്നു.ലണ്ടൻ ക്ലബിലെ ഒരു മുൻനിര കളിക്കാരനായ മാർട്ടിനെസ് ലോവർ ഡിവിഷൻ ക്ലബുകൾക്കിടയിൽ ലോണീ ആയി മാറി മാറി ലണ്ടനിൽ സമയം ചെലവഴിച്ചു.2012 മേയിൽ സീസണിലെ അവസാന മത്സരത്തിൽ പോർട്ട് വെയ്‌ലിനെതിരെ ഓക്‌സ്‌ഫോർഡ് യുണൈറ്റഡ് കളിക്കാരനായി അദ്ദേഹം തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റം കുറിച്ചു.

അതിനുശേഷം, ഇംഗ്ലണ്ടിലെ ഷെഫീൽഡ് ,റോതർഹാം യുണൈറ്റഡ്, വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ്, റീഡിംഗ് തുടങ്ങിയ നിരവധി ക്ലബ്ബുകളിലേക്ക് പോയി.സ്പെയിനിലെ ഗെറ്റാഫെയിലും താരം കളിച്ചിട്ടുണ്ട്.2019-20ലായിരുന്നു അദ്ദേഹത്തിന്റെ കരിയർ മാറിമറിഞ്ഞ സീസൺ .2020 ജൂണിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനെതിരായ മത്സരത്തിൽ ആഴ്സണലിന്റെ ബെർൻഡ് ലെനോയ്ക്ക് പരിക്കേറ്റിരുന്നു. 2016-17 സീസണിന് ശേഷം തന്റെ ആദ്യ പ്രീമിയർ ലീഗ് മത്സരത്തിനാണ് മാർട്ടിനെസ് ബെഞ്ചിൽ നിന്ന് ഇറങ്ങിയത്.

ആഴ്‌സണലിന്റെ ആദ്യ ചോയ്‌സ് കീപ്പറായി സീസൺ മുഴുവൻ അദ്ദേഹം കാണുകയും ബോക്‌സിലെ ഉറച്ച കീപ്പിംഗിനും കമാൻഡിംഗ് സാന്നിധ്യത്തിനും പ്രശംസ നേടുകയും ചെയ്തു.വെംബ്ലിയിൽ നടന്ന എഫ്എ കപ്പ് ഫൈനലിൽ ചെൽസിയെ 1-0 ന് തോൽപിച്ച ആഴ്സണലിനെ കിരീടം നേടാൻ സഹായിക്കുകയും ചെയ്തു. ആഴ്സനലിലെ മികച്ച പ്രകടനങ്ങൾ എമിയെ ആസ്റ്റൺ വില്ലയിലെത്തിച്ചു.20 ദശലക്ഷം നീക്കത്തിൽ അദ്ദേഹം നാല് വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഒരു സീസണിൽ ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റുകൾ എന്ന ബ്രാഡ് ഫ്രീഡലിന്റെ റെക്കോർഡ് 15 മറികടക്കുകയും ആസ്റ്റൺ വില്ല സപ്പോർട്ടേഴ്‌സ് പ്ലെയർ ഓഫ് ദി സീസൺ നേടുകയും ചെയ്‌തതിനാൽ, തന്റെ ആദ്യ സീസണിൽ തന്നെ അദ്ദേഹം ക്ലബ്ബ് റെക്കോർഡുകൾ തകർത്തു.

മികച്ച നേതൃപാടവം കൊണ്ടും അതിലുപരി ബോക്സിനകത്തെ മികച്ച പ്രകടനം കാരണവും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ലോകത്തിലെയും മികച്ച ഗോൾകീപ്പർമാരുടെ പട്ടികയിലേക്ക് ഉയർന്നുവരാൻ മാർട്ടിനെസിന് സാധിച്ചു. 2011ൽ നൈജീരിയയ്‌ക്കെതിരെ ഓസ്‌കാർ ഉസ്താരിക്ക് പകരക്കാരനായി മാർട്ടിനെസിന് തന്റെ ആദ്യ സീനിയർ കോൾ അപ്പ് ലഭിച്ചു.ഒരു ദശാബ്ദത്തിനുശേഷമാണ് അദ്ദേഹത്തിന് ദേശീയ ടീമിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിച്ചത്. 2021 ജൂണിൽ FIFA 2022 യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ അദ്ദേഹം ആദ്യമായി തന്റെ ദേശീയ ജേഴ്സി ധരിച്ചു. അർജന്റീനയുടെ നമ്പർ 1 എന്ന നിലയിൽ മാർട്ടിനെസിന്റെ ആദ്യ പ്രധാന ടൂർണമെന്റായിരുന്നു കോപ്പ അമേരിക്ക 2021.

Rate this post