തുടർച്ചയായ മൂന്നു ടൂർണമെന്റുകളിൽ മികച്ച ഗോൾ കീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയ എമിലിയാനൊ മാർട്ടിനെസ് | Emiliano Martínez

അർജന്റീനയുടെ കോപ്പ അമേരിക്ക വിജയത്തിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളാണ് ഗോൾകീപ്പർ എമിലിയാനൊ മാർട്ടിനെസ്. ബാറിന് കീഴിൽ മിന്നുന്നപ്രകടനമാണ് ആസ്റ്റൺ വില്ല കീപ്പർ പുറത്തെടുത്തത്.കോപ്പ അമേരിക്ക 2024ലെ മികച്ച ഗോൾകീപ്പറായി എമിലിയാനോ മാർട്ടിനെസിനി തെരെഞ്ഞെടുക്കയും ചെയ്തു.

കോപ്പ അമേരിക്ക 2024 ഇക്വഡോറിനെതിരായ ക്വാർട്ടർ ഫൈനലിൽ രണ്ടു പെനാൽറ്റികൾ തടഞ്ഞിട്ട മാർട്ടിനെസ് അർജന്റീനയെ സെമിയിൽ എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തിയവരിൽ മുൻപന്തിയിലായിരുന്നു മാർട്ടിനെസിന്റെ സ്ഥാനം.ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ മാർട്ടിനെസ് അർജന്റീനയുടെ രക്ഷകനായിരുന്നു.

മികച്ച പ്രകടത്തിനെത്തുടർന്ന് ലോകകപ്പിലെ എമിലിയാനോ ‘ഡിബു’ മാർട്ടിനെസ് ഗോൾഡൻ ഗ്ലൗവ് സ്വന്തമാക്കുകയും ചെയ്തു. അർജന്റീനയുടെ 2021 കോപ്പ അമേരിക്ക വിജയത്തിലും മാർട്ടിനെസ് നിർണായക പങ്കു വഹിച്ചിരുന്നു. ഈ മൂന്നു ടൂര്ണമെന്റിലും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് മാർട്ടിനെസ് ആയിരുന്നു.2024 കോപ്പ അമേരിക്കയിൽ ഒരു ഗോൾ മാത്രമാണ് മാർട്ടിനെസ് വഴങ്ങിയത്.എമിലിയാനോ മാർട്ടിനെസ് 2024 കോപ്പ അമേരിക്കയിൽ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ക്ലീൻ ഷീറ്റുകൾ നേടുകയും ചെയ്തു.

2021 കോപ്പ അമേരിക്കയുടെ സെമി ഫൈനലിൽ അർജൻ്റീനയ്‌ക്കെതിരെ കൊളംബിയയ്‌ക്കെതിരായ പെനാൽറ്റി കിക്ക് ഹീറോയും 2022 ലോകകപ്പ് ഫൈനലിൽ അർജൻ്റീനയ്‌ക്ക് എതിരെ ഫ്രാൻസിൻ്റെ പെനാൽറ്റി കിക്ക് ഹീറോയും അർജൻ്റീനയ്‌ക്കെതിരെ ഇക്വഡോറിൻ്റെ പെനാൽറ്റി കിക്ക് ഹീറോയും മാർട്ടിനെസ് ആയിരുന്നു.

Rate this post