ഖത്തർ 2022 : എമിലിയാനോ മാർട്ടിനെസിന്റെ പരിക്കും അർജന്റീനയുടെ ആശങ്കകളും |Qatar 2022 |FIFA World Cup

ഖത്തർ വേൾഡ് കപ്പിന് ഇനി വളരെ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. 35 മത്സരങ്ങളുടെ അപരാജിത കുതിപ്പ് നടത്തുന്ന ലയണൽ മെസ്സിയുടെ അര്ജന്റീനക്കാണ് ഏറ്റവും കൂടുതൽ കിരീട സാധ്യത കൽപ്പിക്കപ്പെടുന്നത്. കിരീട പ്രതീക്ഷകൾക്കിടയിലും പ്രമുഖ താരങ്ങളുടെ പരിക്ക് അർജന്റീനക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

സൂപ്പർതാരങ്ങളായ ഡി മരിയ,ഡിബാല,പരേഡസ് തുടങ്ങിയ താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. വേൾഡ് കപ്പിന് മുന്നോടിയായി അവർ ഫിറ്റ്നസ് വീണ്ടെടുക്കുമോ എന്ന കാര്യത്തിൽ വലിയ സംശയമാണുളളത്. ലോകകപ്പിന് മുന്നേയുള്ള ഇടവേളകളില്ലാതെ ക്ലബ് മത്സരങ്ങളാണ് താരങ്ങളുടെ പരിക്കിന്റെ പ്രധാന കാരണം. ഇന്നലെ പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ല ന്യൂ കാസിൽ മത്സരത്തിൽ അര്ജന്റീന ഗോൾകീപ്പർ എമിലിയാണോ മാർട്ടിനെസിന് പരിക്കേൽക്കുകയും ആദ്യ പകുതിയിൽ തന്നെ അദ്ദേഹത്തെ പിൻവലിക്കുരുകയും ചെയ്തു.35ആം മിനുട്ടിൽ താരത്തെ പിൻവലിക്കുകയും പകരക്കാരനായി കൊണ്ട് റോബിൻ ഒൽസൻ വരികയും ചെയ്തിരുന്നു.

മത്സരത്തിൽ ആസ്റ്റൺ വില്ല നാല് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.ഇപ്പോഴിതാ എമി മാർട്ടിനസിന്റെ പരിക്ക് ഗുരുതരമാണോ എന്നുള്ള കാര്യത്തിൽ ആസ്റ്റൻ വില്ലയുടെ താൽക്കാലിക പരിശീലകൻ ചില വിശദീകരണങ്ങൾ നൽകിയിട്ടുണ്ട്. 30 കാരൻ എത്ര നാൾ പുറത്തിരിക്കേണ്ടി വരും എന്നതിനെക്കുറിച്ച് ഔദ്യോഗികമായ വിശദീകരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. മാർട്ടിനെസിന്റെ പരിക്ക് അര്ജന്റീന പരിശീലകൻ ലയണൽ സ്കെലോണിയുടെ മനസ്സിൽ കൂടുതൽ ആശങ്കകൾ സൃഷ്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ മൂന്നു വർഷമായി അർജന്റീനയുടെ തുടർച്ചയായ വിജയങ്ങളിൽ നിർണായക പ്രകടനം നടത്തുന്ന താരമാണ്മാർട്ടിനെസ്. കോപ്പ അമേരിക്കയിൽ മാർട്ടിനെസിന്റെ സേവുകളാണ് അർജന്റീനയെ കിരീടത്തിലെത്തിച്ചത്.അർജന്റീന ദേശിയ ടീമിന്റെ ഗോൾവലക്ക് കീഴിലെ സ്ഥിരസാന്നിധ്യമാണ് 30 കാരൻ .വെബ്ലിയിൽ ഇറ്റലിക്കെതിരെ ഫൈനൽസിമ നേടിയപ്പോഴും താരത്തിന്റെ പ്രകടനം നിർണായകമായിരുന്നു. മാർട്ടിനെസിന്റെ സാന്നിധ്യം അർജന്റീനക്ക് വളരെ നിർണായകമായ ഒരു കാര്യമാണ്.

Rate this post