അർജന്റീനയെ ക്വാർട്ടർ ഫൈനലിലെത്തിച്ച എമിലിയാനോ മാർട്ടിനെസിന്റെ ഇഞ്ചുറി ടൈം സേവ് |Qatar 2022 |Emiliano Martinez

ഇന്നലെ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ടന്ന റൗണ്ട് ഓഫ് 16 മത്സരത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വിജയിച്ചാണ് അർജന്റീന 2022 ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടിയത്.ഓസ്‌ട്രേലിയയെ 2-1നാണ് അർജന്റീന പരാജയപ്പെടുത്തിയത്. മത്സരത്തിൽ 5 ഷോട്ടുകൾ ഉൾപ്പെടെ 14 ഷോട്ടുകൾ അർജന്റീന എടുത്തപ്പോൾ, ഓസ്‌ട്രേലിയൻ താരങ്ങൾ ഒരു ടാർഗെറ്റ് ഷോട്ടടക്കം അഞ്ച് ഷോട്ടുകൾ മാത്രമാണ് എടുത്തത്.

മത്സരത്തിന്റെ 97-ാം മിനിറ്റിൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് നടത്തിയ ഒരു സേവ് ഇഞ്ചുറി ടൈമിൽ അർജന്റീനയെ വിജയത്തിലെത്തിച്ചു. പകരക്കാരനായ ഗരാങ് കുവോളിന്റെ ലോ ഷോട്ട് എമിലിയാനോ മാർട്ടിനെസ് ഉജ്ജ്വലമായി രക്ഷപ്പെടുത്തി. ഒരുപക്ഷെ അത് ഗോളായി മാറിയിരുന്നെങ്കിൽ മത്സരം അധിക സമയത്തേക്ക് പോകുമായിരുന്നു.

അതുകൊണ്ട് തന്നെ കളിയെ കൂടുതൽ സങ്കീർണതകളിലേക്ക് വലിച്ചിഴക്കാതെ അർജന്റീനയെ ക്വാർട്ടർ ഫൈനലിലേക്ക് നയിക്കുന്നതിൽ എമിലിയാനോ മാർട്ടിനെസ് നിർണായക പങ്കുവഹിച്ചു എന്ന് പറയാം.ലോകകപ്പ് നോക്കൗട്ട് മത്സരത്തിൽ പെലെയ്ക്ക് ശേഷം കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ കുവോലിന് ഫുട്ബോൾ ലോകത്ത് തന്റെ വരവ് അറിയിക്കാനുള്ള അവസരമാണ് നഷ്ടമായത്.അർജന്റീന ഡിഫൻഡർമാരെ മറികടന്ന് കുവോൾ തൊടുത്ത ഷോട്ട് എമിലിയാനോ മാർട്ടിനെസ് തട്ടിയകറ്റി.

എമിലിയാനോ മാർട്ടിനെസ് ഓസ്‌ട്രേലിയയ്‌ക്കെതിരായ കടുത്ത മത്സരത്തെക്കുറിച്ചും ലയണൽ മെസ്സി അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതിനെക്കുറിച്ചും സംസാരിച്ചു.“ഇന്ന് ഞങ്ങൾ പോരാടി, അവർ നന്നായി പ്രസ് ചെയ്തു.അവർ ഒന്നുമില്ലായമായി നിന്നും സ്കോർ ചെയ്തു. ആവശ്യമുള്ളപ്പോൾ ലയണൽ മെസ്സി ടീമിനെ മുന്നോട്ട് നയിക്കുന്നു, ഞങ്ങൾ അദ്ദേഹത്തെ സഹായിക്കണം,ലിയോ മെസ്സി ടീമിന്റെ 99.9% ആണ്, കാര്യങ്ങൾ ശരിയായി നടക്കാത്തപ്പോൾ അവനെ സഹായിക്കുന്ന ബാക്കി 0.1% ഞങ്ങളാണ്”അർജന്റീന ക്യാപ്റ്റനെ കുറിച്ച് എമിലിയാനോ പറയുന്നു. ക്വാർട്ടർ ഫൈനലിൽ നെതർലൻഡ്‌സാണ് അർജന്റീനയുടെ എതിരാളികൾ.

Rate this post