വിക്കറ്റ് ലഭിക്കാതെ നിരാശയിലാണ് അവർ 😱പൂജാരക്ക്‌ നേരെ പ്രകോപനം

ഇന്ത്യ :ഇംഗ്ലണ്ട് നാലാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ആവേശപൂർവ്വമാണ് ഓവലിൽ പുരോഗമിക്കുന്നത്. അത്യന്തം ത്രില്ലർ പോലെ പുരോഗമിക്കുന്ന മത്സരത്തിൽ മൂന്നാം ദിന ട്വിസ്റ്റ്‌ സമ്മാനിച്ചത് ഇന്ത്യൻ ടീം രണ്ടാം ഇന്നിങ്സിൽ പുറത്തെടുത്ത മികച്ച ബാറ്റിങ് പ്രകടനമാണ്. ഇന്ത്യൻ ടീമിന്റെ എല്ലാ ബാറ്റ്‌സ്മാന്മാരും മൂന്നാം ദിനം കളി അവസാനിക്കും വരെ ഇംഗ്ലണ്ട് ബൗളർമാർക്ക് എതിരെ കാച്ചവെച്ചത്. ഇംഗ്ലണ്ടിന്റെ 99 റൺസ് ഒന്നാം ഇന്നിങ്സ് ലീഡിന് മറുപടിയായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീം മൂന്നാം ദിനം കളി നിർത്തുമ്പോൾ 3 വിക്കറ്റുകൾ നഷ്ടത്തിൽ 270 റൺസെന്ന സ്കോറിൽ തന്നെയാണ്. നിലവിൽ ഇന്ത്യൻ ടീമിന് 171 റൺസ് ലീഡുണ്ട്.

അതേസമയം മത്സരത്തിൽ പല പ്രധാന സംഭവങ്ങൾ നടന്നെങ്കിലും ഇപ്പോൾ വളരെ അധികം ചർച്ചയായി മാറുന്നത് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ഇന്ത്യൻ താരമായ പൂജാരക്ക്‌ എതിരെ പുറത്തെടുത്ത ഒരു പ്രകോപനപരമായ പ്രവർത്തിയാണ്. രണ്ടാം ഇന്നിങ്സിൽ തന്റെ ഫോമിലേക്ക്‌ ഉയർന്ന പൂജാര 61 റൺസ് സ്വന്തമാക്കി. താരം മികച്ച രീതിയിൽ എല്ലാ തരത്തിലും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളമാർക്ക് വെല്ലുവിളി സൃഷ്ടിച്ചാണ് മുന്നേറിയത്. പൂജാര ഒരു അവസരം പോലും നൽകാതെ ബാറ്റിങ് തുടർന്നതാണ് ഇംഗ്ലണ്ട് പേസർ ക്രൈഗ് ഓവർട്ടണെ പ്രകോപിപ്പിച്ചത്. താരം തന്റെ ഓവറിൽ പൂജാരയുടെ ശരീരത്തിന് നേരെ ബൗൾ എറിയുവാൻ ശ്രമിച്ചതാണ് പക്ഷേ ഇപ്പോൾ വിവാദമായി മാറിയത്.


ഇന്ത്യൻ ടീമിന്റെ ഇന്നിങ്സിലെ തന്നെ നാല്പത്തിയോൻപതാം ഓവറിലാണ് ഫാസ്റ്റ് ബൗളർ ഓവർട്ടൺ പൂജാര സ്ട്രൈക്കർ എൻഡിൽ നിന്നും തട്ടിയിട്ട പന്ത് നേരെ താരത്തിന്റെ ശരീരത്തിന് നേരെ തന്നെ എറിയാൻ ശ്രമിച്ചത്. എന്നാൽ ഒരൊറ്റ അക്ഷരം പോലും മിണ്ടാതെയിരുന്ന പൂജാര ബാറ്റിങ് തുടർന്നു. ഇപ്പോൾ ഈ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഏറെ വൈറലായി മാറുന്നത്. അതേസമയം രണ്ടാളും ഇന്നിങ്സിൽ പൂജാരക്ക്‌ 127 പന്തിൽ നിന്നും 61 റൺസ് നെടുവാനായി സാധിച്ചപ്പോൾ രോഹിത് 127 റൺസാണ് അടിച്ചെടുത്തത്.