❝ മരണ ഗ്രൂപ്പിലെ 🇩🇪💥 അവസാന ടീമും തീർന്നു🏴󠁧󠁢󠁥󠁮󠁧󠁿🦁 രാജകീയം ഇംഗ്ലീഷ് പട്ടാളം ❞

യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ കരുത്തരായ ജർമനിയെ തകർത്തെറിഞ്ഞ ക്വാർട്ടറിൽ സ്ഥാനമുറപ്പിച്ച് ഇംഗ്ലണ്ട്.വെബ്ലിയിൽ നടന്ന ശക്തമായ പോരാട്ടത്തിനൊടുവിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ടീമിന്റെ ജയം. രണ്ടാം പകുതിയിലാണ് ഇംഗ്ലണ്ടിന്റെ രണ്ടു ഗോളുകളും പിറന്നത്. റഹീം സ്റ്റെർലിങ് ,ഹാരി കെയ്ൻ എന്നിവരാണ് ഇംഗ്ലണ്ടിന് വേണ്ടി ഗോൾ നേടിയത്.രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ഗ്രീളിഷിന്റെ പ്രകടനം ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി തീർന്നു. നാല്പതിനായിരത്തോളം വരുന്ന ഇംഗ്ലീഷ് ആരാധകരെ സാക്ഷിയാക്കി ആയിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ജവോകിം ലോയുടെ ജർമ്മൻ പരിശീലകനായുള്ള അവസാന മത്സരമായും ഇത് മാറി. സ്വീഡൻ – ഉക്രൈൻ മത്സര വിജയികൾ ആയിരിക്കും ക്വാർട്ടറിൽ ഇംഗ്ലണ്ടിന്റെ എതിരാളികൾ .

വെബ്ലിയിൽ 3 – 4 – 3 ശൈലിയിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ 3 – 4 – 2 – 1 ശൈലിയിലാണ് ജർമ്മനി നേരിട്ടത്. ജർമനിയുടെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ പത്തു മിനുട്ടിൽ കൂടുതൽ സമയം പാർത്ഥ കൈവശം വെച്ചതും ജർമനി ആയിരുന്നു. ഒൻപതാം മിനുട്ടിൽ ലിയോൺ ഗൊറെറ്റ്‌സ്‌കയെ റൈസ് ഫൗൾ ചെയ്തതിനു ലഭിച്ച ഫ്രീ കിക്ക് ഇംഗ്ലീഷ് മതിലിൽ തട്ടി തെറിച്ചു. 16 ആം മിനുട്ടിൽ മത്സരത്തിലെ ആദ്യ ഗോളവസരം ഇംഗ്ലണ്ടിന് ലഭിച്ചു.കൃത്യമായ പാസ് ലഭിച്ചതിന് ശേഷം ബോക്‌സിന്റെ അരികിൽ നിന്ന് റഹീം സ്റ്റെർലിംഗ് തൊടുത്ത മനോഹരമായ ലോങ്ങ് റേഞ്ച് ഷോട്ട് മുഴുനീളൻ ഡൈവിലൂടെ ജർമൻ കീപ്പർ മാനുവൽ ന്യൂയർ തട്ടിക്കളഞ്ഞു. തൊട്ടടുത്ത മിനുട്ടിൽ കോർണറിൽ നിന്നും ഹാരി മാഗ്വെയറിന്റെ ഹെഡ്ഡർ നേരെ ന്യൂയറിന്റെ കയ്യിലേക്കായിരുന്നു. മത്സരം പുരോഗമിക്കുന്തോറും ഇരു ടീമുകളും കൂടുതൽ മുന്നേറി കളിച്ചു.

ആദ്യ പത്തു മിനുട്ടിനു ശേഷം ഇംഗ്ലണ്ടിനായിരുന്നു മത്സരത്തിന്റെ നിയന്ത്രണം. 27 മിനുട്ടിൽ വലതു വിങ്ങിൽ നിന്നുള്ള ഹാരി മാഗ്വെയറിന്റെ ഹെഡ്ഡർ ബാറിന് മുകളിലൂടെ പോയി. 30 ആം മിനുട്ടിൽ വലതു വിങ്ങിൽ നിന്നും കിമ്മിക്ക് കൊടുത്ത ക്രോസ്സ് ബോക്സിൽ വെച്ച് ഗോസെൻസിനു കണക്ട് ചെയ്യാനായില്ല . തൊട്ടടുത്ത മിനുട്ടിൽ ജർമനിക്ക് മുന്നിലെത്താൻ അവസരം ലഭിച്ചു. കൈ ഹാവെർട്സിന്റെ പെനാൽറ്റി ഏരിയയിലേക്ക് പാസിൽ നിന്നും സ്‌ട്രൈക്കർ ടിമോ വെർണറിന്റെ ഷോട്ട് ഗോൾ കീപ്പർ ജോർദാൻ പിക്ക്ഫോർഡ് ജാഗ്രത പാലിക്കുകയും തടുത്തിടുകയും ചെയ്തു. ഒന്നാം പകുതി അവസാനിക്കുന്നതിനു മുൻപ് മുന്നിലെത്താൻ ഇംഗ്ലണ്ടിന് അവസരം ലഭിച്ചു. റഹീം സ്റ്റെർലിംഗ് സോളോ റണ്ണിൽ നിന്നും പന്ത് ലഭിച്ച കൈനിനു ലക്‌ഷ്യം കാണാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് 53 % ശതമാനവും ജർമ്മനി 47 %പന്ത് കൈവശം വെച്ചു. ഇംഗ്ലണ്ട് നാലും ജർമ്മനി മൂന്നും ഗോൾ ശ്രമങ്ങൾ നടത്തി.


ജർമനിയുടെ മുനീട്ടതോടെ തന്നെയാണ് രണ്ടാം പകുതിയും തുടങ്ങിയത്. 49 ആം മിനുട്ടിൽ ജർമനിക്ക് ഗോൾ നേടാൻ മികച്ച അവസരം ലഭിച്ചു . പെനാൽറ്റി ഏരിയയ്‌ക്ക് തൊട്ടപ്പുറത്ത് നിന്നും കൈ ഹാവെർട്‌സ് തൊടുത്ത ഇടം കാൽ വോളി ഇംഗ്ലീഷ് കീപ്പർ പിക്ക്ഫോർഡ് തകർപ്പൻ സേവിലൂടെ തട്ടിയകറ്റി. രണ്ടാംപകുതിയിലും ഇംഗ്ലണ്ട് പന്ത് കൈവശം വയ്ക്കുകയും മികച്ച പാസിങ്ങിലൂടെ മുന്നേറി കൊണ്ടിരുന്നു. ഇരു വിങ്ങുകളിൽ നിന്നും ക്രോസ്സുകളിലൂടെ ജർമനിയുടെ പ്രതിരോധം തുറക്കാനുള്ള ശരിയായ നിമിഷത്തിനായി അവർ കാത്തിരിക്കുകയാണ്. 68 ആം മിനുട്ടിൽ സാകക്ക് പകരം ഗ്രീലിഷ് എത്തി.

75 ആം മിനുട്ടിൽ ഇംഗ്ലണ്ട് മുന്നിലെത്തി. മിഡ്ഫീൽഡിൽ നിന്നും ഗ്രീലിഷ് കൊടുത്ത പാസ് ഇടതു വിങ്ങിൽ നിന്നും ലുക്ക് ഷാ ബോക്സിലേക്ക് മികച്ചൊരു പാസ് കൊടുക്കുകയും റഹീം സ്റ്റെർലിംഗ് അനായാസം പന്ത് ജർമൻ വലയിലാക്കി. ഗോൾ വീണതോടെ ഉണർന്നു കളിച്ച ജർമ്മനി സമനിലയുടെ അടുത്തെത്തി. റഹിം സ്റ്റെർലിംഗിനെ മിസ് പാസിൽ നിന്നും ഹാവേരറ്റസ് കൊടുത്ത മികച്ചൊരു പാസ് സ്വീകരിച്ച മുള്ളർ ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ തൊടുത്ത ഷോട്ട് പോസ്റ്റിനു പുറത്തേക്ക് പോയി.ഗോൾ നേടാനുള്ള ഏറ്റവും മികച്ച അവസരമാണ് ജർമനിക്ക് ലഭിച്ചത്.

സമനില ഗോളിനായി ജർമ്മനി മുന്നേറി കളിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധം പാറ പോലെ ഉറച്ചു നിന്നു. 85 ആം മിനുട്ടിൽ ഇംഗ്ലണ്ട് രണ്ടാം ഗോൾ നേടി. ജർമൻ താരങ്ങളുടെ അലസമായ പാസ്സിങ്ങിൽ നിന്നും പന്ത് പിടിച്ചെടുത്ത ലുക്ക് ഷാ ഇടതു വശത്തുള്ള പകരക്കാരൻ ഗ്രീലിഷിനു പന്ത് കൈമാറുകയും താരത്തിന്റെ മികച്ചൊരു ഇടം കാൽ ക്രോസ്സ് മികച്ചൊരു ഹെയ്ഡഡറിലൂടെ ക്യാപ്റ്റൻ ഹാരി കെയ്ൻ വലയിലാക്കി സ്കോർ 2 -0 ആക്കി ഉയർത്തി. താരത്തിന്റെ ഈ യൂറോ കപ്പിലെ ആദ്യ ഗോളായിരുന്നു ഇത്. പകരക്കാരൻ ഗ്രീലിഷ് വന്നതിനു ശേഷമാണ് ഇംഗ്ലണ്ട് രണ്ടു ഗോളുകൾ നേടിയത്.