“റൂട്ടിനും ബൈര്‍സ്റ്റോവിനും സെഞ്ച്വറി , തകർപ്പൻ ജയവുമായി പരമ്പര സമനിലയിലാക്കി ഇംഗ്ലണ്ട്”

ഇംഗ്ലണ്ടിൽ പരമ്പര നേടാമെന്ന ഇന്ത്യയുടെ മോഹങ്ങൾക്ക് തിരിച്ചടി നനൽകികൊണ്ട് എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം.നാലാം ഇന്നിംഗ്സിൽ 378 റൺസെന്ന വലിയ ലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് വെറും 76.4 ഓവറിലാണ് വിജയം കരസ്ഥമാക്കിയത്. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ 2-2ന് ഒപ്പമെത്തി.

ഏഴു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇംഗ്ലണ്ട് നേടിയത്. മൂന്നു വിക്കറ്റിന് 109 റൺസ് എന്ന നിലയിൽ ഒത്തുചേർന്ന റൂട്ടിന്റെയും ബയർസ്റ്റോവിന്റേയും തകർപ്പൻ കൂട്ട് കേട്ടാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കി കൊടുത്തത്, രണ്ടു താരങ്ങളും സെഞ്ച്വറി നേടുകയും ചെയ്തു.ജോ റൂട്ട് 142 റൺസും ജോണി ബൈര്‍സ്റ്റോ 114 റൺസും നേടിയപ്പോള്‍ നാലാം വിക്കറ്റിൽ 269 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത്. നേരത്തെ ജോണി ബെയർസ്റ്റോ ഒന്നാം ഇന്നിങ്സിലും സെഞ്ച്വറി നേടിയിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റിലെ തുടർച്ചയായ നാലാമത്തെ സെഞ്ച്വറിയാണ് ബെയർസ്റ്റോ നേടുന്നത്അതേസമയം ജോ റൂട്ട് ടെസ്റ്റ്‌ കരിയറിലെ തന്റെ ഇരുപത്തിയെട്ടാം സെഞ്ച്വറിയാണ് നേടുന്നത്.

ഇംഗ്ലണ്ട് ടീം അവരുടെ ടെസ്റ്റ്‌ ചരിത്രത്തിലെ തന്നെ റെക്കോർഡ് നാലാം ഇന്നിംഗ്സ് സ്കോർ നേടിയാണ് ഈ ജയം സ്വന്തമാക്കിയത്.ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ ടീം 132 റൺസാണ് ഇന്ത്യൻ ടീം നേടിയത് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ വെറും 245 റൺസിൽ ഒതുക്കിയാണ് ഇംഗ്ലണ്ട് ശക്തമായി ടെസ്റ്റ്‌ മത്സരത്തിൽ തിരികെ എത്തിയത്. വർഷങ്ങൾക്ക്‌ ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ്‌ പരമ്പര എന്നുള്ള ഇന്ത്യൻ സ്വപ്നമാണ് ഇന്നത്തെ തോൽവിയോടെ പൊലിഞ്ഞത്. ടെസ്റ്റ്‌ പരമ്പര സമനിലയോടെ നേടിയെങ്കിലും ഈ തോൽവി ഇന്ത്യൻ ക്യാമ്പിൽ അടക്കം സമ്മാനിക്കുന്നത് വലിയ നിരാശ.

മത്സരത്തിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ നയിച്ചത്.മത്സരത്തിന്റെ ആദ്യ മൂന്ന് ദിവസത്തെ മേൽക്കൈ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ മോശം ബാറ്റിംഗ് കാരണം നഷ്ടമായത് വലിയ തിരിച്ചടിയായി മാറി ഇന്ത്യയ്ക്ക് മത്സരത്തിൽ പരാജയം നേരിടുന്നതിലേക്ക് എത്തിക്കുകയായിരുന്നു.

Rate this post