2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ 26 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി താരസമ്പന്നമായതാണ് . അതുകൊണ്ട് തന്നെ പരിചിതരായ പല ഇംഗ്ലീഷ് താരങ്ങൾക്കും ലോകകപ്പ് ടീമിൽ ഇടം ലഭിച്ചില്ല. ടമ്മി എബ്രഹാം, ജോ ഗോമസ്, ജെയിംസ് വാർഡ്-പ്രോസ്, ഫിക്കായോ ടോമോറി എന്നിവർ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായവരിൽ പ്രമുഖരാണ്.
ലോകകപ്പ് ടീമിലുണ്ടാകുമോ എന്ന സംശയത്തിന്റെ നിഴലിൽ നിന്നിരുന്ന കെയ്ൽ വാക്കർ, ജെയിംസ് മാഡിസൺ, കല്ലം വിൽസൺ, ബെൻ വൈറ്റ് എന്നിവരടങ്ങുന്ന ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിനെ ഗാരെത് സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചു. ജോർദാൻ പിക്ക്ഫോർഡ്, നിക്ക് പോപ്പ്, ആരോൺ റാംസ്ഡേൽ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലെ ഗോൾകീപ്പർമാർ.

ട്രെന്റ് അലക്‌സാണ്ടർ-അർനോൾഡ്, കോനർ കോഡി, എറിക് ഡയർ, ഹാരി മഗ്വേർ, ലൂക്ക് ഷാ, ജോൺ സ്റ്റോൺസ്, കീറൻ ട്രിപ്പിയർ, കെയ്ൽ വാക്കർ, ബെൻ വൈറ്റ് എന്നിവരാണ് ലോകകപ്പ് ടീമിൽ ഇടം നേടിയ ഇംഗ്ലീഷ് ഡിഫൻഡർമാർ.
Your #ThreeLions squad for the @FIFAWorldCup! 🦁 pic.twitter.com/z6gVkRTlT3
— England (@England) November 10, 2022
ജൂഡ് ബെല്ലിംഗ്ഹാം, കോനർ ഗല്ലഗെർ, ജോർദാൻ ഹെൻഡേഴ്സൺ, മേസൺ മൗണ്ട്, കാൽവിൻ ഫിലിപ്പ്, ഡെക്ലാൻ റൈസ് എന്നിവരെ മിഡ്ഫീൽഡർമാരായി ഇംഗ്ലണ്ട് ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിൽ ഫോഡൻ, ജാക്ക് ഗ്രീലിഷ്, ഹാരി കെയ്ൻ, ജെയിംസ് മാഡിസൺ, മാർക്കസ് റാഷ്ഫോർഡ്, ബുക്കയോ സാക്ക, റഹീം സ്റ്റെർലിംഗ്, കലം വിൽസൺ എന്നിവരാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിലെ മുന്നേറ്റക്കാർ.