❝ ആദ്യ യൂറോ കിരീടത്തിൽ 😘🏆മുത്തമിടാൻ
യുവനിരയുടെ കരുത്തിലെത്തുന്ന 🏴󠁧󠁢󠁥󠁮󠁧󠁿🦁 ഇംഗ്ലീഷ് പട ❞

ലോക ഫുട്ബോളിലെ വലിയ ശക്തി കളിൽ ഒന്നായിട്ടും 1966 ലെ വേൾഡ് കപ്പ് വിജയം ഒഴിച്ച് നിർത്തിയാൽ മികച്ച വിജയങ്ങൾ ഒന്നും നേടാൻ ഇംഗ്ലണ്ടിനായിട്ടില്ല.ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായ പ്രീമിയർ ലീഗും ,നിരവധി പ്രതിഭകൾ ഉണ്ടായിരുന്നിട്ടും യൂറോപ്പിൽ ഒരികകൾ പോലും വിജയ ക്കൊടി പാറിക്കാൻ ഇംഗ്ലീഷ് ടീമിനായിട്ടില്ല. പോൾ ഗാസ്കോയിനും , അലൻ ഷിയറർ, സൗത്ത് ഗേറ്റ് അടങ്ങുന്ന മികച്ച ടീം 1996 ൽ സ്വന്തം നാട്ടിൽ കിരീടം നേടുമെന്ന് തോന്നിച്ചെങ്കിലും സെമിയിൽ പോരാട്ടം അവസാനിച്ചു. 2000 ത്തിനു ശേഷം ബെക്കാം ,ജെറാർഡ് ,ലാംപാർഡ് ,സ്കോൾസ്, റൂണി എന്നിവരടങ്ങുന്ന സുവർണ നിരയിലൂടെ യൂറോ കിരീടം നേടാനുള്ള ശ്രമവും വിഫലമായി. സ്വെൻ-ഗോരൻ എറിക്സൺ, ഫാബിയോ കാപ്പെല്ലോ എന്നി പരിശീലകർക്ക് മികച്ച താരങ്ങളുണ്ടായിട്ടും ഇംഗ്ലീഷ് ടീമിൽ നിന്നും മികച്ച റിസൾട്ട് ഉണ്ടാകാകൻ സാധിച്ചില്ല.

എന്നാൽ 2016 ൽ മുൻ താരം ഗാരെത് സൗത്ത്ഗേറ്റ് പരിശീലക സ്ഥാനം ഏറ്റെടുത്തതോടെ വലിയ മാറ്റമാണ് ഇംഗ്ലീഷ് ടീമിൽ ഉണ്ടായത്. ആദ്യ തന്നെ കൂടുതൽ മികവ് കാണിച്ച യുവ താരങ്ങൾക്ക് അവസരവും കൊടുക്കുകയും പാരമ്പര്യ ശൈലിയിൽ മാറ്റം കൊണ്ട് വന്നു 3-5-2, 4-3-3, 4-2-3-1 എന്ന ശൈലിയിലേക്ക് മാറി. 2018 ലെ വേൾഡ് കപ്പിൽ 3-5-2 എന്ന ശൈലിയിലാണ് ഇംഗ്ലണ്ട് കളിച്ചത്. ടൂർണമെന്റിൽ ഉടനീളം മികവ് കാണിച്ച അവർ സെമിയിൽ എത്തുകയും ചെയ്തു.2018 ൽ കളിച്ച താരങ്ങൾ തന്നെയാണ് യൂറോ കപ്പിനെത്തുന്നതും. മസോൺ മൗണ്ടിനെ പോലെയുളള താരങ്ങളുടെ മികവ് യൂറോയിൽ ഇംഗ്ലണ്ട് പരമാവധി ഉപയോഗപ്പെടുത്തിയാൽ കിരീടം കയ്യിലിരിക്കും.

കഴിഞ്ഞ ദിവസം യൂറോ കപ്പിനുള്ള 26 അംഗ ടീമിനെ സൗത്ത്ഗേറ്റ് പ്രഖ്യാപിച്ചു. കഴിഞ്ഞ ആഴ്ച തിരഞ്ഞെടുത്ത 33 അംഗ ടീമിൽ നിന്നുമാണ് ടീം തെരഞ്ഞെടുത്തത്. . യുണൈറ്റഡ് യുവ സ്‌ട്രൈക്കർ
മേസൺ ഗ്രീൻവുഡ് പരിക്കിനെ തുടർന്ന് ടീമിൽ നിന്നും പുറത്തായി. ഇവർക്ക് പുറമെ ജെസ്സി ലിംഗാർഡ്, ജെയിംസ് വാർഡ്-പ്ലോസ്, ബുക്കായോ സാക, ബെൻ ഗോഡ്ഫ്രെ, ബെൻ വൈറ്റ്, ആരോൺ റാംസ്‌ഡേൽ എന്നിവരെയും അവസാന സ്‌ക്വാ ഡിൽ നിന്നും പുറത്താക്കി.

ഗോൾ കീപ്പർമാരിൽ ആദ്യ ചോയ്സ് എവർട്ടന്റെ ജോർദാൻ പിക്ക്ഫോർഡ് തന്നെയാവും. ബാക്ക് അപ്പ് ഗോൾ കീപ്പർമാരായി യുണൈറ്റഡിന്റെ ടെൻ ഹെൻഡേഴ്സണും ,വെസ്റ്റ് ബ്രോമിൻറെ സാം ജോൺസ്റ്റൺ എന്നിവരെത്തും. റൈറ്റ് ബാക്ക് പൊസിഷനിൽ 4 താരങ്ങളാണുള്ളത്. ചാമ്പ്യൻസ് ലീഗ്ഫൈനലിലെ പ്രകടനം ചെൽസി താരം റീസ് ജെയിംസിനു ഇടം നേടിക്കൊടുത്തു. സിറ്റിയുടെ കെയ്ൽ വാക്കർ ,അത്ലറ്റികോ മാഡ്രിഡ് താരം കീരൻ ട്രിപ്പിയർ, ലിവർപൂൾ റൈറ്റ് ബാക്ക് അലക്‌സാണ്ടർ അർണോൾഡ് എന്നിവരാണ് മറ്റു 3 താരങ്ങൾ . ലെഫ്റ്റ് ബാക്ക് പൊസിഷനിൽ യുണൈറ്റഡ് താരം ലുക്ക് ഷാ ,ചെൽസിയുടെ ചിൽവെൽ എന്നിവർ ആദ്യ രണ്ടു ഓപ്‌ഷനായി വരും.


സെൻട്രൽ ഡിഫെൻഡർമാരായി പരിക്കിന്റെ പിടിയിൽ ആണെങ്കിലും യുണൈറ്റഡ് താരം ഹാരി മാഗ്വെയർ ടീമിലെത്തി. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച യുവ താരങ്ങൾ അടങ്ങിയ മിഡ്ഫീൽഡിനെ തന്നെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ജോർദാൻ ഹെൻഡേഴ്സൺ നേതൃത്വം നൽകുന്ന മിഡ്ഫീൽഡിൽ ജൂഡ് ബെല്ലിംഗ്ഹാം ,മസോൺ മൌണ്ട്, ഗ്രീലിഷ് ,കാൽവിൻ ഫിലിപ്സ്,ഡെക്ലാൻ റൈസ്,ജാദോൺ സാഞ്ചോ എന്നിവർ അണിനിരക്കും. മുന്നേറ്റ നിരയിൽ ഹാരി കെയ്നിനൊപ്പം എവെർട്ടൻ താരം ഡൊമിനിക് കാൽവർട്ട്-ലെവിൻ, ഫോഡൻ, മാർക്കസ് റാഷ്‌ഫോർഡ് ,റഹീം സ്റ്റെർലിംഗ് എന്നി പ്രഗൽബർ അണിനിരക്കും. .

വളരെ സന്തുലിതമായ ഒരു ടീമിനെ തന്നെയാണ് സൗത്ത് ഗേറ്റ് തെരഞ്ഞെടുത്തിട്ടുള്ളത്. മികച്ച പ്രകടനം നടത്തുന്ന യുവ താരങ്ങളുടെ ഒരു കൂട്ടം തന്നെ ഇത്തവണ ഇംഗ്ലണ്ടിനൊപ്പമുണ്ട്. ഹെർണ്ടെഴ്സന്റെ നേതൃത്വത്തിലുള്ള മിഡ്ഫീൽഡ് തന്നെയാണ് ഇംഗ്ലീഷ് ടീമിന്റെ ശക്തി. താരത്തിന് കൂട്ടായി ലീഡ്‌സിന്റെ ഫിലിപ്‌സോ വെസ്റ്റ് ഹാമിന്റെ റൈസ് എത്തുമ്പോൾ കൂടുതൽ ശക്തമായി തീരും.ഇംഗ്ലീഷ് നിരയിൽ എടുത്തു പറയേണ്ട മൂന്നു താരങ്ങളാണ് സിറ്റിയുടെ ഫോഡൻ ,ആസ്റ്റൺ വില്ലയുടെ ഗ്രീലിഷ് ചെൽസിയുടെ മൌണ്ട്. പ്രീമിയർ ലീഗിൽ ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ മൂന്നു താരങ്ങളാണ് ഇവർ.

പരിക്കിന്റെ പിടിയിൽ ആയിരുന്നെകിലും ഇംഗ്ലീഷ് മിഡ്ഫീൽഡിലെ ശക്ത മായ സാനിധ്യം തന്നെയാവും ഗ്രീലിഷ്. ഒരു പ്ലെമേക്കറുടെ റോളിൽ കളിക്കാൻ കഴിവുള്ള താരമാണ് ഗ്രീലിഷ്. ഈ സീസണിലെ ചെൽസിയുടെയും സിറ്റിയുടെയും കണ്ടുപിടിത്തങ്ങൾ തന്നെയാണ് ഫോഡനും മൗണ്ടും. ഗോളുകൾ നേടാനും അവസരങ്ങൾ ഒരുക്കാനും കഴിവുള്ള ഇരുവരും മുന്നേറ്റ നിരയിൽ ഗോൾ മെഷീ ൻ ഹായ് കെയ്നിനൊപ്പം ചേരുമ്പോൾ യൂറോപ്പിലെ ഏറ്റവും മികച്ച മുന്നേറ്റ നിരയായി ഇംഗ്ലണ്ട് മാറും. ഡോർട്മുണ്ട് താരം സാഞ്ചോയുടെ മികച്ച ഫോമും ഇംഗ്ലണ്ടിന് ഗുണമാവും.ഒരു പിടി മികച്ച താരങ്ങളുടെ ഒരു നിരയിൽ നിന്നും ആദ്യ ഇലവൻ തെരഞ്ഞെടുപ്പ് പരിശീലകൻ സൗത്ത് ഗേറ്റിനെ സംബന്ധിച്ച് വലിയ തലവേദന തന്നെയാവും.

ഗോൾകീപ്പർമാർ: ഡീൻ ഹെൻഡേഴ്സൺ (മാഞ്ചസ്റ്റർ യുണൈറ്റഡ്), സാം ജോൺസ്റ്റൺ (വെസ്റ്റ് ബ്രോം), ജോർദാൻ പിക്ക്ഫോർഡ് (എവർട്ടൺ),
പ്രതിരോധക്കാർ: ബെൻ ചിൽവെൽ (ചെൽസി), കോനോർ കോഡി (വോൾവ്സ് )റീസ് ജെയിംസ് (ചെൽസി), ഹാരി മാഗ്വെയർ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ടൈറോൺ മിംഗ്സ് (ആസ്റ്റൺ വില്ല), ലൂക്ക് ഷാ (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോൺ സ്റ്റോൺസ് (മാഞ്ചസ്റ്റർ സിറ്റി, കീരൻ ട്രിപ്പിയർ (അറ്റ്ലെറ്റിക്കോ മാഡ്രിഡ്), കെയ്‌ൽ വാക്കർ (മാഞ്ചസ്റ്റർ സിറ്റി)
മിഡ്‌ഫീൽഡർമാർ: ജൂഡ് ബെല്ലിംഗ്ഹാം (ബോറുസിയ ഡോർട്മണ്ട്), ജോർദാൻ ഹെൻഡേഴ്സൺ (ലിവർപൂൾ), മേസൺ മൌണ്ട് (ചെൽസി), കാൽവിൻ ഫിലിപ്സ് (ലീഡ്സ്), ഡെക്ലാൻ റൈസ് (വെസ്റ്റ് ഹാം),ജാക്ക് ഗ്രീലിഷ് (ആസ്റ്റൺ വില്ല),ജാദോൺ സാഞ്ചോ (ബോറുസിയ ഡോർട്മണ്ട്)
ഫോർവേഡുകൾ: ഡൊമിനിക് കാൽവർട്ട്-ലെവിൻ (എവർട്ടൺ), ഫിൽ ഫോഡൻ (മാൻ സിറ്റി), ഹാരി കെയ്ൻ (ടോട്ടൻഹാം), മാർക്കസ് റാഷ്‌ഫോർഡ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), റഹീം സ്റ്റെർലിംഗ് (മാൻ സിറ്റി), ബകായോ സാക ( ആഴ്‌സണൽ)