ആദ്യ ഏകദിനം ഓസ്‌ട്രേലിയക്ക് ജയം , സാം ബില്ലിങ്‌സിന് സെഞ്ച്വറി

ടി 20 പരമ്പരയിലെ തോൽവിക്ക് ശേഷം ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് 19 റൺസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 294 റണ്സെടുത്തു.മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് 275 റൺസെടുക്കണേ സാധിച്ചുള്ളൂ. സെഞ്ചുറിമായി ഇംഗ്ലണ്ട് താരം സാം ബില്ലിംഗ്സ് പൊരുതിയെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ തുടക്കം മോശമായിരുന്നു 10 ഓവറിൽ 43 റൺസെടുക്കുന്നതിനിടയിൽ 2 ഓപ്പണർമാരെയും നഷ്ടപ്പെട്ടു.വാർണർ 6 ഉം ,ഫിഞ്ച് 16 റൺസുമെടുത്തു പുറത്തായി. മൂന്നാമതായി ഇറങ്ങിയ ഓൾ റൗണ്ടർ സ്റ്റോയ്‌നിസ് 34 പന്തിൽ നിന്നും 43 റൺസും. ലംബുഷഗ്‌നെ 21 ഉം .കറെ 10 റണ്സെടുത്തു പുറത്തായതോടെ ഓസ്ട്രേലിയ 24 ഓവറിൽ 5 വിക്കറ്റിന് 123 എന്ന നിലയിൽ തകർന്നു.എന്നാൽ ആറാം വിക്കറ്റിൽ ഒത്തുകൂടിയ ഗ്ലെന്‍ മാക്സ്വെല്‍-മിച്ചല്‍ മാര്‍ഷ് സഖ്യം ഓസ്സീസിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു, 126 റണ്‍സാണ് ഈ കൂട്ടുകെട്ട് നേടിയത്.

59 പന്തില്‍ നിന്ന് 77 റണ്‍സാണ് മാക്സ്വെല്‍ നേടിയത്. 4 വീതം ഫോറും സിക്സുമാണ് താരം നേടിയത്. വാര്‍ണറെ പുറത്താക്കിയ ജോഫ്രയ്ക്കാണ് മാക്സ്വെല്ലിന്റെയും വിക്കറ്റ്. മാക്സ്വെല്ലിനെ പുറത്താക്കിയ ശേഷം ജോഫ്ര പാറ്റ് കമ്മിന്‍സിനെയും വീഴ്ത്തി മത്സരത്തിലെ തന്റെ മൂന്നാം വിക്കറ്റ് നേടിയിരുന്നു. 73 റണ്‍സ് നേടിയ മിച്ച് മാര്‍ഷിനെ പുറത്താക്കി മാര്‍ക്ക് വുഡ് തന്റെ മൂന്നാമത്തെ വിക്കറ്റും നേടി.മാര്‍ക്ക് വുഡും ജോഫ്ര ആര്‍ച്ചറും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ആദില്‍ റഷീദിന് രണ്ട് വിക്കറ്റ് ലഭിച്ചു. അവസാന ഓവര്‍ എറിഞ്ഞ ക്രിസ് വോക്സിനും വിക്കറ്റ് പട്ടികയില്‍ ഇടം ലഭിച്ചു. ഓസ്ട്രേലിയയെ അവസാന പന്തില്‍ സിക്സര്‍ നേടിയാണ് സ്റ്റാര്‍ക്ക് 294 റണ്‍സിലേക്ക് എത്തിച്ചത്. സ്റ്റാര്‍ക്ക് പുറത്താകാതെ 19 റണ്‍സ് നേടി.

Sam Billings

295 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് തകർച്ചയോടെയായിരുന്നു തുടക്കം . 13 റൺസെടുക്കുന്നതിനിടയിൽ ആദ്യ രണ്ടു വിക്കറ്റ് നഷ്ടമായി മൂന്നു റൺസെടുത്ത ജേസൺ റായിയെയും,1 റൺസെടുത്ത റൂട്ടിനെയും ഹാസെൽവുഡ് പുറത്താക്കി. മൂന്നാം വിക്കറ്റിൽ മോർഗാനെയും കൂട്ടുപിടിച്ചു ഓപണർ ബെയർസ്റ്റോവ് രക്ഷാപ്രവർത്തനം ആരംഭിച്ചു ,മൂന്നാം വിക്കറ്റിൽ ഇരുവരും 42 റൺസ് കൂട്ടിച്ചേർത്തു.23 റൺസെടുത്ത മോർഗൻ സാമ്പ വീഴ്ത്തി.അഞ്ചാമനായി ഇറങ്ങിയ ബട്ട്ലർ ഒരു റണ്സെടുത്തു സാമ്പാക്കു മുന്നിൽ കീഴടങ്ങിയതോടെ ഇംഗ്ലണ്ട് 16 ഓവറിൽ 4 വിക്കറ്റിന് 57 എന്ന നിലയിലായി.

എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന ബെയർസ്റ്റോവ്, സാം ബില്ലിംഗ്സ് സഖ്യം ഇംഗ്ലണ്ടിനെ കരകയറ്റി ഇരുവരും ചേർന്ന് 113 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. 36 ആം ഓവറിൽ 84 റൺസെടുത്ത ബെയർസ്റ്റോവിനെ സാമ്പ പുറത്താക്കിയതോടെ ഇംഗ്ലണ്ട് 5 വിക്കറ്റിന് 170 എന്ന നിലയിലായി. വാലറ്റത്തെ കൂട്ടുപിടിച്ചു ഒരറ്റത്തു നിലയുറപ്പിച്ചു കളിച്ച ബില്ലിംഗ്സ് റൺസ് ഉയർത്തികൊണ്ടിരുന്നു . മോയിൻ അലി ആറു റൺസുമായും, വോക്‌സ് 10 റൺസുമെടുത്തു പുറത്തായി.49 ആം ഓവറിൽ സെഞ്ചുറി പൂർത്തിയാക്കിയ ബില്ലിംഗ്സ് ഇംഗ്ലണ്ട് ഇന്നിങ്സിന്റെ അവസാന പന്തിൽ പുറത്തായി.110 പന്തുകൾ നേരിട്ട ബില്ലിംഗ്സ് 14 ബൗണ്ടറിയും 2 സിക്സുകളും നേടി. ഓസ്‌ട്രേലിയക്കായി സാമ്പ 4 ,ഹാസെൽവുഡ് 3 വിക്കറ്റും വീഴ്ത്തി.