❝ കലിപ്പടങ്ങാത്ത ⚽💥 യൂറോപ്പ് 🏆😍ഇന്നും വീണ്ടും ⚽🔥 കലി തുള്ളും 🏴󠁧󠁢󠁥󠁮󠁧󠁿 ഇംഗ്ലണ്ട് ജർമനി 🇩🇪 പോരാട്ടം ❞

യൂറോ കപ്പിൽ പ്രീ ക്വാർട്ടറിൽ വമ്പന്മാരുടെ പോരാട്ടത്തിൽ ജർമ്മനി ഇന്ന് ഇംഗ്ലണ്ടിനെ നേരിടും. വെബ്ലിയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും പഴക്കം ചെന്ന റൈവരികളിൽ ഒന്നാണ് ഇംഗ്ലണ്ട് ജർമ്മനി പോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് പ്രിക്വാർട്ടറിൽ എത്തിയത്. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങാത്ത ഏക ടീമാണ് ഇംഗ്ലണ്ട്. ആ റെക്കോർഡ് സ്വന്തം കാണികളുടെ മുന്നിൽ ഇന്നും നിലനിർത്താൻ ആകും സൗത് ഗേറ്റിന്റെ ടീം ശ്രമിക്കുക. എന്നാൽ ഗോളടിക്കാൻ പ്രയാസപ്പെടുന്നത് ഇംഗ്ലണ്ടിന് ആശങ്ക നൽകുന്നു.

ഗ്രൂപ് ഘട്ടത്തിൽ ക്രൊയേഷ്യയ്‌ക്കും ചെക്ക് റിപ്പബ്ലിക്കിനുമെതിരായ റഹീം സ്റ്റെർലിംഗിന്റെ ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയിച്ചത്. സ്‌കോട്ട്‌ലൻഡിനെതിരെ ഗോൾരഹിത സമനിലയുമായാണ് അവർ അവസാന പതിനാറിൽ എത്തിയത്.അവരുടെ പ്രധാന സ്‌ട്രൈക്കർ ആയ ഹാരി കെയ്ൻ ഇതുവരെ ഫോമിൽ എത്തിയിട്ടില്ല എന്നത് ഇംഗ്ലണ്ടിനെ വലക്കുന്നുണ്ട്. ടീം തെരഞ്ഞെടുപ്പിനെ കുറിച്ച് വലിയ വിമര്ശനമാണ് ഇംഗ്ലീഷ് പരിശീലകൻ സൗത്ത് ഗേറ്റ് നേരിടേണ്ടി വന്നത്. ജർമ്മനിക്കെതിരായ സ്വന്തം നാട്ടിൽ മികച്ച വിജയം നേടി വിമർശകർക്ക് മറുപടി നൽകാനാണ് ഇംഗ്ലണ്ട് പരിശീലകൻ ശ്രമിക്കുന്നത്.

പരിക്ക് മാറി തിരിച്ചെത്തി ചെക്ക് റിപ്പബ്ലിക്കിനൊപ്പം കളിച്ച ഹാരി മഗ്‌വയർ ഇന്ന് സ്റ്റോൻസിനൊപ്പം ഇംഗ്ലണ്ട് സെന്റർ ഡിഫൻസിൽ ഉണ്ടാകും. മുന്നിൽ ആരെ ഇറക്കും എന്നതാകും സൗത്ഗേറ്റിന്റെ തലവേദന. സ്റ്റർലിംഗും കെയ്‌നും ആദ്യ ഇലവനിൽ എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലോകോത്തര കളിക്കാരായ ജാദോൺ സാഞ്ചോ, ജാക്ക് ഗ്രീലിഷ്, മാർക്കസ് റാഷ്‌ഫോർഡ് എന്നിവർക്ക് എന്നിവർക്ക് ഇന്ന് അവസരം ലഭിക്കാനും സാധ്യതയുണ്ട്. എന്നാൽ മുൻപത്തെ മുമ്പത്തെ കോമ്പിനേഷനുകൾ ആവശ്യമായ ഫലങ്ങൾ നൽകിയതിനാൽ ഇപ്പോഴും കളിക്കാനിടയില്ല.

മരണ ഗ്രൂപ്പിൽ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ജർമ്മനി പ്രി ക്വാർട്ടറിൽ എത്തിയത്. എന്നാൽ അവരുടെ പ്രകടനങ്ങൾക്ക് വലിയ സ്ഥിരത ഉണ്ടായിരുന്നില്ല. ഫ്രാന്സിനോട് പരാജയപ്പെട്ട അവർ ഗംഭീര പ്രകടനത്തിലൂടെ പോർച്ചുഗലിനെ തോൽപിച്ചു എങ്കിലും അടുത്ത മത്സരത്തിൽ ഹംഗറിക്ക് എതിരെ അവർ സമനില വഴങ്ങി. ജാവോകിം ലോയുടെ ജർമ്മനിക്ക് ഒപ്പമുള്ള അവസാന ടൂർണമെന്റ് ആണ് ഇത് എന്നത് കൊണ്ട് തന്നെ കിരീടവുമായി അവസാനിപ്പിക്കാൻ ആണ് ജർമ്മനി ശ്രമിക്കുന്നത്.


അവസാന മൂന്ന് യൂറോ കപ്പിലും സെമി ഫൈനലിൽ എത്തിയ ടീമാണ് ജർമ്മനി. ലോകകപ്പ് നേരത്തെ നേടിയിട്ടുള്ള ലോ യൂറോ കപ്പ് കൂടെ ജർമ്മനിക്ക് നേടിക്കൊടുക്കാൻ ആഗ്രഹിക്കുന്നുണ്ട്.പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത ഗോരസ്ക ഇന്ന് ഗുണ്ടകന് പകരം ജർമ്മൻ ഡിഫൻസിൽ എത്തും. ഹവേർട്‌സ് ആകും അറ്റാക്കിൽ മുന്നിൽ ഉണ്ടാവുക.ഇന്ന് രാത്രി 9.30ന് നടക്കുന്ന മത്സരം തൽസമയം സോണി ചാനലുകളിൽ കാണാം.1966 ലെ ലോകകപ്പ് ഫൈനലിലും യൂറോ 96 ലെ സെമിഫൈനലിലും ഉൾപ്പെടെ ചില ഐതിഹാസിക മത്സരങ്ങൾ ജർമനിയും ഇംഗ്ലണ്ടും തമ്മിൽ നടന്നിട്ടുണ്ട്.

ഇംഗ്ലണ്ട് പ്രോബബിൾ ലൈനപ്പ്: പിക്ക്ഫോർഡ്; ഷാ, മാഗ്വെയർ, സ്റ്റോൺസ് , വാക്കർ; അരി; ഫിലിപ്സ്; സ്റ്റെർലിംഗ്, ഗ്രീലിഷ്, സാഞ്ചോ; കെയ്ൻ.
ജർമ്മനിയുടെ പ്രോബബിൾ ലൈനപ്പ്: ന്യൂയർ; റൂഡിഗർ, ഹമ്മൽസ്, ജിന്റർ; ഗോസെൻസ്, ക്രൂസ്, ഗോറെറ്റ്‌സ്ക, കിമ്മിച്ച്; ഹാവെർട്സ്, ഗ്നാബ്രി, മുള്ളർ

ഇന്ന് നടക്കുന്ന രണ്ടാമത്തെ പ്രീ ക്വാർട്ടർ മത്സരത്തിൽ യൂറോ കപ്പ് പ്രീക്വാർട്ടറിലെ അവസാന മത്സരത്തിൽ വിന്ന് സ്വീഡനും യുക്രൈനും നേർക്കുനേർ വരും. ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായാണ് സ്വീഡൻ പ്രീക്വാർട്ടറിലേക്ക് എത്തുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ പോളണ്ടിനെതിരെ നാടകീയമായി അവസാന നിമിഷ ഗോളിലായിരുന്നു സ്വീഡൻ വിജയിച്ചത്.യുക്രൈന്റെ ഗ്രൂപ്പ് ഘട്ടം അത്ര നല്ലതായിരുന്നില്ല. ആകെ മൂന്ന് പോയിന്റ് മാത്രമാണ് അവർക്ക് നേടാൻ ആയത്. ഭാഗ്യം തുണച്ചതു കൊണ്ട് പ്രീക്വാർട്ടറിൽ എത്തിയത് നല്ല പ്രകടനത്തിലൂടെ അവർക്ക് മുതലെടുക്കേണ്ടതുണ്ട്.

2012 യൂറോയിൽ സ്വീഡനും യുക്രൈനും നേർക്കുനേർ വന്നിരുന്നു. അന്ന് ഇപ്പോഴത്തെ യുക്രൈൻ പരിശീലകനായ ഷെവ്ചങ്കോയുടെ ഇരട്ട ഗോളുകളുടെ ബലത്തിൽ ഉക്രൈൻ വിജയിച്ചുരുന്നു. ഇരു ടീമുകളും നേർക്ക് നേർ ഏറ്റുമുട്ടിയപ്പോൾ സ്വീഡനെതിരെ ഉക്രെയ്ൻ മൂന്ന് വിജയങ്ങൾ നേടിയിട്ടുണ്ട് എന്നാൽ സ്വീഡന് ഒരു വിജയം മാത്രമാണ് നെടുനായത്.ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.

സ്വീഡൻ സാധ്യത ഇലവൻ (4-4-2): റോബിൻ ഓൾസൻ; ലുഡ്‌വിഗ് അഗസ്റ്റിൻസൺ, മാർക്കസ് ഡാനിയൽ‌സൺ, വിക്ടർ ലിൻഡെലോഫ്, കാൾ മൈക്കൽ ലുസ്റ്റിഗ്; ക്രിസ്റ്റോഫർ ഓൾസൻ, ആൽബിൻ എക്ഡാൽ, സെബാസ്റ്റ്യൻ ലാർസൺ, എമിൽ ഫോർസ്ബർഗ്; അലക്സാണ്ടർ ഇസക്, റോബിൻ ക്വെയ്‌സൺ.
ഉക്രെയ്ൻ സാധ്യത ഇലവൻ (4-3-3): ജോർജി ബുഷൺ; വിറ്റാലി മൈകോലെൻകോ, മൈക്കോള മാറ്റ്വെങ്കോ, ഇല്ലിയ സബർണി, ഒലെക്സാണ്ടർ കരാവേവ്; താരാസ് സ്റ്റെപാനെങ്കോ, റുസ്‌ലാൻ മാലിനോവ്സ്കി, ഒലെക്സാണ്ടർ സിൻചെങ്കോ; ആൻ‌ഡ്രി യർ‌മോലെൻ‌കോ, റോമൻ‌ യാരെം‌ചുക്ക്, വിക്ടർ സിഹാൻ‌കോവ്.