❝കോഹ്‌ലിയുടെ തീരുമാനം പിഴച്ചു..! പോട്ട്സിന്റെ ബോൾ സ്റ്റംപുകൾ പിഴുത്തെറിഞ്ഞു❞|video

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിലെ പുനക്രമീകരിച്ച അഞ്ചാം ടെസ്റ്റ് മത്സരത്തിന് തുടക്കമായി. മത്സരത്തിൽ ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ബാറ്റിംഗ് തകർച്ചയാണ് നേരിടുന്നത്. പതിവിൽ നിന്ന് വ്യത്യസ്തമായി, ശുഭ്മാൻ ഗില്ലിനൊപ്പം ചേതേശ്വർ പൂജാരയാണ്‌ ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. എന്നാൽ, ഗിൽ 17 റൺസിനും പൂജാര 13 റൺസിനും ജെയിംസ് ആൻഡേഴ്സണ് വിക്കറ്റ് നൽകി മടങ്ങി.

തുടർന്ന്, ക്രീസിലെത്തിയ ഹനുമാൻ വിഹാരി (20) മാത്യു പോട്ട്സിന്റെ ബോളിന് മുന്നിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി മടങ്ങി. പിന്നാലെയെത്തിയ വിരാട് കോഹ്‌ലിയും റിഷഭ് പന്തും നാലാം വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് കെട്ടിപ്പിടിക്കും എന്ന് പ്രതീക്ഷ നൽകി. എന്നാൽ, എല്ലാ പ്രതീക്ഷകളും തകർത്ത് മാത്യു പോട്ട്സിന്റെ ബോളിൽ കോഹ്‌ലിയും പുറത്തായി.

മാത്യു പോട്ട്സിന്റെ ഓഫ് സ്റ്റംപിന് പുറത്തേക്കുള്ള ബോൾ, വളരെ വൈകിയാണ് കോഹ്‌ലി ലീവ് ചെയ്യാൻ തീരുമാനിച്ചത്. കോഹ്‌ലിയുടെ തീരുമാനം പിഴച്ചതോടെ, പന്ത് എഡ്ജ് ചെയ്ത് സ്റ്റംപിൽ പതിക്കുകയായിരുന്നു. ഇതോടെ, 11 റൺസെടുത്ത് കോഹ്‌ലിയും കൂടാരം കയറി. പിന്നീട് ക്രീസിലെത്തിയ ശ്രേയസ് അയ്യർ (15) ജെയിംസ് ആൻഡേഴ്സണിന്റെ ബോളിൽ സാം ബില്ലിങ്ങ്സിന് ക്യാച്ച് നൽകി മടങ്ങി.

ഇപ്പോൾ, അർധ സെഞ്ച്വറിയുമായി റിഷഭ് പന്തും (76*), രവീന്ദ്ര ജഡേജയുമാണ് (37*) ക്രീസിൽ തുടരുന്നത്. പുരോഗമിക്കുന്ന മത്സരത്തിൽ ഇന്ത്യ നിലവിൽ 202/5 എന്ന നിലയിലാണ്. ഇംഗ്ലണ്ടിനായി ആൻഡേഴ്സൺ 3-ഉം പോട്ട്സ്‌ 2-ഉം വിക്കറ്റുകൾ വീഴ്ത്തി. ഇന്ത്യക്കായി ഷാർദുൽ താക്കൂർ, മുഹമ്മദ്‌ ഷമി, ജസ്‌പ്രീത് ബുംറ, മുഹമ്മദ്‌ സിറാജ് എന്നിവരാണ് ഇനി ക്രീസിലെത്താൻ ഉള്ളത്.

Rate this post