അവരെ ഭയക്കണം തിരിച്ചുവരുവാൻ കഴിവുള്ള ടീമാണ് അത് 😱വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് താരം

ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ പുരോഗമിക്കുന്ന ടെസ്റ്റ്‌ പരമ്പര വളരെ അധികം നിർണായകമാണ്. 5 ടെസ്റ്റ്‌ മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ജയത്തിനൊപ്പം ഐസിസി ലോക ടെസ്റ്റ്‌ ചമ്പിന്സിപ്പിൽ മുന്നേറാം എന്നാണ് വിരാട് കോഹ്ലിയുടെയും ടീമിന്റെയും വിശ്വാസ. എന്നാൽ ലോർഡ്‌സ് ക്രിക്കറ്റ്‌ ടെസ്റ്റിലെ ഐതിഹാസിക ജയത്തിന് പിന്നാലെ ലീഡ്സ് ടെസ്റ്റിൽ ഇന്നിങ്സ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീമിപ്പോൾ പൂർണ്ണ നിരാശയിലാണ്. ലീഡ്സിലെ തോൽവിക്ക് പിന്നാലെ ബാറ്റ്‌സ്മാന്മാർ പലരും മോശം ഫോം തുടരുന്നതുമാണ് ഇന്ത്യൻ ടീമിന്റെ എല്ലാ പ്ലാനുകൾക്കും തിരിച്ചടിയായി മാറി കഴിഞ്ഞിരിക്കുന്നത്. നാളെ വളരെ ഏറെ നിർണായകമായ നാലാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ ആരംഭിക്കാനിരിക്കെ ഇംഗ്ലണ്ട് ടീമിന് മുന്നറിയിപ്പ് നൽകുകയാണ് മുൻ ഇംഗ്ലണ്ട് താരം നാസിർ ഹുസൈൻ.


ഇന്ത്യൻ ടീമിപ്പോൾ ഇന്നിങ്സ് തോൽ‌വി നേരിട്ടത്തിൽ നിരാശരായിരിക്കും എന്ന് പറഞ്ഞ താരം പക്ഷേ ഇത് വിരാട് കോഹ്ലി നയിക്കുന്ന ടീമാണ് ഈ ടീമിന് എപ്പോഴും ശക്തമായി തിരിച്ചുവരാനുള്ള കരുത്തുണ്ട് എന്നും വിശദമാക്കി. “ഇന്ത്യൻ ടീമിന്റെ തോൽവി എല്ലാവരും ഇപ്പോൾ വളരെ അധികം ചർച്ചയാക്കുന്നുണ്ട് പക്ഷേ ഈ ടീമിന് ശക്തമായി തിരിച്ചുവരുവാനായി സാധിക്കും. അവരുടെ കരുത്തിനെ ഒരു കാരണവശാലും ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ടീം കുറച്ചുകാണരുത്. ശേഷിക്കുന്ന രണ്ട് ടെസ്റ്റിലും വളരെ ഏറെ ഗംഭീര പ്രകടനം പുറത്തെടുക്കാൻ ജോ റൂട്ടിനും ടീമിനും കഴിയും എന്നാണ് എന്റെ വിശ്വാസം. ഒരിക്കലും ഇന്ത്യയെ ദുർബലർ എന്ന് കരുതി കളിക്കരുത്. നേരത്തെ ഇന്ത്യൻ ടീം ഓസ്ട്രേലിയൻ പര്യടനത്തിൽ വെറും 36 റൺസിൽ പുറത്തായ ശേഷം പിന്നീട് ടെസ്റ്റ്‌ പരമ്പര നേടിയവരാണ് “നാസിർ ഹുസൈൻ നിരീക്ഷണം വിശദമാക്കി.

പരമ്പരയിലെ ബാക്കി രണ്ട് ടെസ്റ്റിലും ഇന്ത്യൻ പ്ലെയിങ് ഇലവനിൽ അടക്കം മാറ്റങ്ങൾ വരുമെന്ന് നായകൻ കോഹ്ലി വിശദമാക്കിയിരുന്നു. ബാറ്റ്‌സ്മാന്മാർ അവരുടെ റോളുകൾ ഭംഗിയായി നിർവഹിക്കണം എന്നും ആഗ്രഹം പ്രകടിപ്പിച്ച കോഹ്ലി എക്സ്ട്രാ ബാറ്റ്‌സ്മാനെ കളിപ്പിക്കാൻ തനിക്ക് ഒരു ഉദ്ദേശവും ഇല്ലെന്നും വിശദമാക്കി.ടീം ഇന്ത്യയുടെ ഉപനായകൻ രഹാനെക്ക് സ്ഥാനം തെറിക്കുമോയെന്നതാണ് പല ആരാധകരും ചോദിക്കുന്ന സംശയം.ഒപ്പം ഇന്ത്യൻ പ്ലേയിംഗ്‌ ഇലവനിൽ അശ്വിന് സ്ഥാനം ലഭിക്കാനാണ് സാധ്യതകൾ. താരം പരിക്കേറ്റ ജഡേജക്ക് പകരമായി കളിക്കാനേത്തുമെന്നും റിപ്പോർട്ടുകളുണ്ട്