ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് തീപാറുന്ന പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഏറ്റവും കരുത്തരായ രണ്ടു ടീമുകൾ ഇന്ന് നേർക്കുനേർ ഏറ്റുമുട്ടും.നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും മുൻ ചാമ്പ്യന്മാരായ ചെൽസിയും തമ്മിൽ ചെൽസിയുടെ സ്വന്തം മൈതാനമായ സ്റ്റാർഫോം ബ്രിഡ്ജിലാണ് മത്സരം. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം തുടങ്ങുന്നത്. പ്രീമിയർ ലീഗ് കിരീടം നിലനിർത്തുവാൻ ഒരുങ്ങുന്ന ക്ളോപ്പിന്റെ ലിവര്പൂളിനെതിരെ വമ്പൻ താരങ്ങളെ ടീമിലെത്തിച്ച ചെൽസി കിരീടം തിരിച്ചു പിടിക്കാനുള്ള വാശിയിലാണ്.

എന്നാൽ പുതിയ സൈനിംഗുകളായ ഹക്കിം സീയെച്ച് ,ബെൻ ചിൽ വെൽ എന്നിവരുടെ പരിക്കാണ് ലാംപാർടിന് തലവേദന സൃഷ്ടിക്കുന്നത്.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ടീമിലെത്തിയ ബയേൺ മ്യൂണിക്കിന്റെ സ്പാനിഷ് മിഡ് ഫീൽഡർ തിയാഗോ അൽകാൺട്രയും, ജോട്ടയും കളിക്കുന്നത് സംശയത്തിലാണ്. ചെൽസിയുടെ പുതിയ താരങ്ങളായ ടിമോ വെർനെർ ,കായ് ഹാവേർട്സ്, തിയാഗോ സിൽവ എന്നിവർ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. സസ്പെന്ഷൻ മാറിവരുന്ന മിഡ്ഫീൽഡർ കോവസിച്ച് ടീമിൽ തിരിച്ചെത്തും.ലീഗിലെ ആദ്യ മത്സരത്തിൽ ബ്രൈറ്റനെതിരെ 1 -3 ന്റെ മികച്ച വിജയം നേടിയിരുന്നു.

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ലീഡ്‌സിനെതിരെ 4 -3 നു വിജയിച്ചെങ്കിലും പ്രതിരോധത്തിന്റെ പാളിച്ചകളാണു ക്ളോപ്പിനെ അലട്ടുന്നത്. പുതുമുഖമായ ലീഡ്‌സിനെതിരെ 3 ഗോളുകളാണ് പേര് കേട്ട ലിവർപൂൾ ഡിഫെൻസ് വഴങ്ങിയത്. ശക്തമായ ചെൽസി ആക്രമണത്തെ ലിവർപൂൾ പ്രധിരോധം എങ്ങനെ ചെറുക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ മത്സരഫലം. ലീഗിലെ മറ്റു മത്സരങ്ങളിൽ ടോട്ടൻഹാം സൗതാംപ്ടനെയും ,ന്യൂ കാസിൽ ബ്രൈട്ടനേയും ,ലെസെസ്റ്റർ ബേൺലിലയെയും നേരിടും.