പ്രീമിയർ ലീഗിൽ തകർപ്പൻ വിജയവുമായി മാഞ്ചസ്റ്റർ സിറ്റി തുടങ്ങി

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം തിരിച്ചു പിടിക്കാനൊരുങ്ങുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ച വിജയം.ലീഗിലെ ശക്തമായ ടീമുകളിലൊന്നായ വോൾവ്‌സിനെ അവരുടെ ഗ്രൗണ്ടിൽ ചെന്നാണ് സിറ്റി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു മുൻ ചാമ്പ്യന്മാരുടെ വിജയം. കെവിൻ ഡി ബ്രൂയിൻ, ഫിൽ ഫോഡൻ ഗബ്രിയേൽ ജീസസ് എന്നിവരാണ് സിറ്റിയുടെ ഗോളുകൾ നേടിയത്.

കെവിൻ ഡിബ്രുയിന്റെ മികവ് തന്നെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ നിർണായകമായത്. ഒരു ഗോളും ഒരു അസിസ്റ്റും ആയി ഡിബ്രുയിൻ കളം നിറഞ്ഞു നിന്നു.മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ ഒരു പെനാൾട്ടി നേടിയ ഡിബ്രുയിൻ തന്നെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ച് സിറ്റിക്ക് ലീഡ് നൽകി. ആദ്യ പകുതിയിൽ തന്നെ പുതിയ സൈനിങ്‌ യുവതാരം ഫോഡനിലൂടെ സിറ്റി ലീഡ് ഇരട്ടിയാക്കി. ഗബ്രിയേൽ ജീസസിന്റെ പാസിൽ നിന്നായിരുന്നു ആ ഗോൾ.

മത്സരത്തിന്റെ അവസാന നിമിഷത്തിൽ ജീസുസിലൂടെ സിറ്റി മൂന്നാം ഗോളും നേടി. ഡി ബ്രുയിനായിരുന്നു ആ ഗോൾ ഒരുക്കിയത്. വോൾവ്സിന് വേണ്ടി ജിമിനസായിരുന്നു ഗോൾ നേടിയത്‌.പ്രീമിയർ ലീഗിൽ ആദ്യ റൗണ്ടിൽ ഒരു സമനില പോലും ഉണ്ടായിട്ടില്ലെന്നും 10 മത്സരങ്ങളിൽ നിന്നും 44 ഗോളുകൾ പിറന്നു.