English premier League : “ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റത്തിന് തടയിടാൻ ലിവർപൂളിനും , ചെൽസിക്കാവുമോ ?”

രണ്ടാഴ്ച മുമ്പ് പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി എന്നിവർ ഒപ്പത്തിനൊപ്പമാണ്.ഡിസംബർ 14 ന് ആരംഭിക്കുന്ന മത്സരങ്ങൾക്ക് മുമ്പ് മൂന്ന് ക്ലബ്ബുകളും രണ്ട് പോയിന്റ് വ്യത്യാസം മാത്രമാണുണ്ടായത്. എന്നാൽ മാസാവസാനം വരെ അതിവേഗം മുന്നേറിയ സിറ്റി ഇപ്പോൾ രണ്ടാം സ്ഥാനത്തുള്ള ചെൽസിയെക്കാൾ എട്ട് പോയിന്റ് മുന്നിലാണ്.

ബുധനാഴ്ച നടന്ന മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി വിജയിച്ചപ്പോൾ ചെൽസി ബ്രൈറ്റണിനോട് സമനില വഴങ്ങി.കഴിഞ്ഞ മത്സരത്തിൽ ലിവർപൂളിനും പോയിന്റ് നഷ്ട്മായി. സൂപ്പർ താരം മൊഹമ്മദ് സലാ ആദ്യ പകുതിയിൽ പെനാൽറ്റി ഗോളാക്കി മാറ്റുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ലെസ്റ്ററിനോട് പരാജയപെട്ടു.ശനിയാഴ്ച്ച നാലാം സ്ഥാനത്തുള്ള ആഴ്‌സണലിനെ തോൽപ്പിച്ചാൽ ചാമ്പ്യൻസ് സിറ്റിക്ക് 11 പോയിന്റ് ലീഡാകും.അടുത്ത ദിവസം സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിയും ലിവർപൂളും ഏറ്റുമുട്ടും.അഞ്ച് വർഷത്തിനുള്ളിൽ നാലാമത്തെ പ്രീമിയർ ലീഗ് കിരീടം ഉയർത്താൻ മാഞ്ചസ്റ്റർ സിറ്റി ഇതിനകം തന്നെ ഫേവറിറ്റുകളാണ്. നിലവിൽ ലീഗ് നേടാൻ ഏറ്റവും പ്രിയപെട്ടവരാണെങ്കിലും ടൈറ്റിൽ റേസ് അവസാനിച്ചുവെന്ന് ഗ്വാർഡിയോള അംഗീകരിക്കാൻ വിസമ്മതിക്കുന്നു.

സിറ്റിയെ പിടിക്കാൻ ചെൽസിക്കും ലിവർപൂളിനും അവസരം ലഭിക്കണമെങ്കിൽ ഞായറാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടക്കുന്ന മത്സരം തീർച്ചയായും ജയിക്കണം.പരിക്കും കൊറോണയും മൂലം പ്രധാന താരങ്ങളെ നഷ്ടപെട്ട ചെൽസി ഫോമിലെത്താൻ പാടുപെടുകയാണ്.ലിവർപൂളിനെ നേരിടാൻ തന്റെ ടീമിനെ തിരഞ്ഞെടുക്കാൻ താൻ “ട്രയൽ ആൻഡ് എറർ” രീതി ഉപയോഗിക്കുമെന്ന് പറഞ്ഞു . ലെഫ്റ്റ് ബാക്ക് ബെൻ ചിൽവെല്ലിന് കാൽമുട്ട് ശസ്ത്രക്രിയ വേണ്ടി വന്നപ്പോൾ ഒരു ദിവസത്തിന് ശേഷം വിംഗ്-ബാക്ക് റീസ് ജെയിംസ് ബ്രൈറ്റനെതിരെ ഹാംസ്ട്രിംഗ് പരിക്ക് പറ്റി.

തിയാഗോ സിൽവയും ആൻഡ്രിയാസ് ക്രിസ്റ്റെൻസനും പരിക്കിന്റെ പിടിയിലാണ്.മാത്രമല്ല ടിമോ വെർണർ ഉൾപ്പെടെയുള്ള കോവിഡ് -19 ന്റെ ഫലങ്ങൾ ഇപ്പോഴും അനുഭവിക്കുന്ന കളിക്കാരുമുണ്ട്.കണങ്കാൽ ഏറ്റ പരിക്കിനും കോവിഡ് ശേഷം ഒക്ടോബർ പകുതി മുതൽ ബ്രൈറ്റണിനെതിരെ തന്റെ ആദ്യ ലീഗ് ആരംഭിച്ച റൊമേലു ലുക്കാക്കുവിന്റെ ഫോമിലേക്കുള്ള തിരിച്ചുവരവാണ് തുച്ചലിന്റെ ഒരു പ്ലസ് പോയിന്റ്, തുടർച്ചയായ രണ്ടാം ഗെയിമിലും അദ്ദേഹം സ്കോർ ചെയ്തു.

കൊറോണ വൈറസ് മൂലം വിർജിൽ വാൻ ഡിജ്ക്, ഫാബിഞ്ഞോ, തിയാഗോ അൽകന്റാര എന്നിവരുടെ സേവനം ലിവർപൂളിനും നഷ്ടമാവും.പെപ് ഗാർഡിയോളയ്ക്ക്, താരതമ്യേന ചെറിയ ആശങ്കകളാണുള്ളത് . കൈൽ വാക്കർ, റോഡ്രി, ജോൺ സ്റ്റോൺസ് എന്നിവരെല്ലാം കഴിഞ്ഞ മത്സരത്തിലെ സ്ക്വാഡിൽ ഇല്ലായിരുന്നുവെങ്കിലും ഗുണനിലവാരം നിറഞ്ഞ ബെഞ്ചിന് അത് മറികടക്കാൻ സാധിച്ചു.പ്രീമിയർ ലീഗിലെ മുൻനിര സ്‌കോറർ മുഹമ്മദ് സലാ, സാഡിയോ മാനെ, നബി കെയ്റ്റ എന്നിവരെല്ലാം അടുത്ത മാസം ആദ്യം ആരംഭിക്കുന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിലേക്ക് പോകുമ്പോൾ ക്ലോപ്പ് ഒരു തലവേദന നേരിടുന്നു.

10 ഗോളുമായി ലീഗിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്‌കോററായ ഡിയോഗോ ജോറ്റയുടെ മേൽ ഗോൾ സ്‌കോറിംഗ് ഭാരത്തിന്റെ ഭൂരിഭാഗവും വരും.ചെൽസിക്ക് ഫസ്റ്റ് ചോയ്സ് ഗോൾകീപ്പർ എഡ്വാർഡ് മെൻഡി ഇല്ലെങ്കിലും മിഡ്ഫീൽഡർ ഹക്കിം സിയെക്ക് മൊറോക്കോയുടെ പ്രാഥമിക ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് ടീമിൽ നിന്ന് പുറത്തായത് ആശ്വാസമായി.ഗാർഡിയോളയ്ക്ക് അൾജീരിയയുടെ റിയാദ് മഹ്‌റെസിനെ മാത്രമേ നഷ്ടമാകൂ.