ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം , ആദ്യദിനം വമ്പന്മാർ കളത്തിലിറങ്ങും

ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുടബോൾ ലീഗായ ഇംഗ്ലീഷ് പ്രീമിയർ ലീഗിന് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളും, മുൻ ചാമ്പ്യന്മാരായ ആഴ്സണലും ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 5 മണിക്ക് നടക്കുന്ന മത്സരത്തിൽ ആഴ്‌സണൽ ഫുൾഹാമിനെ നേരിടും. ഈ വർഷം പ്രീമിയർ ലീഗിലേക്ക് സ്ഥാനം കയറ്റം കിട്ടിവന്ന ഫുൾഹാമിന്റെ മൈതാനത്താണ് മത്സരം. കോവിഡിനെ തുടർന്നുള്ള അപ്രതീക്ഷിത പ്രതിസന്ധി മൂലം ഒരു മാസം വൈകിയാണ് ഈ പ്രാവശ്യം ലീഗ് തുടങ്ങുന്നത്. കഴിഞ്ഞ സീസണിന്റെ പകുതിയായപ്പോൾ മത്സരങ്ങൾ നിർത്തി വെച്ചിരുന്നു ,ജൂണിൽ പുനരാരംഭിച്ച മത്സരങ്ങൾ ജൂലൈയിലാണ് അവസാനിച്ചത്.

നിലവിലെ ജേതാക്കളായ ലിവർപൂളും ഇന്ന് കളത്തിലിറങ്ങും വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചെത്തുന്ന ലീഡ്സ് യൂണൈറ്റഡാണ്‌ ലിവർപൂളിന്റെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 10 മണിക്ക് ലിവർപൂളിന്റെ ആൻഫീൽഡിലാണ് മത്സരം. രാത്രി 7 .30 ക്കു നടക്കുന്ന മറ്റൊരു മത്സരത്തിൽ ക്രിസ്റ്റൽ പാലസ് സതാംപ്ടനെ നേരിടും. , മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലി , മാഞ്ചസ്റ്റർ സിറ്റി ആസ്റ്റൺ വില്ല മത്സരങ്ങൾ മാറ്റി വെച്ചു.