ഇക്വഡോറിനായി ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടിയ താരമായി മാറി എന്നർ വലൻസിയ |Enner Valencia

ഖത്തർ വേൾഡ് കപ്പിലെ ഉത്ഘാടന മത്സരത്തിൽ വിജയവുമായി ഇക്വഡോർ.അൽ ഖോലിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇക്വഡോർ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ഇന്നർ വലൻസിയ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ഇക്വഡോർ വിജയം നേടിയത്. രണ്ടാം പകുതിയിൽ ഖത്തർ ഗോൾ മടക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ഇക്വഡോറിന് വേണ്ടി ഇക്വഡോർ ക്യാപ്റ്റൻ എന്നർ വലൻസിയയാണ് രണ്ട് ഗോളുകളും നേടിയത്. കളിയുടെ 16-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയും 31-ാം മിനിറ്റിൽ ഹെഡറിലൂടെയുമാണ് ഇക്വഡോർ സ്‌ട്രൈക്കർ ഗോൾ നേടിയത്.ഇക്വഡോർ സ്‌ട്രൈക്കർ എന്നർ വലൻസിയ 2022 ഫിഫ ലോകകപ്പിലെ ആദ്യ ഗോൾ നേടി. ലോകകപ്പ് ടൂർണമെന്റുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ പെനാൽറ്റിയിൽ നിന്ന് ആദ്യ ഗോൾ പിറന്നത്.

എന്നർ വലെൻസിയയെക്കുറിച്ച് രസകരമായ മറ്റൊരു സ്ഥിതിവിവരക്കണക്ക് കാണാം. അതായത് ഫിഫ ലോകകപ്പിൽ ഇക്വഡോർ നേടിയ അവസാന 5 ഗോളുകളും നേടിയത് എന്നർ വലൻസിയയാണ്. 2014 ഫിഫ ലോകകപ്പിൽ സ്വിറ്റ്‌സർലൻഡിനെതിരെ ഒരു ഗോളും ഹോണ്ടുറാസിനെതിരെ ഇരട്ട ഗോളും വലൻസിയ നേടിയിട്ടുണ്ട്.

തങ്ങളുടെ ടീമിനായി തുടർച്ചയായി 5 ലോകകപ്പ് ഗോളുകൾ നേടിയ താരങ്ങളുടെ എലൈറ്റ് പട്ടികയിൽ യൂസേബിയോ (പോർച്ചുഗൽ 1966), പൗലോ റോസി (ഇറ്റലി 1982), ഒലെഗ് സലെങ്കോ (റഷ്യ 1994) എന്നിവർക്കൊപ്പം ഇക്വഡോർ താരം ഇടം നേടി.

Rate this post