“എന്തിനാണ് സെമിയിൽ രണ്ടു പാദം ? കൊച്ചി സ്റ്റേഡിയത്തിൽ ആരാധകർക്ക് കീഴിൽ ആണ് കളിക്കുന്നത് എങ്കിൽ കാര്യമുണ്ടാവും”

2016 ന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് നാളെ രണ്ടാം പാട മത്സരത്തിൽ ജംഷഡ്പൂരിനെ നേരിടും. ആദ്യ പാദത്തിലെ വിജയത്തിന്റെ ബലത്തിലാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടാം പാദത്തിലിറങ്ങുന്നത്.ഇക്കുറി ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്തുമെന്ന് ക്ലബിന്റെ കടുത്ത ആരാധകരിൽ പോലും അധികം പേർ പ്രതീക്ഷിച്ചുകാണില്ല. എന്നാൽ ഇവാൻ വുകോമനോവിച്ചിന്റെ കീഴിൽ ബ്ലാസ്റ്റേഴ്സ് ചരിത്രം എഴുതുകയായിരുന്നു. രണ്ടു ഫൈനലിൽ കൈവിട്ട കിരീടം ഇത്തവണ നേടും എന്നുറപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.

എന്നാൽ ഇന്ന് മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ സെമി ഫൈനൽ രണ്ടു പാദമായി നടത്തുന്നതിനെതിരെ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് വീണ്ടും വിമര്ശിച്ചിരിക്കുകയാണ്. “ബയോ ബബിൾ സാഹചര്യത്തിൽ സെമിയിൽ രണ്ട് പാദത്തിൽ കളിക്കുന്നത് അസാധാരണമാണ്. എല്ലാവരും വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നു, ആരാധകരില്ലാതെ കളിക്കുന്നത് വലിയ അനുഭവം നൽകുന്നില്ല.സെമി ഫൈനലിൽ രണ്ട് പാദം ആക്കുന്നത് ആർക്കും ഒരു ഉപകാരവും ചെയ്യുന്നില്ല .ഞങ്ങൾ സെമിക്ക് തയ്യാറാണ്, ഞങ്ങൾ കളിക്കും. ആരും മുന്നിൽ ഇല്ലാതെ കളിക്കുന്നതിൽ അർത്ഥമില്ല” ഇവാൻ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഫറ്റോർഡയിലോ ബാംബോലിമിലോ കളിക്കുന്നത് ഒരു മാറ്റവും വരുത്തുന്നില്ല. മണിക്കൂറുകളോളം വണ്ടിയോടിച്ച് ഫതോർദയിൽ എത്തേണ്ടി വന്നു. സാരമില്ല. ഡ്രസ്സിംഗ് റൂമും ഡ്രൈവിംഗ് സമയവും മാത്രമാണ് മാറുന്നത്” ഇവാൻ പറഞ്ഞു.കൊച്ചി സ്റ്റേഡിയത്തിൽ ആരാധകർക്ക് കീഴിൽ ആണ് കളിക്കുന്നത് എങ്കിൽ ഹോം ആൻഡ് എവേ മത്സരങ്ങൾ കൊണ്ട് കാര്യമുണ്ടാകും. അല്ലാതെ കാര്യമില്ല. ഇവാൻ പറഞ്ഞു.

റഫറിമാരുടെ മോശം തീരുമാനങ്ങളെ കുറിച്ചും ഇവാൻ അഭിപ്രായം പറഞ്ഞു .നിർണായക മത്സരങ്ങളിൽ വലിയ തീരുമാനങ്ങൾ എടുക്കാൻ റഫറിമാർക്ക് ആകുന്നില്ല അതൊനൊരു മാറ്റം വന്നാൽ മാത്രമേ ഇന്ത്യൻ സൂപ്പർ ലീഗ് കൂടുതൽ ഉയരങ്ങളിലെത്തൂ. റഫറിമാരുടെ തീരുമാനങ്ങൾ ബ്ലാസ്‌റ്റേഴ്‌സിനെ വലിയ തിരിച്ചടികൾ നൽകിയിരുന്നു.അവസാന മത്സരങ്ങളുടെ വിധി റഫറി നിർണയിക്കാൻ സാധ്യതയുണ്ട്. അങ്ങനെ ആവാതിരിക്കട്ടെ‌ എന്നും ഇവാൻ പറഞ്ഞു.