റൊണാൾഡോ ഇറങ്ങിയിട്ടും കാര്യമില്ല, പ്രീമിയർ ലീഗ് തോൽവിയോടെ തുടങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് |Manchester United

ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2022 -23 സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഓൾഡ് ട്രാഫൊഡിൽ നടന്ന മത്സരത്തിൽ ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോണിനോട് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ തോൽവിയാണ് യുണൈറ്റഡ് വഴങ്ങിയത്.

പുതിയ പരിശീലകൻ എറിക് ടെൻ ഹാഗിന് പ്രീമിയർ ലീഗിലെ ആദ്യ മത്സരം കയ്പേറിയതായി മാറി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ രണ്ടാം പകുതിയിൽ ഇറക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ സാധിച്ചില്ല. 53 ആം മിനുട്ടിൽ ഫ്രഡിന് പകരമായാണ് ക്രിസ്റ്റ്യാനോ ഇറങ്ങിയത്.ഓൾഡ്ട്രാഫോർഡിൽ കഴിഞ്ഞ സീസണിൽ കണ്ട മോശം ഫുട്ബോളിന്റെ ആവർത്തനമാണ് ആദ്യ പകുതിയിൽ കണ്ടത്. 30 ആം മിനുട്ടിൽ പാസ്കാൽ ഗ്രോസിന്റെ ഫിനിഷിൽ ബ്രൈറ്റൺ മുന്നിൽ എത്തി. ഒന്നാമത്തെ ഗോളിന്റെ ക്ഷീണം തീരും മുൻപേ യുണൈറ്റഡ് രണ്ടാമത്തെ ഗോളും വഴങ്ങി.39ആം മിനുട്ടിൽ പാസ്കാൽ ഗ്രോസ് തന്നെയാണ് ബ്രൈറ്റന്റെ ഗോൽ നേടിയത്.

രണ്ടാം പകുതിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇറക്കി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിയിലേക്ക് തിരികെ വരാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 60ആം മിനുട്ടിൽ റൊണാൾഡോ ഒരു അവസരം സൃഷ്ടിച്ചു എങ്കിലും റാഷ്ഫോർഡിന് അത് മുതലെടുക്കാൻ ആയില്ല. 65ആം മിനുട്ടിൽ റാഷ്ഫോർഡ് ഒരു നല്ല അവസരം കിട്ടിയെങ്കിലും ഗോളയില്ല.68ആം മിനുട്ടിൽ അലക്സിസ് മാക് അലിസ്റ്റർ വാഹസങ്ങിയ സെൽഫ് ഗോളിൽ യുണൈറ്റഡ് ഒരു ഗോൾ മടക്കി.

പിന്നീട് സമനില ഗോൾ കണ്ടത്താനുള്ള ശ്രമമാണ് കണ്ടത്. നിരവധി പകരക്കാരെ ഇറക്കിയെങ്കിലും ബ്രൈറ്റൻ പ്രതിരോധം മറികടക്കാൻ യുണൈറ്റഡിന് സാധിച്ചില്ല.ബ്രൈറ്റൺ അവർ അർഹിച്ച മൂന്ന് പോയിന്റുമായി മാഞ്ചസ്റ്ററിൽ നിന്ന് മടങ്ങി.ഇത് അവരുടെ ആദ്യത്തെ ഓൾഡ് ട്രാഫോർഡ് വിജയമാണ്.