പൊരുതി നേടിയ വിജയവുമായി ആഴ്‌സണൽ തുടങ്ങി

2020 -2021 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന്‌ വിജയത്തോടെ തുടക്കം, എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാമിനെയാണ് ആഴ്സണൽ പരാജയപ്പെടുത്തിയത്. ആവേശകരമാായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ആഴ്‌സനലിന്റെ വിജയം. മത്സരം തുടങ്ങി 25ആം മിനുട്ടിൽ ലകാസെറ്റ് ആണ് ആഴ്സണലിന് ലീഡ് നൽകിയത്. ഒബാമയങ്ങിന്റെ പാസിൽ നിന്ന് ഒരു മികച്ച ഹെഡറിലൂടെ ആയിരുന്നു ലകാസെറ്റിന്റെ ഗോൾ. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന്റെ തൊട്ടു മുമ്പ് അന്റോണിയോയിലൂടെ വെസ്റ്റ് ഹാം സമനില നേടി. 85 ആം മിനുട്ടിൽ ഇംഗ്ലീഷ് താരം എഡ്ഡി എൻകേറ്റിയയുടെ ഗോളിൽ ആഴ്‌സണൽ വിജയം പിടിച്ചു വാങ്ങുകയായിരുന്നു .

മറ്റൊരു മത്സരത്തിൽ 16 വർഷത്തിന് ശേഷം ലീഗിൽ സ്ഥാനം കയറ്റം കിട്ടി എത്തിയ ലീഡ്സ് യുണൈറ്റഡ് ഫുൾഹാമിനെ പരാജയപ്പെടുത്തി. 7 ഗോളുകൾ പിറന്ന മത്സരത്തിൽ മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ലീഡ്‌സിന്റെ വിജയം.ലീഡ്‌സിനായി അംഗോളൻ താരം ഹെൽഡർ കോസ്റ്റ രണ്ടു ഗോളുകൾ നേടി. കളിച്ചും, ബാംഫോർഡും ഓരോ ഗോളും സ്വന്തം പേരിൽ കുറിച്ച്.ഫുൾഹാമിനായി സ്‌ട്രൈക്കർ മിട്രോവിച് രണ്ടും റീഡ് ഒരു ഗോളും നേടി.