ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ന്യൂ കാസിലിനു ജയം ,ലെസ്റ്ററിനു അപ്രതീക്ഷിത തോൽവി

ഇംഗ്ലീഷ് പ്രീമിയർലീഗിൽ മുൻ ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തോൽവി. മാഞ്ചസ്റ്റർ സിറ്റിയെ 5 ഗോളിന് തകർത്തു വന്ന ലെസ്റ്ററിനെ വെസ്റ്റ്ഹാം പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. ക്ളിക്കിൽ ഭൂരിഭാഗം ബോൾ കൈവശം വെച്ചെങ്കിലും ഒരു ഷോട്ട് പോലും ഗോൾപോസ്റ്റിലേക്ക് ഉതിർക്കാൻ ലെസ്റ്ററിനായില്ല .എന്നാൽ വെസ്റ്റ് ഹാം 6 ഷോട്ടുകൾ ഗോൾ ലക്ഷ്യമാക്കി അടിച്ചു.

മത്സരം തുടങ്ങി 14 ആം മിനുട്ടിൽ അന്റോണിയോവിലൂടെ ലെസ്റ്റർ മുന്നിലെത്തി.34 ആം മിനുട്ടിൽ ഫോണൽസ്‌ രണ്ടാം ഗോളും നേടി. രണ്ടാം പകുതിയുടെ 84 ആം മിനുട്ടിൽ ബോവനിലൂടെ വെസ്റ്റ് ഹാം ഗോൾ പട്ടിക പൂത്തിയാക്കി.മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ബാർനെസിലൂടെ ലെസ്സ്റ്റർ ഒരു ഗോൾ മടക്കിയെങ്കിലും വാറിൽ ഓഫ്‌സൈഡായി ഗോൾ അനുവദിച്ചില്ല.

മറ്റൊരു മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡ് ബേൺലിയെ പരാജയപ്പെടുത്തി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ന്യൂ കാസിലിന്റെ വിജയം. ന്യൂ കാസിലിനായി സെന്റ്‌ മാക്സിമിൻ ഒന്നും വിൽ‌സൺ രണ്ട ഗോളും സ്കോർ ചെയ്തു.വെസ്റ്റ് വുഡ് ബേൺലിയുടെ ആശ്വാസ ഗോൾ സ്വന്തമാക്കി.

മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ ജയത്തിനായുള്ള വെസ്റ്റ് ബ്രോമിന്റെ കാത്തിരിപ്പ് നീളുന്നു. എവേ മത്സരത്തിൽ സൗത്താംപ്ടനെ നേരിട്ട അവർ എതിരില്ലാത്ത 2 ഗോളുകൾക്കാണ് തോറ്റത്.ആദ്യ പകുത്തിൽ മൂസ ജെനോപ്പോയും, രണ്ടാം പകുതിയിൽ ഒറിയോ റൊമേയുവുമാണ് സൈന്റ്സിനായി വല കുലുക്കിയത്.