❝ ജർമൻ ലീഗ് 🇩🇪🏆 വിന്നറെയും ടോപ്
⚽✌️ സ്കോറാറെയും മറികടന്ന് 🟡⚫ മികച്ച
താരത്തിനുള്ള പുരസ്ക്കാരം ഹാലണ്ട്
നേടി ❞

ബുണ്ടസ് ലീഗയിലെ ഈ സീസണിലെ മികച്ച താരത്തിനുള്ള പുരസ്കാര പ്രഖ്യാപനം ഏവരും അത്ഭുതത്തോടെയാണ് നോക്കി കണ്ടത് . ബയേൺ മ്യൂണിക്കിൻ വേണ്ടി ഈ സീസണിൽ റെക്കോർഡുകൾ മറികടന്ന പ്രകടനം കാഴ്ചവെച്ച ലെവൻഡോസ്കിയെ മറികടന്ന് ഡോർട്മുണ്ട് താരം ഹാളണ്ടാണ് ജർമ്മനിയിലെ മികച്ച താരമായത്. ആരാധകർ വോട്ടിങ്ങുലൂടെയാണ് ജർമ്മനിയിൽ മികച്ച താരത്തെ തിരഞ്ഞെടുത്തത്.


ഈ അവാർഡ് നിർണയത്തിന്റെതിരെ വ്യാപക വിമർശനങ്ങൾ ആണ് ഉയരുന്നത്. ഏത് മാനദന്ധം ഉപയോഗിച്ചാണ് ഹാലാൻഡ് മികച്ച താരമായത് എന്ന് സംശയമായി നിലനിക്കുകയാണ്. 41 ഗോളുമായി യൂറോപ്യൻ ഗോൾഡൻ ബൂട്ടും വലിയ ആധിപത്യത്തോടു കൂടി ബുണ്ടസ് ലീഗ്‌ കിരീടം നേടിയിട്ടും എന്ത് കൊണ്ടാണ് ലെവെൻഡോസ്‌കിയെ അവാർഡിന് പരിഗണിക്കാത്തത് എന്ന വലിയ ചോദ്യം ആരാധകർ ഉന്നയിക്കുന്നുണ്ട്.ഹാലൻഡ് ഈ സീസൺ ബുണ്ടസ് ലീഗയിൽ 27 ഗോളുകളും ആറ് അസിസ്റ്റും നേടി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ ലെവൻഡോസ്കിയുടെ പ്രകടനങ്ങൾക്ക് മുന്നിൽ അത് ഒന്നുമായിരുന്നില്ല.

ലെവൻഡോസ്കി ബയേണിനായി 41 ലീഗ് ഗോളുകളാണ് ഇത്തവണ നേടിയത്. ബുണ്ടസ് ലീഗ ചരിത്രത്തിലെ റെക്കോർഡാണത്. ഒപ്പം ബുണ്ടസ് ലീഗ കിരീടവും ലെവൻഡോസ്കി നേടിയിരുന്നു. എന്നിട്ടും പുരസ്കാരത്തിന് ഹാളണ്ടിനെ തിരഞ്ഞെടുക്കുക ആയിരുന്നു ആരാധകർ. ബുണ്ടസ്ലിഗ സീസണിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഗെർഡ് മുള്ളറുടെ 49 വർഷം പഴക്കമുള്ള റെക്കോർഡ് ലെവാൻഡോവ്സ്കി തകർത്തിരുന്നു.ഹാലാൻഡിനെ സംബന്ധിച്ചിടത്തോളം ഈ അവാർഡ് തന്റെ കരിയറിൽ മാറ്റം കൊണ്ട് വരും എന്നുറപ്പാണ് .

അടുത്ത സീസണിൽ ക്ലബ് വിടാനൊരുങ്ങുന്ന താരത്തിന്റെ വിപണന മൂല്യം ഉയരാനും സാധ്യതയുണ്ട്.സീസണിലെ ബുണ്ടസ്ലിഗ പ്ലെയർ അവാർഡ് ലഭിച്ചത് വലിയൊരു ബഹുമതിയാണെന്നും എനിക്ക് മാത്രമല്ല, മുഴുവൻ ബോറുസിയ ഡോർട്മണ്ട് കുടുംബത്തിന്റെയും നേട്ടമാണിത്.ഞങ്ങൾ ഒരുമിച്ച് ഈ അവാർഡ് നേടി!” ഹാലാൻഡ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.