❝👑മെസ്സിയെയും👑റൊണാൾഡോയെയും 🤩എംബാപ്പയെയും💪🔥മറികടന്ന് ഹാലൻഡ് കുതിക്കുന്നു❞

ഫുട്ബോൾ മൈതാനത്ത് നടത്തുന്ന അസാധാരണ പ്രകടനം കൊണ്ട് ലോകമെമ്പാടുമുള്ള ആരാധകരുടെ ഇഷ്ട താരമായി മാറുകയാണ് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ 20 കാരനായ നോർവീജിയൻ സ്‌ട്രൈക്കർ ഏർലിങ് ഹാലൻഡ്. കഴിഞ്ഞ ദിവസം ബുണ്ടസ് ലീഗയിൽ ബയേൺ മ്യൂണിക്കിനെതിരെ ഒൻപത് മിനിറ്റിനുള്ളിൽ രണ്ട് തവണ സ്‌കോർ ചെയ്ത വാർത്തകളിൽ ഇടം നേടാനായി. ഈ ചെറു പ്രായത്തിൽ പ്രായത്തിൽ തന്നെ പുലർത്തുന്ന മികച്ച സ്കോറിന് മികവും സ്ഥിരതയും താരത്തെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളായി മാറാൻ സഹായിച്ചു.

കഴിഞ്ഞ വർഷം ഡോർട്ട്മുണ്ടിൽ എത്തിയതിനു ശേഷം യൂറോപ്യൻ വമ്പൻ ക്ലബ്ബുകൾ ടീമിലെത്തിക്കാൻ ആഗ്രഹിക്കുന്ന ഏറ്റവും മികച്ച താരമായി ഹാലൻഡ് മാറി. ബയേൺ മ്യൂണിക്കിനെതിരെ നേടിയ ഇരട്ട ഗോളോട് കൂടി ചരിത്രപരമായ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. തന്റെ കരിയർ ഗോൾ നേട്ടം 100 ആയി ഉയർത്താനായി. യുവ താരം ഇപ്പോൾ ക്ലബ്ബിനും രാജ്യത്തിനുമായി 100 ഗോൾ തികച്ചിരിക്കുകയാണ്. ഹാലൻഡിന്റെ 100 ഗോളിലേക്കെത്താനുള്ള വേഗത അതിശയിപ്പിക്കുന്നതായിരുന്നു. തന്റെ കരിയറിലെ 146 ആം മത്സരത്തിലാണ് 100 ആം ഗോൾ തികച്ചത്.

കഴിഞ്ഞ വർഷം സാൽസ്ബർഗിൽ നിന്നും ഡോർട്മുണ്ടിലെത്തിയശേഷം സ്കോറിങ് വേഗത അത്ഭുതകരമായിരുന്നു. ഡോർട്ട്മുണ്ടിനായി 46 മത്സരങ്ങളിൽ നിന്ന് 45 ഗോളുകൾ നേടാൻ 20 കാരനായി .മുൻ ക്ലബ്ബായ ആർ‌ബി സാൽ‌സ്ബർഗിന് വേണ്ടി 27 മത്സരങ്ങളിൽ നിന്ന് 29 തവണ സ്കോർ ചെയ്യുകയും ചെയ്തു. തന്റെ പ്രൊഫഷണൽ കരിയറിന്റെ തുടക്കത്തിൽ നോർവീജിയൻ ക്ലബ് മോൾഡിനായി 50 മത്സരങ്ങളിൽ നിന്ന് 20 ഗോളുകൾ നേടിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ നോർവെക്കായി ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ നേടിയിട്ടുണ്ട്.

180 മത്സരങ്ങളിൽ നിന്നും 100 ഗോളുകൾ നേടിയ ഫ്രഞ്ച് താരം എംബാപ്പയുടെ പേരിലായിരുന്നു റെക്കോർഡ്. ഫുട്ബോൾ ഐക്കണുകളായ ലയണൽ മെസ്സി, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർ സ്ഥാപിച്ച റെക്കോർഡുകൾ അവരെക്കാൾ വേഗത്തിലാണ് ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളായ ഹാലൻഡും എംബപ്പേയും മറികടക്കുന്നത്.

സ്പോർട്ടിംഗ് ലിസ്ബണിനെ വിംഗറായി ആരംഭിച്ച് പിന്നീട് മാൻ യുണൈറ്റഡിലേക്കും റയൽ മാഡ്രിഡിലേക്കും പോയ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 301 മത്സരങ്ങളിൽ നിന്നാണ് 100 ഗോളുകൾ നേടിയത്.245 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ നേടി സ്ലാറ്റൻ ഇബ്രാഹിമോവിച്ച് റൊണാൾഡോയുടെ റെക്കോർഡ് തകർത്തു. 210 മത്സരങ്ങളിൽ നിന്ന് 100 ഗോളുകൾ നേടി ലയണൽ മെസ്സി റെക്കോർഡ് സ്വന്തം പേരിലാക്കി.

ഫുട്ബോൾ ചരിത്രത്തിൽ മെസ്സിയുടെയും റൊണാൾഡോയുടെയും റെക്കോർഡുകൾ തകർക്കാൻ എർലിംഗ് ഹാലാൻഡും കൈലിയൻ എംബപ്പെയും തീർച്ചയായും പ്രാപ്തരാണ്,എന്നാൽ അവരെ പോലെ വര്ഷങ്ങളോളം ഒരേ വേഗത്തിലും സ്ഥിരതയിലും കളിക്കാൻ സാധിക്കുമോ എന്ന് കണ്ടറിഞ്ഞു കാണാം.