ക്രിസ്റ്റ്യാനോ റൊണാൾഡോയെ യന്ത്രത്തോട് ഉപമിച്ച് ഡോർട്മുണ്ട് യുവ താരം

ലോകത്തിലെ ഏറ്റവും മികച്ച യുവ സ്‌ട്രൈക്കർമാരിൽ ഒരാളായ ബോറുസിയ ഡോർട്മുണ്ടിന്റെ നോർവീജിയൻ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് റൊണാൾഡോയെ യന്ത്രത്തോട് ഉപമിച്ചാണ് തന്റെ ആദരവ് പ്രകടിപ്പിച്ചത്. ഡോർട്മുണ്ടിൽ തന്റെ സഹതാരം മാർക്കോ റീയുസിനെ ഇതിഹാസം എന്നാണ് വിളിച്ചത്. ഒരു വർഷം മുമ്പ് റെഡ് ബുൾ സാൽ‌സ്ബർഗിൽ നിന്ന് ഡോർട്മുണ്ടിലേക്ക് മാറിയതിനുശേഷം ബുണ്ടസ്‌ലീഗയിലും ചാമ്പ്യൻസ് ലീഗിലും ഗോളുകൾ അടിച്ചു കൂട്ടുകയാണ് ഈ യുവ സ്‌ട്രൈക്കർ. ബുണ്ടസ്‌ലീഗ.കോമിന് നൽകിയ അഭിമുഖത്തിലാണ് ഡോർട്മുണ്ട് താരം തന്റെ അഭിപ്രായം വെളിപ്പെടുത്തിയത്.

റൊണാൾഡോ ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും എല്ലാ യുവതാരങ്ങൾക്കും പ്രചോദനമാണെന്നും ഗ്രൗണ്ടിൽ എപ്പോളും ഒരു യന്ത്രണത്തെ പോലെയാണ് യുവന്റസ് താരമെന്നും ഹാലാൻഡ് പറഞ്ഞു.ഡോർട്മുണ്ടി ല്തന്റെ സഹതാരം മാർക്കോ മാർക്കോ റ്യൂസിനെ ഇതിഹാസം എന്നാണ് ഹാലാൻഡ് വിശേഷിപ്പിച്ചത് മികച്ച പന്തടക്കവും , വിഷനും, ഗോൾ സ്കോറിങ്ങും എല്ലാം അദ്ദേഹത്തിന്റെ പ്രത്യേകതകളാണ് .ഗോളടിക്കുന്നതിനേക്കാൾ ഗോളവസരം ഒരുക്കുന്നതിൽ മുമ്പനാണ് ഈ ജർമൻ താരം.

2020 ലെ ഗോൾഡൻ ബോയ് അവാർഡ് നേടിയ ഹാലാൻഡ് കഴിഞ്ഞ വർഷം ഡോർട്മുണ്ടിലെത്തിയ ശേഷം ബുണ്ടസ്ലീഗയിൽ 25, മത്സരങ്ങളിൽ നിന്നും 25 ഗോളുകൾ നേടി. ചാമ്പ്യൻസ് ലീഗിൽ നേടിയ 8 ഗോളുകളടക്കം ഡോർട്മുണ്ടിനായി 34 കളികളിൽ നിന്നും 35 ഗോളുകൾ നേടി ഈ 20 കാരൻ.ബുണ്ടസ് ലീഗയിൽ അരങ്ങേറ്റത്തിൽ തന്നെ ഓഗ്‌സ്ബർഗിനെതീരെ ഹാട്രിക്ക് നേടിയാണ് ഹാലാൻഡ് തുടങ്ങിയത്.

എന്നാൽ വ്യക്തിഗത നേട്ടങ്ങളിൽ താല്പര്യമില്ലെന്നും ടീമെന്ന നിലയിൽ ട്രോഫികളും കിരീടങ്ങളും നേടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഹാലാൻഡ്. വ്യാഗതികത നേട്ടങ്ങൾ നേടുമ്പോഴും , റെക്കോർഡുകൾ തകർക്കുമ്പോഴും താൻ സന്തുഷ്ടനാണെന്നും താരം പറഞ്ഞു.

Leave A Reply

Your email address will not be published.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications