❝🏆🤩ചാമ്പ്യൻസ് ലീഗിൽ ഇതാ അടുത്ത✍️🙆‍♂️ചരിത്ര റെക്കോർഡും കുറിചിരിക്കുന്നു ഈ⚽🔥നോർവീജിയൻ ബോംബർ ❞

ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ ഇന്നലെ സെവിയ്യക്കെതിരെ ഇരട്ട ഗോളുകൾ നേടി പുതിയ റെക്കോർഡുകൾ സ്വന്തം പേരിലാക്കി മാറ്റിയിരിക്കുകയാണ് ബൊറൂസിയ ഡോർട്മുണ്ട് സ്‌ട്രൈക്കർ ഏർലിങ് ഹാലാൻഡ്.ആദ്യ പാദത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ച ഡോർട്ട്മുണ്ട് രണ്ടാം പാദത്തിൽ ഹാലാൻഡ് ഇരട്ട ഗോളിൽ സമനില വഴങ്ങിയെങ്കിലും ക്വാർട്ടർ ഫൈനൽ ഉറപ്പായിക്കാൻ ഉതകുന്നതായിരുന്നു.

ഈ സീസണിൽ ആറു ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 10 ഗോളുകൾ നേടിയ ഹാലാൻഡ് തുടർച്ചയായ രണ്ട് സീസണുകളിൽ 30+ ഗോളുകളും നേടാനായി.മികച്ച അഞ്ച് യൂറോപ്യൻ ലീഗുകളിലെ എല്ലാ മത്സരങ്ങളിലും 30 അല്ലെങ്കിൽ അതിൽ കൂടുതൽ ഗോളുകൾ നേടിയ ബയേൺ മ്യൂണിച്ച് സ്‌ട്രൈക്കർ റോബർട്ട് ലെവാൻഡോവ്സ്കികൊപ്പം 20 കാരനും ചേർന്നു.


ഇന്നലെ നേടിയ ഗോളോട് കൂടി ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് താരം കൈലിയൻ എംബപ്പേ സ്ഥാപിച്ച റെക്കോർഡ് മറികടന്നു. മത്സരത്തിലെ ഇരട്ടഗോളുകളോടെ ചാമ്പ്യൻസ് ലീഗിൽ ഇരുപതു ഗോളുകൾ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടമാണ് ഹാലൻഡ് സ്വന്തമാക്കിയതിൽ ഒരെണ്ണം. 20 വർഷവും 231 ദിവസവും പ്രായമുള്ളപ്പോൾ ഇരുപതു ചാമ്പ്യൻസ് ലീഗ് ഗോളുകൾ കുറിച്ച ഹാലൻഡ്, 21 വയസും 355 ദിവസവും പ്രായമുള്ളപ്പോൾ ഈ നേട്ടം കുറിച്ച കെയ്‌ലിയൻ എംബാപ്പെ, 22 വർഷവും 266 ദിവസവും പ്രായമുള്ളപ്പോൾ ഇരുപതു ചാമ്പ്യൻസ് ലീഗ് കുറിച്ച മെസി എന്നിവരെയാണ് പിന്നിലാക്കിയത്.

ഇതിനു പുറമെ ഏറ്റവും കുറഞ്ഞ മത്സരങ്ങളിൽ നിന്നും ഇരുപതു ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടുന്ന താരമെന്ന നേട്ടവും ഹാലാൻഡ് ഇന്നലെ സ്വന്തം പേരിലാക്കി. വെറും പതിനാലു മത്സരങ്ങളിൽ നിന്നും ഹാലൻഡ് ഇരുപതു ചാമ്പ്യൻസ് ലീഗ് ഗോളുകൾ കുറിച്ചപ്പോൾ, നേരത്തെ ഈ റെക്കോർഡിനുടമയായിരുന്ന ഹാരി കേനിന് ഈ നേട്ടം സ്വന്തമാക്കാൻ വേണ്ടി വന്നത് ഇരുപത്തിനാലു മത്സരങ്ങളാണ്. 26 മത്സരങ്ങളിൽ നിന്നും ഇരുപതു ഗോളുകൾ കുറിച്ച നിസ്റ്റൽറൂയിയാണ് മൂന്നാം സ്ഥാനത്ത്.

ചാമ്പ്യൻസ് ലീഗിൽ ഫ്രാൻസെസ്കോ ടോട്ടി, റൊണാൾഡിനോ, സിനെഡിൻ സിഡാനെ, റൊണാൾഡോ, അഡ്രിയാനോ, കാർലോസ് ടെവസ് എന്നിവരെക്കാൾ കൂടുതൽ ഗോളുകൾ ഹാലാൻഡ് നേടിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ നാല് മത്സരങ്ങളിൽ ഇരട്ടഗോളുകൾ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോർഡും ഹാലാൻഡ്‌ സ്വന്തം പേരിലാക്കിയിട്ടുണ്ട്.

നിലവിൽ പത്ത് ഗോളുമായി ചാമ്പ്യൻസ് ലീഗിൽ ടോപ് സ്കോററാണ് ഇരുപതുകാരനായ നോർവേ താരം. ഇനിയുള്ള വർഷങ്ങളിലും ഇതേ ഗോൾ സ്കോറിന് മികവ് പുറത്തെടുത്താൽ ചാമ്പ്യൻസ് ലീഗ് റെക്കോർഡുകൾ പലതും ഈ ഇരുപതുകാരന് മുന്നിൽ വഴി മാറും.