ഫൈനൽ രാവിൽ ട്രെസ്ഗെ തീർത്ത അത്ഭുതം, ഫ്രഞ്ചു നെഞ്ചിൽ പൊൻതൂവൽ | David Trezeguet

ബെഞ്ചിൽ നിന്നും പകരക്കാരനായിറങ്ങി വന്ന്, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയിലെ അസൂരിപ്പടയുടെ ഏറ്റവും മികച്ച ജെനറേഷനെ കീഴടക്കിയ ‘ഗോൾഡൻ ഗോൾ’ലൂടെ റോട്ടർഡാമിലെ ഡി ക്വിപ് സ്റ്റേഡിയത്ത ഇളക്കിമറിച്ച് കൊണ്ട് ഫ്രാൻസിനെ യൂറോ2000 ജേതാക്കളാക്കിയ ഒരു ഗോളുണ്ട്.

2000 ത്തിലെ യൂറോ ചാമ്പ്യൻഷിപ്പ് ഓർമയിലേക്ക് വരുമ്പോൾ ആദ്യ മനസ്സിൽ വരുന്നത് ഫ്രഞ്ച് സ്‌ട്രൈക്കർ ഡേവിഡ് ട്രെസ്ഗെ നേടിയ ഗോൾഡൻ ഗോൾ തന്നെയാവും. ചാമ്പ്യൻഷിപ്പിൽ ഉടനീളം ഫ്രാൻസിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് സിദാൻ ആണെങ്കിലും എക്സ്ട്രാ ടൈമിൽ നേടിയ ഗോൾഡൻ ഗോളിലൂടെ ട്രെസ്ഗെ സൂപ്പർ ഹീറോ ആയി തീർന്നു .

ലോക ഫുട്ബോളിൽ തന്നെ ഏറ്റവും മികച്ച പ്രതിരോധ നിരയുമായി ഇറ്റലി കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ നേരിടാനൊരുങ്ങുമ്പോൾ ഹെൻട്രിയും സിദാനും,ട്രെസ്ഗെയും അടങ്ങുനാണ് മുന്നേറ്റ നിര ഇറ്റാലിയൻ പ്രതിരോധ മതിൽ ബേധിക്കുമോ എന്നാണ് എല്ലാ ആരാധകരും ഉറ്റു നോക്കിയത്.1998 ലെ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ നേരിട്ട തോൽവിക്ക് പകരം വീട്ടാൻ തന്നെയായിരുന്നു ഇറ്റലി മത്സരത്തിനിറങ്ങിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയുടെ പത്താം മിനുട്ടിൽ മാർക്കോ ഡെൽ‌വെച്ചിയോ മനോഹരമായ ഗോളിലൂടെ ഇറ്റലിയെ മുന്നിലെത്തിച്ചു.

ഗോൾ വീണതോടെ പതറിപ്പോയി ഫ്രാൻസ് തിരിച്ചടിക്കാനായി വിൽ‌ട്ടോർഡ്, ട്രെസ്ഗെറ്റ്, റോബർട്ട് പിറേസ് എന്നിവരെ പകരക്കാരായി ഇറക്കി. അതിനുളള ഫലം ഫ്രാൻസിന് ലഭിക്കുകയും ചെയ്തു. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനുട്ടിൽ ഗോൾ കീപ്പർ ഫാബിയൻ ബാർത്തെസിൽ നിന്നുള്ള ഒരു ലോങ്ങ് ബോൾ ട്രെസ്ഗെ ആഴ്‌സണൽ സ്‌ട്രൈക്കർ വിൾട്ടോർഡിനു കൈമാറുകയും ഇറുകിയ കോണിൽ നിന്ന് മികച്ച ഫിനിഷിംഗിലൂടെ അദ്ദേഹം ഇറ്റാലിയൻ ഗോൾ വല കുലുക്കി മത്സരം എക്സ്ട്രാ ടൈമിൽ എത്തിച്ചു.

എക്സ്ട്രാ ടൈമിൽ ആധിപത്യം പുലർത്തിയ ഫ്രാൻസ് വേഗതയിലൂടെ ഇറ്റാലിയൻ ഡിഫെൻസിനെ പരീക്ഷിച്ചു. 103 ആം മിനുട്ടിൽ മത്സരത്തിലെ ഐക്കണിക് നിമിഷം എത്തി.വിങ്ങിലൂടെ കുതിച്ചെത്തിയ റോബർട്ട് പിറസ് നൽകിയ ഒരു അത്യുജ്വല ക്രോസിൽ നിന്നും. പേര് കേട്ട ഇറ്റാലിയൻ ഡിഫൻസിൽ നിന്നും ആരാലും മാർക്ക് ചെയ്യപ്പെടാതെ പെനാൾട്ടി ബോക്സിൽ കഴുകന്റെ കണ്ണുകളുമായി നിന്ന ട്രെസ്ഗെ നിമിഷ നേരത്തിൽ ഇടം കാലുകൊണ്ട് വലക്കകത്തെ മേൽകൂരയിലേക്ക് ബുള്ളറ്റ് കണക്കെ തൊടുത്ത് വിട്ട ആ ഇടിവെട്ട് ഗോളായിരുന്നു അത്. എന്നിട്ട് ജഴ്സി ഉരിഞ്ഞ് കൊണ്ട് കണ്ണീരിൽ കുതിർന്ന കണ്ണുകളുമായി സന്തോഷത്താൽ ഓടുന്ന ആ സെലിബ്രഷനും 20 വർഷങ്ങൾ കഴിഞ്ഞിട്ടും ആരാധകരുടെ കണ്മുന്നിൽ ഇപ്പോഴുമുണ്ട്. 1996 ലെ യൂറോ കപ്പ് ഫൈനലിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ ബെഞ്ചിൽ നിന്നും വന്ന് ജർമൻ സ്‌ട്രൈക്കർ ഒലിവർ ബീറോഫ് കിരീടം നേടികൊടുത്തതിന് സെഷാൻ നാല് വർഷത്തിന് ശേഷം ട്രെസ്ഗെയും ഫ്രാൻസിന് വേണ്ടി അത് ആവർത്തിച്ചു.

നല്ല കഴിവും, വേഗതയും, സ്ഥാനബോധവുമൊക്കെയുള്ള ഒരു കംബ്ലീറ്റ് പ്രൊലിഫിക്ക് സ്ട്രൈക്കറായിരുന്നു ട്രെസ്ഗെ . യുവെയുടെ എക്കാലത്തേയും മികച്ചവരിൽ ഒരാളുമാണ്. പ്രശസ്തിയിൽ സഹതാരമായിരുന്ന തിയറി ഹെൻട്രിയോളം വളർന്നില്ലങ്കിലും, ഇരുകാലുകൾ കൊണ്ടും ലക്ഷ്യം കാണാൻ കഴിഞ്ഞിരുന്ന അയാളുടെ ക്ലിനിക്കൽ ഫിനിഷിങ്ങിൽ അതാത് ടീമുകൾക്ക് മുതൽകൂട്ടുമായിട്ടുണ്ട്. എന്നാൽ ഫ്രാൻസിന് യൂറോ സമ്മാനിച്ച അതേ ട്രെസ്ഗെ തന്നെ അതേ ഇറ്റലിക്കെതിരെ 2006ലെ വേൾഡ് കപ്പ് ഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ പന്ത് ക്രോസ് ബാറിലേക്കടിച്ച് ഇറ്റലിക്ക് ലോക കിരീടം വിട്ട് കൊടുക്കുന്നതിൽ കാരണക്കാരനായി എന്നത് മറ്റാരു നിമത്തവുമായി.

ഫ്രഞ്ച് ദേശീയ ടീമിനൊപ്പം 1998 വേൾഡ് കപ്പ് 2000 യൂറോ ചാംപ്യൻഷിപ്പുകൾ നേടിയ ടീമിയ ടീമിൽ അംഗമായ ട്രെസ്ഗെ ഫ്രാൻസിനായി 71 മത്സരങ്ങളിൽ നിന്നും 34 ഗോളുകൾ നേടിയിട്ടുണ്ട്. പത്തു വര്ഷത്തിലധിക കാലം ഇറ്റാലിയൻ സിരി എ യിൽ യുവന്റയ്സന്റെ മുന്നേറ്റ നിരയുടെ കരുത്തായി ട്രെസ്ഗെ. കരിയറിന്റെ അവസാന കാലഘട്ടത്തിൽ യുഎഇ ,അര്ജന്റീനയിലും കളിച്ച ട്രെസ്ഗെ 2014 ൽ ഇന്ത്യൻ സൂപ്പർ ലീഗിൽ പുണെക്ക് വേണ്ടി ജേഴ്സിയണിഞ്ഞു.