❝ ഈ യൂറോ കപ്പിലെ ⚽🔥 കറുത്ത കുതിരകൾ
ആവാൻ 😲 കാത്തിരിക്കുന്ന 💪💥 വമ്പന്മാർ ❞

യൂറോ കപ്പ് തുടങ്ങാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ആരായിരിക്കും കിരീടം നേടും എന്നതിനെ ചൊല്ലി ആരാധകർക്കിടയിൽ ഇപ്പോഴേ തർക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഫ്രാൻസ് പോർച്ചുഗൽ ഇംഗ്ലണ്ട് സ്പെയിൻ ഇറ്റലി പോലെയുള്ള ശക്തരായ ടീമുകൾക്ക് തന്നെയാണ് കൂടുതൽ കിരീട സാധ്യത കലിപ്പിക്കുന്നതെങ്കിലും 1992 ൽ ഡെന്മാർക്കിനെ പോലെയോ 2004 ൽ ഗ്രീസിനെ പോലെയേ ഒരു കറുത്ത കുതിരകൾ വരാനുളള സാധ്യതകൾ തള്ളിക്കളയാനാവില്ല. ഈ വർഷത്തെ യൂറോ കപ്പിൽ കറുത്ത കുതിരകളാവാൻ സാധ്യതയുള്ള അഞ്ചു ടീമുകൾ ഏതാണെന്നു പരിശോധിക്കാം.

വെയിൽസ്‌

2016 ലെ യൂറോയിൽ സെമി ഫൈനലിൽ കടന്ന് ലോകത്തെ അത്ഭുതപ്പെടുത്തിയവരാണ് വെയിൽസ്‌. ഈ ടൂര്ണമെന്റിലുംആ പ്രകടനം ആവർത്തിക്കുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അഞ്ചു വർഷത്തിന് ശേഷം കാര്യങ്ങളിൽ വലിയ മാറ്റങ്ങൾ വന്നുവെങ്കിലും സെമി ഫൈനൽ സ്പോട്ടിനു താഴെയൊന്നും വെയിൽസ്‌ ഈ ചാമ്പ്യൻഷിപ്പിൽ പ്രതീക്ഷിക്കുന്നില്ല. ഇറ്റലി, സ്വിറ്റ്സർലൻഡ്, തുർക്കി എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ഗ്രൂപ്പ്-എയിലാണ് വെയിൽസിന്റെ സ്ഥാനം. നിലവിൽ ടോട്ടൻഹാമിൽ കളിക്കുന്ന സൂപ്പർ താരം ഗാരെത് ബെയ്‌ലിന്റെ ഫോമിൽ തന്നെയാണ് വെയിൽസ്‌ വിശ്വാസം പ്രകടിപ്പിക്കുന്നത്.ജോ റോഡൻ, ഡാനിയൽ ജെയിംസ്, ബെൻ കബാംഗോ തുടങ്ങിയ യുവ പ്രതിഭകളും ജോ അലൻ, ആരോൺ റാംസേ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളും ചേർന്നാൽ അത്ഭുതങ്ങൾ സംഭവിക്കും എന്ന് തന്നെയാണ് കരുതുന്നത്.വെയിൽസിന്റെ ഏറ്റവും വലിയ ശക്തി അവരുടെ നിർഭയത്വമാണ്.എത്ര വലിയ എതിരാളിയാണെങ്കിലും നേരിടാനുള്ള ശക്തിയുള്ള ടീമാണ് അവർ .

ക്രൊയേഷ്യ

1998 ,2018 വേൾഡ് കപ്പുകളിലെ അത്ഭുത പ്രകടനം കൊണ്ട് ലോകത്തെ വിറപ്പിച്ചവരാണ് ക്രോയേഷ്യ.2018 ലോകകപ്പിൽ റണ്ണറപ്പായ അവർ ഫൈനലിലേക്കുള്ള യാത്രയിൽ അർജന്റീന, ഇംഗ്ലണ്ട്, റഷ്യ തുടങ്ങിയ രാജ്യങ്ങളെ അവർ പരാജയപ്പെടുത്തി. ലോകകപ്പിന് ശേഷമുള്ള പ്രധാന ടൂര്ണമെന്റായ യൂറോയിൽ വീണ്ടും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കാൻ ശ്രമിക്കുകയാണ്. ക്രൊയേഷ്യയെ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, ചെക്ക് റിപ്പബ്ലിക് എന്നിവരുൾപ്പെട്ട ഗ്രൂപ്പ് ഡിയിലാണ് ക്രിസ്സിയുടെ സ്ഥാനം. 2018 ൽ വേൾഡ് കപ്പിൽ കളിച്ച ഭൂരിഭാഗം താരങ്ങളും സ്ലാറ്റ്കോ ഡാലിക് തന്റെ ടീമിൽ ഉൾപ്പെടുത്തി.ക്രോയേഷ്യയുടെ ഏറ്റവും വലിയ പ്രതീക്ഷ മിഡ്‌ഫീൽഡ് എഞ്ചിനിലെ ക്രിയേറ്റീവ് മിഡ്ഫീൽഡറുമായ ക്യാപ്റ്റൻ ലൂക്കാ മോഡ്രിചിലാണ്.മാൻഡ്‌സുകിക്, ഇവാൻ റാകിറ്റിക് തുടങ്ങിയ സുപ്രധാന താരങ്ങൾ അരങ്ങൊഴിഞ്ഞെങ്കിലും ആന്റേ റെബിക്, ബ്രൂണോ പെറ്റ്കോവി തുടങ്ങിയ യുവ പ്രതിഭകൾ അവർക്ക് ശക്തിയേകുന്നു. ക്രോയേഷ്യ അവരുടെ ടീമിന്റെ മുഴുവൻ കഴിവും പുറത്തെടുത്താൽ കിരീടം ഉയർത്താനുള്ള സാധ്യത കാണുന്നുണ്ട്.


നെതർലാൻഡ്‌സ്

2016 യൂറോയും 2018 ലോകകപ്പും യോഗ്യത നേടാൻ സാധിക്കാതിരുന്ന ഹോളണ്ട് വീണ്ടും വലിയ വേദിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. യോഗ്യത റൗണ്ടിലെയും നേഷൻസ് ലീഗിലെയും മികച്ച പ്രകടനങ്ങൾ ലോക ഫുട്ബോളിൽ അവരുടെ ഉയിർത്തെഴുന്നേൽപ്പ് പ്രകടമായിരുന്നു.ഓസ്ട്രിയ, ഉക്രെയ്ൻ, നോർത്തേൺ മാസിഡോണിയ എന്നിവരുമായി ഗ്രൂപ്പ്-സിയിലാണ് ഹോളണ്ടിന്റെ സ്ഥാനം .പരിക്കിന്റെ പിടിയിലായ ക്യാപ്റ്റൻ വിർജിൽ വാൻ ഡിജിക്കിന്റെ സേവനം നഷ്ടമായെങ്കിലും ശക്തമായ 26 പേരുടെ സംഘത്തെയാണ് ഫ്രാങ്ക് ഡി ബോയർ തെരെഞ്ഞെടുത്തത്.ഫ്രെങ്കി ഡി ജോങ്, മത്തിജ്സ് ഡി ലിഗ്റ്റ്, മെംഫിസ് ഡെപെയ്, ജോർജീനിയോ വിജ്നാൽഡം ,മലേൻ തുടങ്ങി പ്രതിഭകളുടെ ഒരു വലിയ നിര തന്നെയുണ്ട് ഡച്ച് ടീമിൽ. 1988 ലെ കിരീട നേട്ടം ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹോളണ്ട്.

ഓസ്ട്രിയ

യൂറോ കപ്പിൽ മൂന്നാം തവണയാണ് കളിക്കുന്നതെങ്കിലും ടൂർണമെന്റിൽ കറുത്ത കുതിരകളാവാൻ സാധ്യതയുള്ള ടീമാണ് ഓസ്ട്രിയ. മാസിഡോണിയ, ഹോളണ്ട് ,യുക്രൈൻ എന്നിവർക്കൊപ്പമാണ്‌ ഓസ്ട്രിയയുടെ സ്ഥാനം . സ്പാനിഷ് ക്ലബ് റയലിലെത്തിയ ഡേവിഡ് അലബയാണ് അവരുടെ ഏറ്റവും വലിയ സൂപ്പർ സ്റ്റാർ. മാർസെൽ സാബിറ്റ്‌സർ, മാർക്കോ അർനോട്ടോവിക്, വാലന്റീനോ ലസാരോ തുടങ്ങിയ മികച്ച ഒരു പിടി താരങ്ങളും അവർക്കൊപ്പമുണ്ട്. ഗ്രൂപ്പ് സിയിൽ നിന്നും അനായാസം ക്വാർട്ടറിൽ കടക്കാമെന്ന പ്രതീക്ഷയിലാണ് ഓസ്ട്രിയ.

ഡെൻമാർക്ക്

1992 യൂറോയിൽ അവിശ്വസനീയമായ പ്രകടനം കൊണ്ട് കിരീടം നേടിയ ടീമാണ് ഡെന്മാർക്ക്. വൈൽഡ് കാർഡ് എൻട്രിയായി ടൂർണമെന്റിൽ എത്തിയതിനു ശേഷമാണ് ഡാനിഷ് ടീം കിരീടം നേടിയത്. 2016 യൂറോ യിൽ യോഗ്യത നേടാൻ സാധിച്ചില്ലെങ്കിലും ഈ വര്ഷം മികച്ചൊരു നിറയുമായാണ് ഡാനിഷ് ടീം എത്തുന്നത്.ഗ്രൂപ്പ്-ബിയിൽ ബെൽജിയം, ഫിൻ‌ലാൻ‌ഡ്, റഷ്യ എന്നിവർക്കൊപ്പമാണ്‌ ഡെന്മാർക്ക്. പരിശീലകൻ കാസ്പർ ഹുൽമന്ദ് യൂറോയ്ക്ക് വേണ്ടി ശക്തമായ 26 മാൻ സ്ക്വാഡിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. സൂപ്പർ മിഡ്ഫീൽഡർ ക്രിസ്റ്റ്യൻ എറിക്സൻ തന്നെയാണ് അവരുടെ പ്രതീക്ഷകൾ.കാസ്പർ ഷ്മൈചെൽ, യൂസഫ് പോൾസൺ , പിയർ-എമിലി ഹോജ്ജെർഗ്, തോമസ് ഡെലാനി തുടങ്ങിയ നിരവധി പ്രതിഭകൾ അണിനിരക്കുന്ന ടീമാണ് ഡെന്മാർക്ക് .