❝ യൂറോ 202O🏆⚽ ഗ്രൂപ്പ് ഘട്ടങ്ങളിൽ ☺️🥰
നിന്നുള്ള ✍️⚽ കൗതുകകരമായ കുറേ കണക്കുകൾ ❞

യൂറോ 2021 ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ അവസാനിച്ച് പ്രീ ക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവുകയാണ്. . ആംസ്റ്റർഡാമിൽ വെയിൽസ് ഡെൻമാർക്ക് മത്സരത്തോടെയാണ് പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നത്.ടൂർണമെന്റിന്റെ 51 മത്സരങ്ങളിൽ 36 എണ്ണം ഇതുവരെ 94 ഗോളുകൾ പിറന്നു. ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോൾ 5 ഗോളോടെ പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണു ടൂർണമെന്റ് ടോപ് സ്കോറർ. അതേ സമയം 4 ഷോട്ടുകൾ പോസ്റ്റിലും ക്രോസ്ബാറിലും തട്ടി ഗോളോകാതെ പോയതോടെ റോബർട്ട് ലെവൻഡോവ്സ്കിക്ക് ഇതു നിരാശയുടെ ടൂർണമെന്റായി. ടൂർണമെന്റിൽ ഇതുവരെ നടന്ന മത്സരങ്ങളിലെ പുതിയ റെക്കോർഡുകൾ, പ്രധാന സ്ഥിതിവിവരക്കണക്കുകൾ, രസകരമായ വസ്തുതകൾ എന്നിവ പരിശോധിക്കാം.

തന്റെ അഞ്ചാമത്തെ യൂറോയിൽ കളിക്കുന്ന പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൂപ്പ് ഘട്ടങ്ങളിൽ അഞ്ച് ഗോളുകളുമായി 2021 ടൂർണമെന്റിലെ ടോപ് സ്കോററാണ്. ഫ്രാൻസിനെതിരെയുള്ള മത്സരത്തിൽ 36 കാരൻ തന്റെ രാജ്യത്തിനായി 109-ാം ഗോൾ നേടി ഇറാനിയൻ സ്‌ട്രൈക്കർ അലി ഡെയ് സ്ഥാപിച്ച റെക്കോർഡിനൊപ്പമെത്തി. മിഡ്ഫീൽഡർ ജോർജീനിയോ വിജ്നാൽഡത്തിന്റെ മൂന്നും ,ഫോർവേഡ് മെംഫിസ് ഡെപെയുടെയും ,പി‌എസ്‌വി ഐൻ‌ഹോവൻ ഡിഫെൻഡർ ഡെൻസൽ ഡംഫ്രീസിന്റെ രണ്ടും ഉൾപ്പെടെ എട്ട് ഗോളുകളുമായി 2021 ഗ്രൂപ്പ് ഘട്ടങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന ടീമായി ഹോളണ്ട് മാറി.ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും ക്‌ളീൻ ഷീറ്റ് സ്വന്തമാക്കിയ രണ്ട് രാജ്യങ്ങൾ ഇറ്റലിയും ഇംഗ്ലണ്ടും മാത്രമാണ്. തുർക്കിയുടെ 25 കാരനായ ഗോൾകീപ്പർ ഉഗുർകാൻ കകിർ ആണ് കൂടുതൽ സേവുകൾ നടത്തിയ ഗോൾ കീപ്പർ.

മൂന്ന്‌ ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ‌ നിന്നും ഹംഗേറി 62 ടാക്കിളുകൾ‌ രജിസ്റ്റർ‌ ചെയ്‌തു.ആറ്റില ഫിയോള, എൻ‌ഡ്രെ ബോട്‌ക എന്നിവരിൽ‌ നിന്നും 11 വീതം ടാക്കിളുകൾ‌ ചെയ്തു.ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ഓടിക്കളിച്ച കളിക്കാരൻ റഷ്യയുടെ അലക്സാണ്ടർ ഗോളോവിൻ- 36 കിലോമീറ്ററാണ് ബെൽജിയം, ഡെൻമാർക്ക്, ഫിൻ‌ലാൻ‌ഡ് എന്നിവയ്‌ക്കെതിരായ 3 മത്സരങ്ങളിലായി ഗോളോവിൻ ഓടിയത്.യൂറോ മത്സരത്തിൽ 17 വർഷത്തിനിടെ ഏറ്റവും വലിയ വിജയ മാർജിൻ സ്പെയിൻ നേടി.സ്ലൊവാക്യയ്‌ക്കെതിരെ 5-0ന് സ്പെയിൻ വിജയിച്ചത്.യൂറോ ഫൈനലിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ അഞ്ച് ഗോൾ മാർജിൻ മാത്രമാണ് ഇത്.കൂടുതൽ ഗോളുകൾക്കു പാസ് നൽകിയ കളിക്കാർ സ്വിറ്റ്സർലൻ‍ഡ് താരം സ്റ്റീവൻ സുബറും ഡെൻമാർക്ക് താരം പിയെറി എമിൽ ഹോജ്ബർഗുമാണ്. 3 ഗോൾ അസിസ്റ്റുകൾ വീതം.


യൂറോയിൽ പ്രത്യക്ഷപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി പോളണ്ടിന്റെ കാക്പർ കോസ്‌ലോവ്സ്കി. ജൂൺ 19 ന് സ്‌പെയിനിനെതിരെ പകരക്കാരനായി ഇറങ്ങുമ്പോൾ 17 വയസും 246 ദിവസവും ആയിരുന്നു പ്രായം.യൂറോയിൽ ഏറ്റവും പാസ് കൃത്യതയുള്ള താരം ഇംഗ്ലണ്ടിന്റെ റീസ് ജയിംസാണ്. ജയിംസിന്റെ 85 പാസുകളിൽ 84ഉം ലക്ഷ്യത്തിലെത്തി.കൂടുതൽ തവണ എതിരാളികളെ വിജയകരമായി വെട്ടിച്ചു കയറിയത് (ഡ്രിബിൾ) ഹോളണ്ട് താരം ഫ്രെങ്കി ഡി ജോംഗ് ആണ്: 13 വട്ടം.

കൂടുതൽ തവണ പന്ത് അടിച്ചകറ്റി (ക്ലിയറൻസ്) ടീമിന് അപകടമൊഴിവാക്കിയത് സ്വീഡന്റെ മാർക്കസ് ഡാനിയെൽസൺ. 29 തവണ.സഹകളിക്കാർക്കു കൃത്യമായി ഏറ്റവും കൂടുതൽ പാസുകൾ നൽകിയതു ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ്: 288 വിജയകരമായ പാസുകൾ.കൂടുതൽ തവണ എതിരാളികളുടെ കാലുകളിൽനിന്ന് പന്ത് തട്ടിയെടുക്കുകയോ തട്ടിയകറ്റുകയോ (ടാക്കിൾ) ചെയ്തത് പോർച്ചുഗൽ താരം നെൽസൺ സെമെദോ (13).ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ ഗോളുകൾ വന്നത് 46 മുതൽ 60 മിനിറ്റു വരെയുള്ള സമയത്താണ്: 22 ഗോളുകൾ.

സഹതാരങ്ങൾക്കു കൃത്യമായി ഏറ്റവും കൂടുതൽ ക്രോസുകൾ നൽകിയത് സ്കോട്ട്ലൻഡിന്റെ ആൻഡ്രൂ റോബർട്സൺ 12 തവണ. യൂറോയിലെ ഏറ്റവും നിർഭാഗ്യവനായ സ്ട്രൈക്കർ പോളണ്ടിന്റെ റോബർട്ട് ലെവൻഡോവ്സ്കി. പോസ്റ്റിലും ക്രോസ് ബാറിലും തട്ടി ലെവൻഡോവ്സ്കിയുടെ 4 ഷോട്ടുകളാണ് ഗോളാകാതെ പോയത്. 4 ഷോട്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു.