ചരിത്രം കുറിച്ച് ഇംഗ്ലണ്ട് :❝ ജർമനിയെ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിനൊടുവിൽ കീഴടക്കി യൂറോ കിരീടം സ്വന്തമാക്കി ഇംഗ്ലീഷ് വനിതകൾ❞

വനിതാ യൂറോ കപ്പിൽ കിരീടം സ്വന്തമാക്കി ഇംഗ്ലണ്ട്.വെംബ്ലിയിൽ നടന്ന ഫൈനലിൽ ശക്തരായ ജർമ്മനിയെ നേരിട്ട ഇംഗ്ലണ്ട് എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിന് ഒടുവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ട് വിജയം നേടിയെടുത്തത്.അധിക സമയത്തിന്റെ രണ്ടാം പകുതിയിൽ കെല്ലി നേടിയ ഗോൾ ആണ് ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുത്തത്.

ഒരു മത്സര അന്താരാഷ്ട്ര മത്സരത്തിൽ ഇംഗ്ലീഷ് താരം ആദ്യമായാണ് സ്കോർ ചെയ്യുന്നത്.ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നില്ല. 62ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എല്ലാ ടൂൺ ആണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്. വാൽസിന്റെ പാസിൽ നിന്നാണ് ഗോൾ പിറന്നത് .80ആം മിനുട്ടിൽ ലിന മഗൂളിലൂടെ ജർമ്മനി തിരിച്ചടിച്ചു. സ്കോർ 1-1. കളി ഇതോടെ എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. എക്സ്ട്രാ ടൈമിൽ 110ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കെല്ലി ഇംഗ്ലണ്ടിനെ വീണ്ടും മുന്നിൽ എത്തിച്ചു. സ്കോർ 2-1. ഇത്തവണ ഇംഗ്ലണ്ട് പ്രതിരോധത്തിന് പിഴച്ചില്ല. അവസാന വിസിൽ വരെ പൊരുതി കൊണ്ട് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചു.

13 വർഷം മുമ്പ് ഇംഗ്ലണ്ടും ജർമ്മനിയും അവസാനമായി ഒരു കോണ്ടിനെന്റൽ കിരീടത്തിനായി കളിച്ചതിന് ശേഷം 87,000-ത്തിലധികം വരുന്ന ടൂർണമെന്റ്-റെക്കോർഡ് കാണികൾ യൂറോപ്പിലെ വനിതാ ഫുട്ബോളിന്റെ വളർച്ചയ്ക്ക് അടിവരയിടുന്നു. 2009 ൾ പാർട്ട് ടൈം കളിക്കാരെ ആശ്രയിക്കുന്ന ഇംഗ്ലണ്ട് ടീമിനെതിരെ ജർമ്മനി 6-2 ന് വിജയിച്ചു. രണ്ട് വർഷത്തിന് ശേഷം, ഇംഗ്ലണ്ട് അതിന്റെ വനിതാ സൂപ്പർ ലീഗ് ആരംഭിച്ചു, അത് ഗെയിമിനെ പ്രൊഫഷണലൈസ് ചെയ്യുകയും ലോകമെമ്പാടുമുള്ള പ്രധാന മത്സരങ്ങളിലൊന്നായി വളരുകയും ചെയ്തു.1966 ലോകകപ്പിൽ ജർമ്മനിക്കെതിരെ വെംബ്ലിയിൽ എക്‌സ്‌ട്രാ ടൈം വിജയിച്ച രാജ്യത്തിന്റെ ഒരേയൊരു പ്രധാന പുരുഷ കിരീടത്തിന് 56 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ടിന്റെ കിരീടം.

യൂറോ കപ്പിൽ താരമായി ഇംഗ്ലണ്ടിന്റെ ബെത്ത് മെഡ്. ഇംഗ്ലണ്ടിന്റെ യൂറോ കപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിച്ച താരം ടൂർണമെന്റിൽ ആറു ഗോളുകളും 4 അസിസ്റ്റുകളും ആണ് നേടിയത്. ടൂർണമെന്റ് ടോപ് സ്കോറർ നേട്ടവും ബെത്ത് സ്വന്തമാക്കി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരവും ബെത്ത് തന്നെയാണ്.ചരിത്രത്തിൽ ലോകകപ്പിലോ, യൂറോ കപ്പിലോ മികച്ച താരവും ടോപ് സ്കോററും ആവുന്ന ആദ്യ പുരുഷ/വനിത താരമായും ഇതോടെ ബെത്ത് മാറി.