❝ 1996ലെ 🇩🇪💥ജർമനിക്കെതിരായ കുപ്രസിദ്ധ
പെനാൽറ്റി 🏴󠁧󠁢󠁥󠁮󠁧󠁿⚽ ഷൂട്ട് ഔട്ടിന്റെ 🤦‍♂️💔 ഓർമകളിൽ
ഇംഗ്ലണ്ട് 🏴󠁧󠁢󠁥󠁮󠁧󠁿👔 പരിശീലകൻ ഗാരെത്ത് സൗത്ത്ഗേറ്റ് ❞

യൂറോ കപ്പ് പ്രീ ക്വാർട്ടറിൽ വെബ്ലിയിൽ ഇംഗ്ലണ്ട് ജർമനിയെ നേരിടുമ്പോൾ എല്ലാ ഫുട്ബോൾ ആരാധകരുടെയും മനസ്സിൽ വരുന്ന മത്സരമാണ് 1996 ലെ യൂറോ ചാമ്പ്യൻഷിപ്പ് സെമി ഫൈനൽ. യൂറോ കപ്പിന്റെ തന്നെ ക്ലാസിക് പോരാട്ടത്തിൽ ഒന്നായ 96 ലെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷോട്ട് ഔട്ടിൽ കീഴടക്കിയാണ് ജർമനി ഫൈനലിലേക്ക് യോഗ്യതെ നേടിയത്. നിലവിലെ ഇംഗ്ലണ്ട് പരിശീലകൻ ഗെരെത് സൗത്ത് ഗേറ്റ് ഷൂട്ട് ഔട്ടിൽ പെനാൽറ്റി നഷ്ടപെടുത്തിയതാണ് ഇംഗ്ലണ്ടിന്റെ തോൽവിക്ക് വഴി വെച്ചത്. 25 വർഷത്തിന് ശേഷം ഇംഗ്ലണ്ട് പരിശീലകനായി സൗത്ത് ഗേറ്റ് യൂറോകപ്പിൽ ജര്മനിക്കെതിരെ ഇറങ്ങുമ്പോൾ ഒരു പകരം വീട്ടലിനു കൂടി ഇന്നത്തെ മത്സരം സാക്ഷിയാകും.

സ്വന്തം നാട്ടിൽ നടന്ന യൂറോ ചാമ്പ്യൻഷിപ്പിൽ ആധികാരികമായാണ് ഇംഗ്ലണ്ട് ക്വാർട്ടറിലെത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ സ്‌കോട്ട്‌ലൻഡിനെയും നെതർലാൻഡിനെയും തോൽപ്പിച്ച ശേഷം ക്വാർട്ടറിൽ സ്പെയിനായിരുന്നു എതിരാളികൾ. ഇശ്ചിത്ത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തതോടെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് ഇംഗ്ലണ്ട് മത്സരം ജയിച്ചു. സെമിയിൽ ജര്മനിയായിരുന്നു ഇംഗ്ലണ്ടിന്റെ എതിരാളികൾ.


മൂന്നാം മിനുട്ടിൽ അലൻ ഷിയറർ മികച്ച ഗോളിലൂടേ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു പക്ഷെ 11 മിനിറ്റിനുശേഷം സ്റ്റെഫാൻ കുൻറ്സ് ജർമനിയെ ഒപ്പമെത്തിച്ചു. നിശ്ചിത സമയത്തും ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിക്കാത്തതോടെ മത്സരം എക്സ്ട്രാടൈമിലേക്ക് കടന്നു. ഇംഗ്ലണ്ട് പൂർണ ആധിപത്യം പുലർത്തിയ മത്സരത്തിൽ അലൻ ഷിയററുടെ പാസിൽ നിന്നും തുറന്ന പോസ്റ്റിലേക്ക് ഗോൾ നേടാൻ പോൾ ഗ്യാസ്‌കോയിനിന് അവസരം ലഭിച്ചെങ്കിലും ലക്‌ഷ്യം കാണാനായില്ല.

പെനാൽറ്റി ഷൂട്ടൗട്ടിൽ ഇരു ടീമുകളും അവരുടെ ആദ്യ അഞ്ച് കിക്കുകളിൽ നിന്ന് ഗോൾ നേടി. ആറാമത്തെ കിക്കെടുക്കാൻ എത്തിയത് സൗത്ത് ഗേറ്റ് ആയിരുന്നു. എണ്നൽ താരത്തിന്റെ ഷോട്ട് ജർമൻ ഗോൾ കീപ്പർ ആൻഡ്രിയാസ് കോപ്കെ തടുത്തിട്ടു.തുടർന്ന് അവസാന കിക്ക് വളയിലെത്തിച്ച ആൻഡ്രിയാസ് മുള്ളർ ജർമനിയെ വിജയത്തിലെത്തിച്ചു. ഫൈനലിൽ എതിരായ ജർമ്മനി ചെക്ക് റിപ്പബ്ലിക്കിനെ ഗോൾഡൻ ഗോളിൽ പരാജയപെടുത്തി കിരീടം നേടി.

ഗാരെത്ത് സൗത്ത്ഗേറ്റിന്റെ പെനാൽറ്റി ഇപ്പോഴും ഇംഗ്ലണ്ട് ആരാധകരെ വേട്ടയാടുന്നു. പെനാൽറ്റി ഷോട്ട് ഔട്ടുകൾ എന്നും ഇംഗ്ലണ്ടിന് നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. വലിയ ടൂർണമെന്റുകളിൽ എന്നും ഇംഗ്ലണ്ട് പുറത്തായത് പെനാൽറ്റി ഷൂട്ട് ഔട്ടിലാണ്.യൂറോ 2004, 2012 എന്നിവയ്‌ക്കൊപ്പം 1998, 2006 ലോക കപ്പിലും ഇംഗ്ലണ്ടിന്റെ പുറത്താകലിന് വഴിവെച്ചത് ഷൂട്ട് ഔട്ടാണ്. ഈ നാല് തോൽവിക്ക് ശേഷം 2018 ലെ പ്രീ ക്വാർട്ടറിൽ കൊളംബിയക്കെതിരെയാണ് പെനാൽറ്റി ഷോട്ട് ഔട്ടിൽ ഇംഗ്ലണ്ട് വിജയിക്കുന്നത്. അന്ന് ടീമിന്റെ പരിശീലകൻ സൗത്ത് ഗേറ്റ് തന്നെയായിരുന്നു. ഇന്നത്തെ മത്സരം ഷൂട്ട് ഔട്ടിലേക്ക് കടന്നാൽ അതിനെ അതിജീവിച്ച് മുന്നോട്ട് പോകാം എന്ന ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട് പരിശീലകൻ.