❝ ലോക ഫുട്‍ബോൾ🔥🏆ആരാധകരെ🤩⚽ആവേശ കൊടുമുടിയിലെത്തിക്കാൻ യൂറോപ്പിന്റെ😍👊 ആവേശപ്പോരാട്ടത്തിന്‌ ഇനി 100 ദിനങ്ങൾ മാത്രം ❞

ഫുട്ബോൾ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന യൂറോപ്പിന്റെ പോരാട്ടമായ യൂറോ കപ്പിന് ഇനി 100 ദിവസങ്ങൾ മാത്രം.കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ടൂർണമെന്റിന് ഗുരുതര ഭീഷണിയായിരുന്നു. യൂറോപ്പിൽ അങ്ങോളമിങ്ങളമുള്ള പത്തിലധികം രാജ്യങ്ങളിലായാണ് ഈ തവണ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.ബാക്കു മുതൽ ഡബ്ലിൻ, ഗ്ലാസ്‌ഗോ മുതൽ റോം വരെ 12 വ്യത്യസ്ത രാജ്യങ്ങളിലെ 12 വ്യത്യസ്ത നഗരങ്ങളിൽ ആവും 24 രാജ്യങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പ് ആരംഭിക്കുന്നത്.

2016 ൽ ഫ്രാൻസിൽ നടന്ന ചാമ്പ്യൻഷിപ്പ് മുതൽ ടീമുകളുടെ എണ്ണം 16 ൽ നിന്നും 24 ലേക്ക് ഉയർത്തിയത്. ചാംപ്യൻഷിപ്പിനായുള്ള എല്ലാ വേദികളും ഗതാഗത സൗകര്യങ്ങളും തയ്യാറാണെന്നും കൊറോണ മൂലം ശക്തമായ സുരക്ഷയൊരുക്കിയെന്നും യുവേഫ വ്യക്തമാക്കി.യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിച്ച രാജ്യം ഇറ്റലിയാണ്തിങ്കളാഴ്ച വരെ 52 മരണങ്ങളും രണ്ടായിരത്തിലധികം കേസുകളും റിപ്പോർട്ട് ചെയ്തു.അയല രാജ്യമായ സ്വിറ്റ്സർലണ്ടിലും സ്ഥിതി മോശമാണ്.“ഏതൊരു ഫുട്ബോൾ കളിയേക്കാളും വ്യക്തികളുടെ ആരോഗ്യം വളരെ പ്രധാനമാണ്,” ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ പറഞ്ഞു.ആരോഗ്യത്തിന് ഒന്നാം സ്ഥാനവും , സ്പോർട്സിനു രണ്ടാം സ്ഥാനവും ,” നൽകണമെന്ന് ഫുട്ബോൾ അസോസിയേഷൻ ഓഫ് വെയിൽസ് ചീഫ് എക്സിക്യൂട്ടീവ് ജോനാഥൻ ഫോർഡ് യുകെയുടെ പ്രസ് അസോസിയേഷനോട് പറഞ്ഞു.വെയിൽസ് മത്സരങ്ങൾ ഇറ്റലിയിൽ വെച്ചാണ് നടക്കേണ്ടത്.

ജൂൺ 12 വെള്ളിയാഴ്ച റോമിൽ വെച്ചാണ് യൂറോ കപ്പിന്റെ ഉത്ഘാടന മത്സരം അരങ്ങേറുന്നത്. ആദ്യ മത്സരത്തിൽ ഇറ്റലി തുർക്കിയെ നേരിടും.മാച്ച് ടിക്കറ്റിനായി 28 ദശലക്ഷത്തിലധികം അഭ്യർത്ഥനകൾ ലഭിച്ചതായി യുവേഫ പറയുന്നു, യൂറോ 2016 ലെ ഇരട്ടിയിലധികമാണ് ഇത്.12 വേദികളിൽ ബുഡാപെസ്റ്റിലെ പുസ്കാസ് അരീന മാത്രമാണ് പുതുതായി നിർമ്മിച്ചിരിക്കുന്നത്, ഹംഗേറിയൻ തലസ്ഥാനത്തെ സ്റ്റേഡിയം നവംബറിൽ ഔദ്യോഗികമായി തുറന്നു. ലണ്ടനിലെ വെംബ്ലി സെമി ഫൈനലിനും ഫൈനലിനും വേദിയാകും.

24 ടീമുകളെ ആറ് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത് , ഗ്രൂപ്പ് എയിൽ ശക്തരായ ഇറ്റലിക്കൊപ്പം തുർക്കിയും ,വെയ്ൽസും , സ്വിറ്റ്സർലാൻഡും അണിനിരക്കും. ഗ്രൂപ്പ് ബിയിൽ ബെൽജിയത്തിനോടൊപ്പം ഡെൻമാർക്ക്‌, ഫിൻലൻഡ്‌ ,റഷ്യ എന്നിവരും ഗ്രൂപ്പ് സിയിൽ മുൻ ചാമ്പ്യന്മാരായ നെതർലാന്റ്സ്നൊപ്പം ഓസ്ട്രിയ ,നോർത്ത് മാസിഡോണിയ , യുക്രൈൻ എന്നിവർ മത്സരിക്കും. ഗ്രൂപ്പ് ഡിയിൽ കന്നി കിരീടം ലക്ഷ്യമിടുന്ന കരുത്തരായ ഇംഗ്ലണ്ടിനൊപ്പം ക്രോയേഷ്യയും ,ചെക്ക് റിപ്പബ്ലിക്കും ,സ്കോട്ലൻഡ് എത്തും.

ഗ്രൂപ്പ് ഇ യിൽ മൂന്നു തവണ ചാമ്പ്യന്മാരായ സ്പെയിൻ ,പോളണ്ട്, സ്ലോവാക്യ ,സ്വീഡനും മത്സരിക്കും. ചാമ്പ്യന്ഷിപ്പ്പിൽ ഏറ്റവും ശക്തമായ മത്സരങ്ങൾ നടക്കുന്ന ഗ്രൂപ്പായിരിക്കും ഇത് .എന്നാൽ യൂറോ 2020 ലെ മരണ ഗ്രൂപ്പ് എഫ് ആണ്.നിലവിലെ ചാമ്പ്യന്മാരായ പോർചുഗലിനൊപ്പം മൂന്നു തവണ ചാമ്പ്യന്മാരായ ജർമനിയും ,രണ്ടു തവണ ജേതാക്കളും 2018 ൽ വേൾഡ് കപ്പ് കിരീടം ഉയർത്തിയ ഫ്രാൻസും , ഹങ്കറിയും ഉൾപ്പെടുന്നതാണ് ഗ്രൂപ്പ്.

1960 ലാണ് ആദ്യമായി യൂറോ ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത് . 1980 നു ശേഷം ടീമുകളുടെ എണ്ണം എട്ടാക്കി ഉയർത്തി ,ഇംഗ്ലണ്ട് ആതിഥേയത്വം വഹിച്ച യൂറോ 96 ൽ 16 ടീമുകളും പങ്കെടുത്തു.ആറ് ഗ്രൂപ്പ് വിജയികൾ, ആറ് റണ്ണേഴ്സ്-അപ്പ്, മികച്ച മൂന്നാം സ്ഥാനക്കാരായ നാല് ടീമുകൾ എന്നിവ ഉൾപ്പെടുന്ന അവസാന 16 ഘട്ടങ്ങൾ അവതരിപ്പിച്ചുകൊണ്ട് 2016 ൽ ഇത് 24 ടീമുകളുടെ ഫൈനലായി.

ഉദ്ഘാടന ടൂർണമെന്റിന്റെ അറുപതാം വാർഷികം ആഘോഷിക്കുന്ന ഈ ചാമ്പ്യൻഷിപ്പ് ആംസ്റ്റർഡാം, ബാക്കു, ബിൽബാവോ, ബുച്ചാറസ്റ്റ്, ബുഡാപെസ്റ്റ്, കോപ്പൻഹേഗൻ, ഡബ്ലിൻ, ഗ്ലാസ്ഗോ, മ്യൂണിച്ച്, ലണ്ടൻ, റോം, സെന്റ് പീറ്റേഴ്‌സ്ബർഗ് എന്നിവിടങ്ങളിൽ മത്സരങ്ങൾ നടക്കും.ടൂർണമെന്റിന്റെ സെമി ഫൈനലിനും ഫൈനലിനും അടക്കം ഏഴു മത്സരങ്ങൾ വെംബ്ലിയിൽ നടക്കും.

ജർമ്മനിയും സ്‌പെയിനും ഏറ്റവും കൂടുതൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ജയിച്ചത് മൂന്ന് തവണ . പശ്ചിമ ജർമ്മനി 1972 ലും 1976 ലും ജയിച്ച ജർമ്മനി 1996 ലും വിജയിച്ചു. 1964, 2008, 2012 വർഷങ്ങളിൽ സ്പെയിനിന്റെ വിജയങ്ങൾ. ഫ്രാൻസിന് രണ്ട് വിജയങ്ങൾ, ചെക്കോസ്ലോവാക്യ, ഡെൻമാർക്ക്, ഗ്രീസ്, ഹോളണ്ട്, ഇറ്റലി, പോർച്ചുഗൽ, സോവിയറ്റ് യൂണിയൻ എന്നിവർ ഓരോ തവണയും വിജയിച്ചു.