❝ ഗ്രൂപ്പ് സ്റ്റേജ് അവസാന ⚽🔥മത്സരങ്ങൾക്ക്
ഇന്ന് തുടങ്ങും, 💪🏆 പ്രീ ക്വാർട്ടറിലേക്ക്
ഇനിയുള്ള സാധ്യതകൾ ഇങ്ങനെ ❞

യൂറോ കപ്പിൽ ഗ്രൂപ് ഘട്ട മത്സരങ്ങൾ അവസാന റൗണ്ടിലേക്ക് കടന്നതോടെ ആരെല്ലാം അവസാന പതിനാറിൽ കടക്കും എന്നത് അനിശ്ചിത്വത്തിലാണ്. ഇതുവരെ വളരെ കുറച്ചു ടീമുകൾക്ക് മാത്രമാണ് പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ സാധിച്ചത്. ഇതോടെ അവസാന മത്സരം എല്ലാ ടീമുകൾക്കും നിര്ണായകമായിരിക്കുകയാണ്. ആറു ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന രണ്ടു ടീമുകളും മികച്ച നാല് മൂന്നാം സ്ഥാനക്കരുമാണ് പ്രീ ക്വാർട്ടറിൽ കടക്കുന്നത്. ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ എല്ലാം ഒരേ സമയത്താണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ടീമുകൾ തമ്മിൽ പോയിന്റുകൾ തുല്യമായാൽ ഹെഡ് to ഹെഡ് മാച്ചുകളാണ് പരിഗണിക്കുന്നത്.

എ ഗ്രൂപ്പിൽ രണ്ടു മത്സരവും ജയിച്ച ഇറ്റലി പ്രീ ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു. സ്വിറ്റ്സർലൻഡിനെതിരെ സമനിലയും , തുർക്കിക്കെതിരെ വിജയവുമായി വെയ്ൽസും ഏകദേശം പ്രീ ക്വാർട്ടർ ഉറപ്പിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ ഇറ്റലിയെ മറികടന്നാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി വെയ്ൽസിനു അടുത്ത റൗണ്ടിലെത്താം. ഒരു പോയിന്റ് മാത്രമുള്ള സ്വിറ്റ്സർലൻഡിനു ഇന്ന് തുർക്കിക്കെതിരെ ഉയർന്ന മാർജിനിൽ വിജയിച്ചാൽ മാത്രമേ മികച്ച മൂന്നാം സ്ഥാനക്കാരാവാൻ സാധിക്കു.

ഗ്രൂപ്പ് ബി യിൽ രണ്ടു മത്സരവും ജയിച്ച ബെൽജിയത്തിനു ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടർ ഉറപ്പിക്കാൻ അവസാന മത്സരം വരെ കാത്തിരിക്കണം . അവസാന മത്സരത്തിൽ മൂന്നു പോയിന്റുള്ള ഫിൻലാൻഡാണ് ബെൽജിയത്തിന്റെ എതിരാളികൾ. ഡെന്മാർക്കിനെതിരെ മത്സരത്തിൽ ജയിച്ച ഫിൻലാൻഡനു അവസാന മത്സരം നിർണായകമാകും. ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായ ഡെന്മാർക്കിനെതിരെയാണ് മൂന്നു പോയിന്റുളള റഷ്യയുടെ അവസാന മത്സരം .

ഗ്രൂപ് സിയിൽ രണ്ടു മത്സരവും ജയിച്ച ഹോളണ്ട് പ്രീ ക്വാർട്ടർ ഉറപ്പിച്ചു. അവസാന മത്സരത്തിൽ നോർത്ത് മാസിഡോണിയയാണ് അവരുടെ എതിരാളികൾ. മൂന്നു പോയിന്റ് വീതമുള്ള ഓസ്ട്രിയയും യുക്രൈനും അവസാന മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ രണ്ടാം സ്ഥാനക്കാരെ നിർണയിക്കാൻ സാധിക്കും.

ഗ്രൂപ് ഡി യിൽ ഓരോ വിജയവും സമനിലയുമായി ഇംഗ്ലണ്ടും ചെക് റിപ്പബ്ലിക്കും ആദ്യ രണ്ടു സ്ഥാനങ്ങളിൽ. അവസാന മത്സരത്തിൽ ഇരുവരും ഏറ്റുമുട്ടുബോൾ ഗ്രൂപ് ചാമ്പ്യന്മാരെ നിർണയിക്കാൻ സാധിക്കും. അവസാന മത്സരത്തിൽ സ്കോട്ലൻഡിനെ പരാജയപെടുത്തി മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ പെടാനാണ് ഒരു പോയിന്റുളള ക്രോയേഷ്യയുടെ ലക്‌ഷ്യം.

ഗ്രൂപ് ഇ യിൽ നാല് പോയിന്റുമായി സ്വീഡനാണ് ഗ്രൂപ്പിൽ ഒന്നാമത്. അവസാന മത്സരത്തിൽ അപ്പീന്സിനെ സമനിലയിൽ തളച്ച പോളണ്ടുമായാണ് അവരുടെ മത്സരം. തുടർച്ചയായ രണ്ടു സമനിലകൾ വഴങ്ങിയ സ്പെയിൻ നിർണായക പോരാട്ടത്തിൽ മൂന്നു പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള സ്ലോവാക്കിയയെ നേരിടും.

മരണഗ്രൂപ്പായ എഫില്‍ അവസാന മത്സരം എല്ലാ ടീമുകൾക്കും നിർണായകമായി. രണ്ട് കളിയിൽ നാല് പോയിന്‍റുള്ള ഫ്രാൻസാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് പോയിന്‍റ് വീതമുള്ള ജർമനിയും പോ‍ർച്ചുഗലും രണ്ടും മൂന്നും സ്ഥാനങ്ങളിലും ഒരു പോയിന്‍റുള്ള ഹംഗറി അവസാന സ്ഥാനത്തുമാണ്. ഫ്രാൻസിന് അവസാന മത്സരത്തിൽ പോർച്ചുഗലും ജർമനിക്ക് ഹംഗറിയുമാണ് എതിരാളികൾ.