❝ ആഘോഷാരവങ്ങൾക്ക് 😍⚽ ആവേശം
പകരാൻ 💪🏆യൂറോ & കോപ്പ ⚽🎶 ഗാനങ്ങൾ
പുറത്തിറങ്ങി ❞

അടുത്ത മാസം ആരംഭിക്കുന്ന കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി.2015 ൽ പുറത്തിറങ്ങിയ ജെന്റേ ഡി സോനയുടെയും മാർക്ക് ആന്റണിയുടെയും പ്രശസ്തമായ പാട്ടിന്റെ അഡാപ്റ്റഡ് പതിപ്പാണ് ഗാനം.കൊറോണ വൈറസ് പാൻഡെമിക് മൂലം ഈ വർഷം മാറ്റിവച്ച കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് ജൂൺ 13 നാണു ആരംഭിക്കുന്നത്. അർജന്റീനയിലും കൊളംബിയയിലും നടക്കാനിരിക്കുന്ന മത്സരത്തിന്റെ ഔദ്യോഗിക ഗാനമാണ് കോൺമെബോൾ അവതരിപ്പിച്ചത്.

ക്യൂബൻ ഗ്രൂപ്പായ പീപ്പിൾ ഓഫ് ദി സോണിന്റെയും പ്യൂർട്ടോ റിക്കൻ ഗായകൻ മാർക്ക് ആന്റണിയുമാന് ഒർജിനൽ പതിപ്പ് അവതരിപ്പിച്ചത്.ലാ ഗോസഡേരയുടെ യഥാർത്ഥ പതിപ്പ് കഴിഞ്ഞ ദശകത്തിലെ ഏറ്റവും വലിയ സ്വാധീനം ചെലുത്തിയ ഒന്നായിരുന്നു .യൂട്യൂബിലെ 1.3 ബില്യൺ കാഴ്ചക്കാരുള്ള പാട്ടായിരുന്നു ഇത്.യുണൈറ്റഡ് സ്റ്റേറ്റ്സിലും പ്യൂർട്ടോ റിക്കോയിലും 12 പ്ലാറ്റിനം റെക്കോർഡുകൾ നേടി.ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ലാ ഗോസഡേര ’പുന സൃഷ്‌ടിക്കാനുള്ള അവസരം ലഭിച്ചതിൽ ഞങ്ങൾ വളരെ ആവേശത്തിലാണെന്നും എല്ലാ ആരാധകരും ഞങ്ങളോടൊപ്പം ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും ഗാനത്തിന്റെ ശില്പികളായ ജെന്റെ ഡി സോണ അഭിപ്രായപ്പെട്ടു.ജൂൺ 13 ന് മോണമെന്റൽ സ്റ്റേഡിയത്തിൽ അര്ജന്റീന ചിലിയെ ആദ്യ മത്സരത്തിൽ നേരിടും . ജൂലൈ 10 നു ബാരൻക്വില്ലയിലെ റോബർട്ടോ മെലാൻഡെസ് മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലോടെ ചാമ്പ്യൻഷിപ്പിന് സമാപനം കുറിക്കും.


ജൂൺ പതിനൊന്നിന് ആരംഭിക്കുന്ന യൂറോ കപ്പിന്റെ ഔദ്യോഗിക ഗാനവും കഴിഞ്ഞ പുറത്തു വിട്ടു. ബോണോയും ദി എഡ്ജും ലോകപ്രശസ്ത ഡിജെ / നിർമ്മാതാവ് മാർട്ടിൻ ഗാരിക്സുമായി ചേർന്ന് യുവേഫ യൂറോ 2020 ന്റെ ഔദ്യോഗിക ഗാനം പുറത്തു വിട്ടത്.ലോക ഫുട്ബോളിലെ ഏറ്റവും വലിയ ഇവന്റുകളിലൊന്നായ യുവേഫ യൂറോ 2020 ന്റെ ഗാനത്തിന്റെ പേര് വി ആർ ദ പീപ്പിൾ എന്നാണ്.ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ നോക്കിക്കാണുന്ന ഒരു ഗാനമാണ് വി ആർ ദ പീപ്പിൾ എന്ന് അധികൃതർ പറഞ്ഞു.ടൂർണമെന്റിന് മുന്നോടിയായി ഫുട്ബോൾ ആരാധകരെ ആകർഷിക്കാനുള്ള യുവേഫയുടെ പദ്ധതിയുടെ ഭാഗമായാണ് ഗാനം പുറത്തിറിക്കിയത്.