❝ റഷ്യൻ 💪🔥 വെല്ലുവിളി നേരിടാൻ
🇧🇪 ബെൽജിയം, സ്വിസ്സിനെതിരെ 🏴󠁧󠁢󠁷󠁬󠁳󠁿⚽
ബെയ്‌ലും സംഘവും ❞

യൂറോ കപ്പിലെ രണ്ടാം ദിനമായ ഇന്ന് മൂന്നു ആവേശകരമായ പോരാട്ടങ്ങളാണ് നടക്കുന്നത്.ഗ്രൂപ്പ് ബിയിൽ കരുത്തരായ ബെൽജിയവും റഷ്യയും, ഡെൻമാർക്ക്‌ ഫൈനലണ്ടിനെയും നേരിടും. ഗ്രൂപ് എ യിലെ മത്സത്തിൽ സ്വിറ്സ്‌ലാൻഡ് വെയ്ൽസിനെ നേരിടും. യൂറോ കപ്പിൽ കിരീട പ്രതീക്ഷ ഏറെയുള്ള ടീമുകളിലൊന്നാണ് ബെൽജിയം .റഷ്യൻ ലോകകപ്പിൽ റഷ്യയുടെ മികവ് കണ്ടിട്ടുള്ള ലോക ഫുട്ബോൾ അവരെയും എഴുതി തള്ളുന്നില്ല.യൂറോ കപ്പ് യോഗ്യത റൗണ്ടിന്റെ സമയത്ത് റഷ്യയുമായി ഏറ്റുമുട്ടിയപ്പോൾ രണ്ടു തവണയും വലിയ വിജയങ്ങൾ നേടാൻ ബെൽജിയത്തിനായിരുന്നു. ഇരുടീമുകളും ഏറ്റുമുട്ടിയ അവസാന എട്ടു മത്സരത്തിൽ ഒന്ന് പോലും ബെൽജിയം പരാജയപ്പെട്ടിട്ടില്ല. എന്നാൽ പരിക്ക് കാരണം പ്രധാന താരമായ കെവിൻ ഡി ബ്രുയിനും വിറ്റ്സലും ഇല്ലാതെയാകും ബെൽജിയം ഇന്ന് ഇറങ്ങുന്നത്‌. ഹസാർഡ് കളിക്കുന്നതും സംശയമാണ്.

ഇവരില്ലായെങ്കിലും ശക്തമായ നിരയെ ഇറക്കാൻ റൊബേർടോ മാർട്ടിനസിന് കഴിയും. ലുകാകു, മെർടൻസ് എന്നിവർ മുന്നേറ്റത്തിൽ ഇന്ന് ഉണ്ടാകും. ഇന്ററിന് കിരീടം നേടിക്കൊടുത്ത ലുകാകു ഗംഭീര ഫോമിലാണ്. ഹസാർഡിന്റെ അനുജൻ തോർഗൻ ഹസാർഡും ഇന്ന് ആദ്യ ഇലവനിൽ ഉണ്ടാകും. റഷ്യൻ താരം ദിമിത്രി ബരിനോവിന് അവസാന മത്സരത്തിൽ പരിക്കേറ്റിരുന്നു എങ്കിലും താരം ഫിറ്റ്നെസ് വീണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ താരമായി മാറിയ ഗൊളോവിന്റെ പ്രകടനവും റഷ്യൻ നിരയിൽ നിന്ന് ഫുട്ബോൾ പ്രേമികൾ ഉറ്റു നോക്കുന്നു. 2019 ലാണ് ഇരു രാജ്യങ്ങളും അവസാനമായി ഏറ്റുമുട്ടിയത് അന്ന് ഹസാർഡ് സഹോദരങ്ങൾ തിളങ്ങി നിന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബെൽജിയം വിജയിച്ചു.

ബെൽജിയം സാധ്യത ഇലവൻ (3-4-2-1): കോർട്ടോയിസ്, ടോബി ആൽ‌ഡർ‌വെയർ‌ഡ്, ജേസൺ ഡെനായർ, ജാൻ‌ വെർ‌ടോൻ‌ഗെൻ‌, തിമോത്തി കാസ്റ്റാഗെൻ‌, യൂറി ടൈലെമാൻ‌സ്, ലിയാൻ‌ഡർ‌ ഡെൻഡോങ്കർ‌, യാനിക് ഫെറെയിറ കാരാസ്കോ, ഡ്രൈസ് മെർ‌ട്ടൻ‌സ്, തോർ‌ഗാൻ‌ ഹസാർഡ്, റൊമേലു ലുകാകു

ഗ്രൂപ്പ് എ യിൽ നടക്കുന്ന മത്സരത്തിൽ അസർബൈജാനിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ വെയിൽസും സ്വിറ്റ്സർലാന്റുമാണ് ഏറ്റുമുട്ടുന്നത്. കഴിഞ്ഞ യൂറോ കപ്പിൽ ഗംഭീര പ്രകടനം നടത്തിയ വെയിൽസ് സൂപ്പർ താരം ഗാരെത് ബെയ്‌ലിന്റെ പ്രകടനത്തിൽ വിശ്വാസമർപ്പിച്ചാണ് ഇന്നിറങ്ങുന്നത്. ബെയ്ലിന് പുറമെ യുവന്റസിന്റെ ആരൊൺ റാംസി, മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഡാനിയ ജെയിംസ്, ലിവർപൂളിന്റെ നെകോ വില്യംസ് എന്നിവരും വെയ്ൽസിനു ശക്തിയേകും. എന്നും വലിയ ചാംപ്യൻഷിപ്പുകളിൽ വലിയ ടീമുകളെ വിറപ്പിക്കുന്ന സ്വിസ് ടീം ഷെർദാൻ ഷാകിരി, ഗ്രാനിറ്റ് ഷാക്ക .മരിയോ ഗാവ്രൊനൊവിചും ഹാരിസ് സെഫറോവചും എന്നി താരങ്ങളുടെ കരുത്തിലാണ് ഇറങ്ങുന്നത്.

ഗ്രൂപ് ബി യിലെ മറ്റൊരു മത്സരത്തിൽ 1992 ലെ ചാമ്പ്യന്മാരായ ഡെന്മാർക്ക് ഫിൻലാൻഡിനെ നേരിടും .ഡെന്മാർക്കിന്റെ ഹോം ഗ്രൗണ്ടായ പാർകെനിലാണ് മത്സരം നടക്കുന്നത്. ഇന്റർ മിലാൻ താരം ക്രിസ്റ്റ്യം എറിക്സൺ, ലെസ്റ്റർ സിറ്റിയുടെ ഗോൾ കീപ്പർ കാസ്പർ ഷിമൈക്കിൾ, ചെൽസി സെന്റർ ബാക്ക് ക്രിസ്റ്റ്യൻസൻ,ടോട്ടനം മധ്യനിരതാരം ഹൊയിബർഗ്,ബാഴ്സലോണ സ്ട്രൈക്കർ ബ്രെത്വൈറ്റ്, ലൈപ്സിഗിന്റെ പൗൾസൻ എന്നിവരാണ് ഡാനിഷ് ടീമിന്റെ പ്രധാന താരങ്ങൾ. വലിയ താരങ്ങളില്ലെങ്കിലും പോരാതാനുറച്ച മനസ്സുമായാണ് ഫിൻലാൻഡ് ഇന്നിറങ്ങുന്നത് . അവസാന അഞ്ചു മത്സരങ്ങളിൽ ഒരു വിജയം പോലും ഇല്ലാതെയാണ് ഫിൻലാൻഡ് യൂറോ കപ്പിന് എത്തുന്നത്.

വെയിൽസ്‌ vs സ്വിറ്റ്സർലാണ്ട് – 6 .30 P .M IST
ഡെൻമാർക്ക്‌ VS ഫിൻലൻഡ്‌ – 9 .30 P .M IST
ബെൽജിയം VS റഷ്യ -12 .30 (രാത്രി ) IST (മത്സരം തത്സമയം സോണി നെറ്റ് വർക്കിൽ കാണാം.)