❝ ഗ്രൂപ്പ് സ്റ്റേജ് 🏆🔥 അവസാനിച്ചപ്പോൾ
യൂറോ⚽💥 കപ്പിൽ പ്രതീക്ഷിച്ച പ്രകടനം
💔⚽ നടത്താൻ സാധിക്കാത്ത താരങ്ങൾ ❞

നിരവധി ആവേശകരമായ ഏറ്റുമുട്ടലുകൾ കണ്ട യൂറോ 2020 ന്റെ ഗ്രൂപ്പ് ഘട്ടം അവസാനിച്ചിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ, കെവിൻ ഡി ബ്രൂയിൻ, റോബർട്ട് ലെവാൻഡോവ്സ്കി തുടങ്ങിയ മുൻനിര താരങ്ങൾ ടൂർണമെന്റിൽ ഇതിനകം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തിളങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന ചില കളിക്കാർക്ക് യൂറോ 2020 ൽ പ്രതീക്ഷിച്ച പ്രകടനം നടത്താൻ സാധിച്ചില്ല. യൂറി കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ നിരാശപ്പെടുത്തിയ അഞ്ചു താരങ്ങൾ ആരോക്കെയാണെന്നു പരിശോധിക്കാം.

ഫിൽ ഫോഡൻ (ഇംഗ്ലണ്ട്)

ടൂർണമെന്റിലെ ഏറ്റവും ശക്തവും ആഴമേറിയതുമായ സ്ക്വാഡുകളിലൊന്ന് എന്ന് അഭിമാനിക്കുന്ന ഇംഗ്ലണ്ടിന് ഗ്രൂപ് ഘട്ടത്തിൽ പ്രതീക്ഷിച്ച മികവ് പുലർത്താൻ സാധിച്ചിട്ടില്ല.ഇംഗ്ലീഷ് ടീമിൽ നിരാശപ്പെടുത്തിയ താരമാണ് ഫിൽ ഫോഡൻ.2020-21 സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം മികച്ച പ്രകടനം പുറത്തെടുത്ത ഫോഡന് ആ മികവ് ദേശീയ ടീമിൽ പുലർത്താനായില്ല. അതോടെ ഫോഡന് പകരമായി ബുക്കായോ സാകയെ മത്സരരംഗത്തേക്ക് പരിശീലകൻ സൗത്ത് ഗേറ്റ് ഇറക്കുകയും ചെയ്തു. എന്നാൽ പ്രീ ക്വാർട്ടറിൽ ജര്മനിക്കെതിരെ താരം തിളങ്ങും എന്ന് തന്നെയാണ് ഏവരുടെയും പ്രതീക്ഷ.

അൽവാരോ മൊറാറ്റ (സ്പെയിൻ)

യൂറോ 2020 ൽ സ്‌പെയിനിന്റെ ഏറ്റവും പരിചയസമ്പന്നനായ സെന്റർ ഫോർവേഡാണ് അൽവാരോ മൊറാറ്റ. സ്പാനിഷ് ദേശീയ ടീമിനൊപ്പമുള്ള മൊറാറ്റയുടെ സമീപകാല റെക്കോർഡ് അത്ര മികച്ചതല്ല.കഴിഞ്ഞ 10 അന്താരാഷ്ട്ര മത്സരങ്ങളിൽ വെറും മൂന്ന് ഗോളുകൾ മാത്രമാണ് അദ്ദേഹം നേടിയത്. എന്നാലും ലൂയിസ് എൻ‌റിക് 28-കാരനിൽ വിശ്വാസം അർപ്പിക്കുകയായിരുന്നു. സ്‌ട്രൈക്കറാണെങ്കിലും ക്ലിനിക്കൽ ഫിനിഷറിൽ നിന്ന് വളരെ അകലെയാണ് യുവന്റസ് താരത്തിന്റെ സ്ഥാനം. ണ്ടാം മത്സരത്തിൽ പോളണ്ടിനെതിരെ നേടിയ ഒരു ടാപ്പ്-ഇൻ ഒഴിച്ച് നിർത്തിയാൽ അദ്ദേഹത്തിന്റെ ഫിനിഷിംഗ് യൂറോ 2020 ൽ അദ്ദേഹത്തെ വളരെയധികം നിരാശപ്പെടുത്തി. സ്ലൊവാക്യയ്‌ക്കെതിരായ സ്‌പെയിനിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മൊറാട്ട തനിക്ക് ലഭിച്ച അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ പരാജയപ്പെടുകയും ചെയ്തു.


റൂബൻ ഡിയാസ് (പോർച്ചുഗൽ)

മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ആദ്യ സീസണിൽ റൂബൻ ഡയസ് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദ ഇയർ അവാർഡ് നേടിയ റൂബൻ ഡയസ് ഇംഗ്ലീഷ് ടോപ്പ് ഫ്ലൈറ്റിൽ അവിശ്വസനീയമായ ഒരു സീസൺ ആയിരുന്നു.കഴിഞ്ഞ സീസണിൽ പെപ് ഗ്വാർഡിയോളയുടെ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളായിരുന്നു ഡിയാസ്.എന്നിരുന്നാലും, യൂറോ 2020 ലേക്ക് ആ ഫോം കൊണ്ട് വരാൻ താരത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതുവരെ മൂന്ന് കളികളിൽ നിന്ന് ആറ് ഗോളുകൾ വഴങ്ങിയ പോർചുഗലിന്റ പ്രതിരോധം ചോർന്നൊലിക്കുകയാണ്.വെറ്ററൻ പെപ്പെയുമായി മികച്ച പങ്കാളിത്തം നേടാൻ 24 കാരന് കഴിഞ്ഞിട്ടില്ല. ഉടൻ തന്നെ താരം ഫോമിലേക്ക് മടങ്ങുമെന്ന പ്രതീക്ഷയിലാണ് പോർച്ചുഗൽ മാനേജർ ഫെർണാണ്ടോ സാന്റോസ്.

ബ്രൂണോ ഫെർണാണ്ടസ് (പോർച്ചുഗൽ)

മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം മികച്ച ഒരു സീസണിന് ശേഷമാണ് ബ്രൂണോ യൂറോ കപ്പിനെത്തിയത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡറിന് തന്റെ ഫോം യൂറോയിൽ ആവർത്തിക്കാൻ കഴിഞ്ഞില്ല. ഹംഗറിയും ജർമ്മനിക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളിൽ മികവ് പുലർത്താതിരുന്ന ബ്രൂണോയെ ഫ്രാൻസിനെതിരെ പരിശീലകൻ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയില്ല. 2020-21 കാലഘട്ടത്തിൽ യൂറോപ്പിലെ മികച്ച അഞ്ച് ലീഗുകളിലെ കളിക്കാർക്കിടയിൽ ഏറ്റവും കൂടുതൽ ഗെയിമുകൾ കളിച്ചത് ബ്രൂണോ ഫെർണാണ്ടസാണ്.70 മത്സരങ്ങൾ കളിച്ച അദ്ദേഹം ഏറ്റവും കൂടുതൽ മിനിറ്റ് കളിച്ച പട്ടികയിൽ മൂന്നാം സ്ഥാനത്താണ് (5455). ബെൽജിയത്തിനെതിരായ പ്രീ ക്വാർട്ടറിൽ അദ്ദേഹം ടീമിൽ തിരിച്ചെത്തും എന്നാണ് പ്രതീക്ഷ.

ഹാരി കെയ്ൻ (ഇംഗ്ലണ്ട്)

2020-21 പ്രീമിയർ ലീഗ് സീസൺ അവസാനിച്ചപ്പോൾ ടോപ്പ് സ്കോററും ടോപ്പ് അസിസ്റ്റ്മായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ.ഇംഗ്ലണ്ട് ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരത്തിന് മൂന്നു മത്സരങ്ങളിലും മികവ് പുലർത്താൻ സാധിച്ചില്ല.ക്രൊയേഷ്യയ്ക്കും സ്കോട്ട്‌ലൻഡിനുമെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ രണ്ട് മത്സരങ്ങളിൽ ലക്ഷ്യത്തിലെത്താൻ ഒരു ഷോട്ട് പോലും കെയ്‌നിനു അടിക്കാൻ സാധിച്ചില്ല. ജര്മനിക്കെതിരെ പ്രീ ക്വാർട്ടറിൽ കെയ്‌നിന്റെ ഫോം നിർണായകമാകും.