❝അപ്രതീക്ഷിത പ്രകടനങ്ങളുമായി യൂറോ കപ്പിൽ വരവറിയിക്കാനൊരുങ്ങുന്ന യുവ താരങ്ങൾ ❞

യൂറോ കപ്പിനായുള്ള അവസാനവട്ട ഒരുക്കത്തിലാണ് ടീമുകള്‍. ജൂണ്‍ 11ന് ആരംഭിക്കുന്ന യൂറോപ്യന്‍ മാമാങ്കത്തില്‍ കപ്പടിക്കാനുള്ള തന്ത്രങ്ങളുമായി 24 ടീമുകള്‍ അണിനിരക്കുമ്പോള്‍ ലോകമെങ്ങുമുള്ള ഫുട്‌ബോല്‍ ആരാധകര്‍ക്കും അത് കാഴ്ചയുടെ വിരുന്നാകും. പേരുകേട്ടവരും അപ്രശസ്തരുമായ ഒട്ടേറ കളിക്കാര്‍ 11 രാജ്യങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ഇറങ്ങുമ്പോള്‍ ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ ഒരുകൂട്ടം യുവ കളിക്കാരും തയ്യാറെടുക്കുകയാണ്. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളെല്ലാം പുതിയ താരങ്ങളെ നോട്ടമിടാൻ എത്തുന്നതും യൂറോ കപ്പിലാണ്‌.യൂറോ കപ്പിൽ വരവറിയിക്കാൻ ഒരുങ്ങുന്ന അഞ്ചു യുവ താരങ്ങൾ ആരാണെന്നു നോക്കാം .

ഡെയാന്‍ കുലുസേവ്‌സ്‌കി

യൂറോ കപ്പിൽ സൂപ്പർ താരം ഇബ്രാഹിമോവിച്ചിന്റെ അഭാവത്തിൽ സ്വീഡൻ പ്രതീക്ഷയർപ്പിക്കുന്ന യുവ താരമാണ് ഡെയാന്‍ കുലുസേവ്‌സ്‌കി. 2020 മുതൽ യുവന്റസിൽ കളിക്കുനന് 21 കാരൻ ഈ സീസണിൽ മികച്ച പ്രകടനംന് പുറത്തെടുത്തത് . ഇത്തവണ കോപ്പ ഇറ്റാലിയ യുവന്റസ് നേടിയപ്പോള്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കാന്‍ കുലുസേവ്‌സ്‌കിക്ക് കഴിഞ്ഞു. സ്റ്റോക്‌ഹോമില്‍ നിന്നും പതിനാറാം വയസില്‍ ഇറ്റലിയിലെത്തി. അറ്റ്ലാന്റ്റാ. പാര്‍മ എന്നി ക്ലബ്ബുകളിൽ ഓരോ സീസൺ കാലിച്ചതിനു ശേഷമാണ് 21 കാരൻ യുവന്റസിലെത്തിയത്.ഈ സീസണിൽ യുവന്റസിനായി 47 മത്സരങ്ങളിൽ നിന്നും 7 ജോല്യ്ക്കൽ താരം നേടിയിട്ടുണ്ട്. ഇക്കുറി യൂറോ കപ്പില്‍ സ്വീഡനുവേണ്ടി തിളങ്ങുമെന്നാണ് പ്രതീക്ഷ. റൈറ്റ് മിഡ്ഫീൽഡിലും സെൻട്രൽ മിഡ്ഫീൽഡിലും ഒരു പോലെ തിളങ്ങുന്ന താരമാണ് കുലുസേവ്‌സ്‌കി

ജൂള്‍സ് കൗണ്ടെ

നിലവിൽ യൂറോപ്പിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള യുവ ഡിഫെൻഡറാണ് ജൂള്‍സ് കൗണ്ടെ.ഫ്രാന്‍സിന്റെ പ്രതിരോധത്തിലെ വിശ്വസ്തനാകാന്‍ തയ്യാറെക്കുന്ന കളിക്കാരനാണ് ഇരുപത്തിരണ്ടുകാരനായ കൗണ്ടെ. 2019ല്‍ ബോര്‍ഡിയക്‌സില്‍ നിന്നും സെവിയ്യയിലെത്തി. ഒരു പ്രതിരോധനിര താരത്തിന്റെ ഉയരം ഇല്ലെങ്കിലും സെന്റര്‍ ഡിഫന്റര്‍ എന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ കൗണ്ടെക്ക് കഴിഞ്ഞിട്ടുണ്ട്. ഫ്രാൻസിന് വേണ്ടി ഇതുവരെ ഒരു മല്സരം മാത്രമാണ് താരം കളിച്ചിരുന്നത്. ഈ സീസണിൽ സെവിയ്യക്ക് വേണ്ടി 48 മത്സരങ്ങളിൽ നിന്നും 4 ഗോളുകളും നേടി .

​പെഡ്രി

സ്പാനിഷ് ദേശീയ വളർന്നു വരുന്ന പ്രതീക്ഷയാണ് പെഡ്രി. ബാഴ്‌സലോണയ്ക്കുവേണ്ടി ബൂട്ടണിയുന്ന പതിനെട്ടുകാരന്‍ ഈ സീസണിൽ ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്. മധ്യനിരയില്‍ കളിമെനയുന്ന പെഡ്രി സാവി, ഇനിയേസ്റ്റ എന്നിവര്‍ക്കുശേഷം സ്‌പെയ്ന്‍ കണ്ട മികച്ച കളിക്കാരനാകുമെന്നാണ് വിലയിരുത്തല്‍. ഈ സീസണിൽ ബാഴ്സക്ക് വേണ്ടി 52 മത്സരങ്ങളിൽ നിന്നും നാലു ഗോളുകൾ നേടിയിട്ടുണ്ട് . ഈ വർഷം ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ച പെഡ്രി 4 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

റയാൻ ഗ്രേവൻബെർച്ച്

നെതര്‍ലന്‍ഡ്‌സിനായി യൂറോ കപ്പില്‍ കളിക്കുമെന്ന് ഉറപ്പിക്കുന്ന മധ്യനിര താരമാണ് റയാന്‍ ഗ്രാവന്‍ബര്‍ഷ്. അയാക്‌സിനായി തകര്‍ത്തുകളിക്കുന്ന റയാനെ ഒട്ടേറെ മുന്‍നിര ക്ലബ്ബുകള്‍ നോട്ടമിട്ടുണ്ട്. പത്തൊമ്പതുകാരനായ റയാന്‍ യൂറോയില്‍ തിളങ്ങിയാല്‍ വലിയ ക്ലബ്ബുകളിലൊന്നില്‍ എത്തിപ്പെടുമെന്നുറപ്പാണ്. അയാക്‌സിനായി അരങ്ങേറിയ പ്രായം കുറഞ്ഞ കളിക്കാരനെന്ന റെക്കോര്‍ഡ് റയാന് സ്വന്തം. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച മധ്യ നിര താരമായാണ് ഡച്ച് താരത്തെ കണക്കാക്കുന്നത്. ഈ സീസണിൽ ഡച്ച് ലീഗിൽ 32 മത്സരങ്ങളിൽ നിന്നും മൂന്നു ഗോളും അഞ്ചു അസിസ്റ്റും ഗ്രേവൻബെർച്ച് നേടിയിട്ടുണ്ട്.

​ജമാല്‍ മുസിയാല

യൂറോ കപ്പിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ജര്‍മനിയുടെ ജമാന്‍ മുസിയാല. ചെല്‍സിയില്‍ നിന്നും കഴിഞ്ഞ സമ്മറില്‍ ബയേണ്‍ മ്യൂണിക്കിലെത്തി. മധ്യനിരയിലാണ് മുസിയാല കളിമെനയുന്നത്. കേവലം പതിനെട്ട് വയസു മാത്രമുള്ള മുസിയാല യൂറോ കപ്പിലും ദേശീയ ടീമിനായി കളിച്ചേക്കും. ചെറുപ്രായത്തില്‍ ഇംഗ്ലണ്ടിലെത്തുകയും പിന്നീട് ജര്‍മനിയിലേക്ക് തിരിച്ചെത്തുകയും ചെയ്ത താരം യൂറോ കപ്പിലൂടെ ആരാധക ശ്രദ്ധപിടിച്ചുപറ്റും. ഈ സീസണിൽ ബയേണിനായി 37 മത്സരങ്ങളിൽ നിന്നും 7 ഗോളുകൾ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിനും ജര്മനിക്കും കളിയ്ക്കാൻ യോഗ്യതയുള്ള താരം ജർമനി തെരഞ്ഞെടുക്കുകയായിരുന്നു.