❝ യൂറോകപ്പിൽ ⚽🔥ഇന്ന് വമ്പൻ 🇵🇹 🇩🇪
പോരാട്ടം എല്ലാ 👑⚽ കണ്ണുകളും ക്രിസ്റ്റ്യാനോ
റൊണാൾഡോയിലേക്ക് ❞

യൂറോ കപ്പിലെ മരണ ഗ്രൂപ്പായ എഫിൽ വീണ്ടും ഒരു വമ്പൻ പോരാട്ടം. മ്യൂണിക്കിൽ അലയൻസ് അറീനയിൽ നടക്കുന്ന മത്സരത്തിൽ ജർമ്മനിയും നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലും ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ വിജയിച്ച പോർച്ചുഗൽ പ്രീ ക്വാർട്ടർ ലക്ഷ്യമിട്ടിറങ്ങുമ്പോൾ ആദ്യ മത്സരത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ട ജർമ്മനിക്ക് ഒരു പരാജയം കൂടെ താങ്ങാൻ ആവില്ല. ഫ്രാൻസിനെതിരെ പന്ത് കൈവശം വെച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ അവർക്ക് ആയിരുന്നില്ല. അതാണ് പ്രശ്നമായത്. ഫ്രാൻസിനെതിരെയുള്ള പരാജയത്തിൽ നിന്നും വലിയ തിരിച്ചു വരവ് തന്നെയാണ് ജർമ്മനി ലക്‌ഷ്യം വെക്കുന്നത്.

അതുകൊണ്ട് തന്നെ ഇന്ന് ആദ്യ ഇലവനിൽ ജർമ്മനി മാറ്റങ്ങൾ വരുത്തിയേക്കും.ലിറോയ് സാനെയും ടിമോ വെർണറും ഇന്ന് ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. ഫ്രാംസിനെതിരെ ഒരു സെൽഫ് ഗോളായിരുന്നു ജർമ്മനിക്ക് തടസ്സമായത്. പോർച്ചുഗലിനെതിരെ അവസാനം നേരിട്ടപ്പോൾ ഉള്ള മികച്ച റെക്കോർഡുകളാണ് ജർമ്മനിയുടെ കരുത്ത്. അവസാന നാലു തവണ ഏറ്റുമുട്ടിയപ്പോഴും ജർമ്മനി ആയിരുന്നു വിജയിച്ചത്.

ഹംഗറിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത ആത്മവിശ്വാസത്തിലാണ് പോർച്ചുഗൽ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി യൂറോയിൽ നിരവധി റെക്കോർഡുകൾ കരസ്ഥമാക്കിയ റൊണാൾഡോ തന്നെയാണ് മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. ഇന്ന് ജര്‍മനിക്കെതിരെ ഇറങ്ങുമ്പോള്‍ ആരാധകര്‍ കാത്തിരിക്കുന്നത് ഒരു ഹാട്രിക്കാണ്.അത് നേടാനായാല്‍ രാജ്യാന്തര ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവുംതിളക്കമേറിയ റെക്കോര്‍ഡ് അദ്ദേഹത്തെ തേടിയെത്തും.109 ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച ഇറാനിയന്‍സ്‌ട്രൈക്കര്‍ അലി ദായിയാണ് നിലവില്‍ ഒരു രാജ്യത്തിനായിഏറ്റവുമധികം സ്‌ക്കോര്‍ ചെയ്ത താരം.106 ഗോളുകളാണ് ക്രിസ്റ്യാനോയുടെ സമ്പാദ്യം .ഇതിനകം യൂറോയില്‍ ആറ് ഗോള്‍ അസിസ്റ്റുകള്‍ നല്‍കിയക്രിസ്റ്യാനോയെ തേടി മറ്റൊരു റെക്കോര്‍ഡും കാത്തിരിക്കുന്നു.യൂറോ ചരിത്രത്തില്‍ ഏറ്റവുമധികം അസിസ്റ്റുകള്‍ നല്‍കിയ താരംകാറല്‍ പോബോസ്‌കിയാണ്.എട്ട് അസിസ്റ്റുകളാണ് മുന്‍ ചെക് താരം നല്‍കിയത്.

പോർച്ചുഗലും ജർമനിയും 18 മത്സരങ്ങളിൽ നേർക്കുനേർ വന്നപ്പോൾ ജർമ്മനി 10 വിജയങ്ങൾ നേടി.പോർച്ചുഗൽ മൂന്ന് വിജയങ്ങൾ കരസ്ഥമാക്കി, അഞ്ച് കളികൾ സമനിലയിൽ അവസാനിച്ചു.2014 ലോകകപ്പിലെ ഗ്രൂപ് മത്സരത്തിലാണ് അവസാനമായി ഏറ്റുമുട്ടിയത് അന്ന് ജർമ്മനി 4-0 വിജയിച്ചു. കഴിഞ്ഞ മത്സരത്തിൽ പകരക്കാരനായി ഇറങ്ങി മൂന്നു ഗോളുകൾക്ക് അവസരം ഒരുക്കിയ സ്‌ട്രൈക്കർ ആന്ദ്രേ സിൽവ ഇന്ന് ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. ജർമ്മനി നിരയിലും കാര്യാമായ മാറ്റങ്ങൾ പരിശീലകൻ കൊണ്ട് വരൻ സാധ്യത കാണുന്നുണ്ട്.ഇന്ന് രാത്രി 9.30നാണ് മത്സരം.

പോർച്ചുഗൽ സാധ്യത ഇലവൻ (4-2-3-1): റൂയി പാട്രേഷ്യോ; നോൾസൺ സെമെഡോ, പെപ്പെ, റോബെൻ ഡയസ്, റാഫേൽ ഗ്വെറോ; ഡാനിലോ പെരേര, വില്യം കാർവാലോ, റാഫ സിൽവ, ബ്രൂണോ ഫെർണാണ്ടസ് ഡിയോഗോ, ജോറ്റ; ക്രിസ്റ്റിയാനോ റൊണാൾഡോ.
ജർമ്മനി സാധ്യത ഇലവൻ (3-4-3): മാനുവൽ ന്യൂയർ; മത്തിയാസ് ജിന്റർ, മാറ്റ്സ് ഹമ്മൽസ്, അന്റോണിയോ റെഡിഗർ; ജോഷ്വ കിമ്മിച്ച്, ഓൾക്കെ ഗുണ്ടോസാൻ, ടോണി ക്രൂസ്, റോബിൻ ഗോസെൻസ്; കൈ ഹാവെർട്സ്, തോമസ് മുള്ളർ, സെർജ് ഗ്നാബ്രി

ബുഡാപെസ്റ്റിൽ നടക്കുന്ന ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഫ്രാൻസ് ഹംഗറിയെ നേരിടും .ഫ്രാൻസ് ജർമ്മനിയെ പരാജയപ്പെടുത്തിയാണ് ഹംഗറിയിലേക്ക് എത്തുന്നത്. ഒരു ഗോൾ മാത്രമെ നേടാൻ ആയുള്ളൂ എങ്കിലും ജർമ്മനിക്ക് എതിരെ മികച്ച പ്രകടനം നടത്താൻ ഫ്രാൻസിനായിരുന്നു. പോഗ്ബയും കാന്റയും അടങ്ങുന്ന മധ്യനിര തന്നെയാണ് ഫ്രാൻസിന്റെ കരുത്ത്. ആദ്യ മത്സരത്തിൽ പോർച്ചുഗലിനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഹംഗറി പരാജയപ്പെട്ടിരുന്നു. എങ്കിലും ഹംഗറി പോർച്ചുഗലിനെതിരെ മികച്ച പ്രകടനം തന്നെ നടത്തിയിരുന്നു. 84ആം മിനുട്ട് വരെ കളി ഗോൾരഹിതമായി നിന്ന ശേഷമാണ് അന്ന് ഹംഗറി പരാജയപ്പെട്ടത്.ഇന്ന് വൈകിട്ട് 6.30നാണ് മത്സരം.

Rate this post