❝ ആദ്യ മത്സര ശേഷമുള്ള ഇറ്റാലിയൻ
💪🇮🇹 താരങ്ങളുടെ പ്രതികരണം ഇങ്ങനെ ❞

യൂറോ കപ്പിന്റെ ഉൽഘടന മത്സരം ഗംഭീരമാക്കിയിരിക്കുകയാണ് മുൻ ചാമ്പ്യന്മാരായ ഇറ്റലി. മത്സരത്തിന്റെ സർവ മേഖലയിലും സർവാധിപത്യം പുലർത്തിയതിനു ശേഷമാണ് ഇറ്റലി തുർക്കിയെ കീഴടക്കിയത്. വർഷങ്ങൾക്ക് ശേഷം വലിയ മത്സരങ്ങളിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കാനും അസൂറി പടക്കായി.തുർക്കിയെ എതിരില്ലാത്ത മൂന്ന് ​ഗോളുകൾക്ക് തകർത്തതിന് പിന്നാലെ വൈകാരികമായിരുന്നു ഇറ്റാലിയൻ താരങ്ങളുടെ പ്രതികരണം.

2018ൽ ലോക വേൾഡ് കപ്പിന് യോഗ്യത നേടാൻ സാധിക്കാത്തതിന് ശേഷം മികവിലേക്ക് തിരിച്ചെത്തുന്നതിന്റെ സന്തോഷം മാത്രമല്ല അതിന് പിന്നിൽ. കോവിഡ് മഹാമാരിയിൽ വലഞ്ഞ തങ്ങളുടെ ജനത ഇന്ന് മനസ് നിറഞ്ഞ് ആഘോഷിക്കുന്നത് കാണാനായത് അസൂറിയനുകളുടെ ഹൃദയം തൊടുന്നു. ലിയോനാർഡോ ബോണൂസി, ജോർജിയോ ചിയേലിനി, ജിജിയോ ഡോണറുമ്മ എന്നിവർ സോഷ്യൽ മീഡിയയിൽ അസ്സുറിയുടെ വിജയം ആഘോഷിച്ചു.അരങ്ങേറ്റ മത്സരത്തിൽ വത്തന്നെ മികച്ച പ്രകടനം പുറത്തെടുത്ത ഇറ്റാലിയൻ ടീമിനെ പരിശീലകൻ മാൻസിനി പ്രശംസിക്കുകയും ചെയ്തു

ആരാധകരുടെ ഈ ആഘോഷങ്ങൾ വീണ്ടും കാണാനായത് വിസ്മയിപ്പിക്കുന്നു. ഒടുവിൽ ഈ നശിച്ച വൈറസിന് ശേഷം ഞങ്ങൾക്ക് ഒരുമിച്ച് കൂടാനായിരിക്കുന്നു, തുർക്കിക്കെതിരെ സ്കോർ ചെയ്ത ഇറ്റലിയുടെ മുന്നേറ്റനിര താരം ഇമ്മൊബിൽ പറയുന്നു. കളിയിൽ തുർക്കിക്കെതിരെ ഞങ്ങൾ ക്ഷമ കാണിച്ചു. തുർക്കി കരുത്തരായ ടീമാണ്. നിരവധി വമ്പൻ ടീമുകൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു. ആദ്യ പകുതിയിൽ അവരെ അവശതപ്പെടുത്താനാണ് ഞങ്ങൾ ശ്രമിച്ചത്, ഇമ്മൊബിൽ പറഞ്ഞു.

നിർഭാ​ഗ്യം കൊണ്ട് ​ഗോൾപോസ്റ്റിലിടിച്ചാണ് ഷോട്ടുകൾ പോയത്. രണ്ടാം പകുതിക്ക് ശേഷം തുർക്കിയാണ് കൂടുതൽ അവശത കാണിച്ചത്. ആദ്യ ​ഗോൾ വഴങ്ങിയതിന് ശേഷം അവർക്ക് സ്പേസ് നൽകേണ്ടി വന്നു. അവിടെയാണ് ഞങ്ങളുടെ ക്വാളിറ്റി പുറത്തെടുത്തത്. എന്റെ ആദ്യോ യൂറോയിൽ തന്റെ ​ഗോൾ നേടാൻ സാധിച്ചത്, അതും എന്റെ സ്റ്റേഡിയത്തിൽ, ഇതിലും മികച്ചത് ലഭിക്കാനില്ല, താരം പറയുന്നു.

വൈകാരിക നിമിഷമായിരുന്നു അതെന്ന് കളിയിലെ മാൻ ഓഫ് ദി മാച്ചായ സ്പിനാസോളയും പറയുന്നു. സ്റ്റേഡിയത്തിലേക്ക് ടീം ബസ് പുറപ്പെട്ടത് മുതൽ വൈകാരികമാണ് കാര്യങ്ങൾ. നിരത്തുകളിലെല്ലാം ആളുകൾ. ആ കാഴ്ച ഞങ്ങളിൽ രോമാഞ്ചമുണ്ടാക്കിയെന്നും സ്പിനാസോള പറഞ്ഞു.