❝ഗോളുകളിൽ റെക്കോർഡുമായി യൂറോ കപ്പ് ; പക്ഷെ സ്വന്തം വലയിലേക്കാണെന്ന് മാത്രം❞

ഈ വർഷത്തെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ സെൽഫ് ഗോളുകളിൽ പുതിയ റെക്കോർഡ് പിറന്നിരിക്കുകയാണ്. ബുധനാഴ്ച സ്ലൊവാക്യക്കെതിരെ സ്പെയിനിന്റെ 5-0 വിജയത്തിൽ രണ്ടു സെൽഫ് ഗോളുകളാണ് പിറന്നത്. രണ്ട് ഗോളുകൾ ഉൾപ്പെടെ യൂറോ 2020 ൽ ഇതുവരെ സെൽഫ് ഗോളുകളുടെ എണ്ണം എട്ടായി ഉയർന്നു. യൂറോ 2016 ൽ ആകെ പിറന്നത് മൂന്നു സെൽഫ് ഗോളുകൾ മാത്രമാണ്.

സ്ലൊവാക്യൻ ഗോൾകീപ്പർ മാർട്ടിൻ ഡെബ്രാവ്ക വഴങ്ങിയ ഗോളാണ് സെൽഫ് ഗോളുകളിൽ ഏറ്റവും ദുരന്തമായി മാറിയത്. സ്പെയിനിനെതിരെ തുടക്കത്തിൽ തന്നെ പെനാൽറ്റി തടുത്തിട്ട് ഹീറോയായി നിൽക്കുന്നിടത്തു നിന്നാണ് ഡെബ്രാവ്ക വില്ലനായി മാറിയത്.​​ബ്ലോ സെ​റാ​ബി​യ​യു​ടെ ഉ​ഗ്ര​ൻ ഷോ​ട്ട്​ ബാ​റി​ൽ ത​ട്ടി ഉ​യ​ർ​ന്നു പൊ​ങ്ങി പ​ന്ത്​ തി​രി​കെ​യെ​ത്തി​യ​ത്​ പു​റ​ത്തേ​ക്ക്​ ത​ട്ടി​മാ​റ്റു​ന്ന​തി​ൽ സ്ലൊവാക്യൻ ഗോ​ൾ കീ​പ്പ​ർ​ക്ക്​ പി​ഴ​ക്കു​ക​യാ​യി​രു​ന്നു.താരം പന്ത് തട്ടി ഇട്ടത് സ്വന്തം വലയിൽ തന്നെ ആയിപ്പോയി.1ാം മി​നി​റ്റി​ൽ സ്ലോ​വാ​ക്യ​ൻ മി​ഡ്​​ഫീ​ൽ​ഡ​ർ ജു​റാ​ജ്​ കു​ക്കയും സ്വന്തം പോസ്റ്റിലേക്ക് ഗോൾ നേടി.


1976 മുതൽ 2016 വരെയുള്ള 40 വർഷത്തെ യൂറോ ചാമ്പ്യൻഷിപ്പിൽ ആകെ പിറന്നത് ഒമ്പത് സെൽഫ് ഗോളുകൾ മാത്രമാണ്. ഒരു മത്സരത്തിൽ രണ്ടു സെൽഫ് ഗോളുകൾ ഒരു മത്സരത്തിൽ പിറക്കുന്നതും ഈ യൂറോ ചാംപ്യൻഷിപ്പിലാണ്. പോർച്ചുഗൽ ജർമ്മനി പോരാട്ടത്തിൽ നാല് മിനിറ്റ് ഇടവേളയിൽ രണ്ടു തവണയാണ് പോർച്ചുഗൽ താരങ്ങൾ സ്വന്തം വലയിൽ പന്തെത്തിച്ചത്.പ്രതിരോധ താരങ്ങളായ റൂബൻ ഡയസും റാഫേൽ ഗ്വെറോറായുമാണ് ഗോൾ നേടിയത്.ഗ്രൂപ്പ് ഘട്ടത്തിൽ സ്വന്തം വലയിൽ ഗോൾ നേടിയ എല്ലാ ടീമുകളും മത്സരത്തിൽ പരാജയപ്പെടുകയും ചെയ്തു.

ഗ്രൂപ് പോരാട്ടത്തിൽ ജര്മനിക്കെതിരെ ഫ്രാൻസിന് വിജയമൊരുക്കിയത് മാറ്റ്സ് ഹമ്മൽസ് സെൽഫ് ഗോളാണ്. ബെൽജിയം ഫിൻലൻഡ്‌ മത്സരത്തിലും പോളണ്ട് സ്ലോവാക്കിയ മത്സരത്തിലും നിർഭാഗ്യം കൊണ്ടാണ് ഗോൾ കീപ്പർമാർ ഗോൾ വഴങ്ങിയത്. പോസ്റ്റിൽ ടീഷട്ടി മടങ്ങിയ പന്ത് കീപ്പർമാരുടെ ശരീരത്തിൽ തട്ടിയാണ് വലയിൽ കയറിയത്. ഇനിയും മത്സരങ്ങൾ അവശേഷിക്കെ സെൽഫ് ഗോളുകൾ പിറക്കും എന്നതിൽ സംശയമില്ല.