❝ ചരിത്രം 🏆😍 ആവർത്തിക്കാൻ ഒരുങ്ങി
വീര്യം 💪🔥ചോരാത്ത 🇵🇹👑 ചാമ്പ്യന്മാർ ❞

യൂറോ കപ്പ് കിരീടം നിലനിർത്താനൊരുങ്ങുന്ന പോർച്ചുഗൽ അടുത്ത മാസം തുടങ്ങുന്ന ചാംപ്യൻഷിപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ ശക്തമായ ടീമിനെ തന്നെയാണ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ് പ്രഖ്യാപിച്ചത്. പരിചയ സമയത്തും യുവത്വവും ഒരു പോലെ ചേർന്ന സന്തുലിതമായ ടീമിനെ തന്നെയാണ് സാന്റോസ് തെരഞ്ഞെടുത്തത്. അഞ്ചു വര്ഷം മുൻപ് ഫ്രാൻസിൽ ഉയർത്തിയ കിരീടം ഈ വര്ഷം വെംബ്ലിയിൽ ഉയർത്താൻ കച്ച കെട്ടി തന്നെയാണ് റൊണാൾഡോയും സംഘവും എത്തുന്നത്.

ലോക ഫുട്ബോളിലെ അതികായന്മാർ അണിനിരന്നിട്ടും ലോക ഫുട്ബോളിൽ വലിയ ശക്തയാവാൻ പോർച്ചുഗലിന് കഴിഞ്ഞിരുന്നില്ല. ഇതിഹാസ താരം യുസേബിയയുടെ കീഴിലെ 1966 ലെ വേൾഡ് കപ്പ്‌ മാത്രമാണ് ഇതിനൊരു അപവാദം. തൊണ്ണൂറുകളുടെ അവസാനത്തിൽ ഫിഗോയുടെയും ,റോയി കോസ്റ്റ ,കൂട്ടോ , വിക്ടർ ബയ എന്നിവരടങ്ങുന്ന സുവർണ നിരയാണ് ലോക ഫുട്ബോളിൽ അവർക്ക് മേൽവിലാസം നേടി കൊടുത്തത്. പിന്നെ അവർക്ക് ശേഷം വന്ന റൊണാൾഡോ ,പെപെ ,കാർവാലോ ,പെപെ ,നാനി തുടങ്ങിയർ അത് കാത്തു സൂക്ഷിക്കുകയും ചെയ്തു. 2000 ത്തിൽ സുവർണ നിര ഒരുക്കിയ അടിത്തറയുടെ ബലത്തിൽ ലോക ഫുട്ബോളിലെ വൻ ശക്തിആയി ഉയരാനും പോർചുഗലിനായി.

സ്പോർട്ടിങ് ലിസ്ബൺ അറ്റാക്കിങ് മിസ്‌ഫീൽഡർ പെഡ്രോ ഗോൺ‌കാൽ‌വ്സ് ആണ് ടീമിലെ ഏക അൺ ക്യാപ്പ്ഡ് താരം.22 കാരനായ ഗോൺകാൽവസിന്റെ മികവിലാണ് 2002 ന് ശേഷം ആദ്യത്തെ പോർച്ചുഗീസ് കിരീടം നേടാൻ സ്പോർട്ടിംഗിനെ സഹായിച്ചത്. ലീഗിൽ 23 ഗോളുകളാണ് താരം നേടിയത്.ഇറാനിയൻ അലി ഡെയുടെ എക്കാലത്തെയും അന്താരാഷ്ട്ര റെക്കോർഡായ 109 ഗോളുകളുടെ റെക്കോർഡ് തകർക്കാൻ റൊണാൾഡോക്ക് ആര് ഗോളുകൾ മാത്രം മതിയാവും. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ മൈക്കൽ പ്ലാറ്റിനിയുടെ ഗോളുകളുടെ ഒപ്പമാണ് റൊണാൾഡോ.

38 കാരനായ പോർട്ടോ ഡിഫൻഡർ പെപെ ,36 കാരനായ റൊണാൾഡോ ,34 കാരനായ ജാവോ മൗട്ടീനോ, 33 കാരനായ ഗോൾ കീപ്പർ റോയി പാട്രീഷ്യോ, 37 കാരനായ ഹോസെ ഫൊന്റെതുടങ്ങിയ പരിചയ സമ്പന്നരായ താരങ്ങൾക്കൊപ്പം 18 കാരനായ സ്പോർട്ടിങ് ഡിഫൻഡർ നുനോ മെൻഡിസ്, 21 കാരനായ ജാവോ ഫെലിക്സ് , 25 കാരനായ ആന്ദ്രേ സിൽവ .24 കാരനായ ജോട്ട,21 കാരനായ പെഡ്രോ നെറ്റോ എന്നിവരഡങ്ങിയ സന്തുലിതമായ ടീമിനെയാണ് പറങ്കി പട അണിനിരക്കുന്നത്. ഗോൾ കീപ്പർമാരായി ഒളിമ്പിക് ലിയോൺ താരം ആന്റണി ലോപ്സ്, വോൾ‌വർ‌ഹാംപ്ടൺ കീപ്പർ റൂയി പാട്രേഷ്യോ, ഗ്രാനഡയുടെ റൂയി സിൽ‌വ എന്നിവർ അണിനിരക്കും .പാട്രേഷ്യോക്ക് തന്നെയാവും ആദ്യ പതിനൊന്നിൽ സ്ഥാനം ലഭിക്കുക.

യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ പ്രതിരോധ നിരയുമായി തന്നെയാണ് പോർച്ചുഗൽ എത്തുന്നത് .ലോക ഫുട്ബോളിലെ പുതിയ സെൻസേഷൻ മാഞ്ചസ്റ്റർ സിറ്റി താരം റൂബൻ ഡയസിനൊപ്പം, പരിചയ സമ്പന്നനായ പെപ്പെയും , മുൻ ബാഴ്സ താരം നെൽസൺ സെമെഡോയും. ലില്ലെയുടെ പരിചയ സമ്പന്നനായ താരം ഹോസ് ഫോണ്ടെയും അണിനിരക്കും. വലതു ബാക്കായി ഫോമിലുള്ള സിറ്റി താരം ജാവോ കാൻസെലോ സ്ഥാനമുറപ്പിക്കുമ്പോൾ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ റാഫേൽ ഗുരേരയും എത്തും. സ്പോർട്ടിങ് താരം നുനോ മെൻഡിസ് ആ പൊസിഷനിൽ ഗുരേരക്ക് വെല്ലുവിളി ഉയർത്തുന്ന താരമായിരിക്കും.

മികച്ച ഫോമിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം ബ്രൂണോ ഫെർണാണ്ടസിന്റെ നേതൃത്വത്തിലുളള മിഡ്ഫീൽഡിൽ പരിചയ സമ്പന്നനായ വോൾവ്ഡ് താരം മൗട്ടീൻഹോ , റൂബൻ നെവേസ് , പോർട്ടോയുടെ സെർജിയോ ഒലിവേര, പി‌എസ്‌ജിയുടെ ഡാനിലോ പെരേര ,റിയൽ ബെറ്റിസ് താരം വില്യം കാർവാലോ എന്നിവർ അണിനിരക്കും. മുന്നേറ്റ നിരയിൽ സൂപ്പർ താരം റൊണാൾഡോക്കൊപ്പം ബുണ്ടസ് ലീഗിൽ ഗോളടിച്ചു കൂട്ടുന്ന ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് ആൻഡ്രെ സിൽവ ആദ്യ പതിനൊന്നിൽ എത്തുമെന്നുറപ്പാണ്.മാഞ്ചസ്റ്റർ സിറ്റിയുടെ ബെർണാഡോ സിൽവ , ലിവർപൂൾ താരം ഡിയോഗോ ജോറ്റ,ജോവ ഫെലിക്സ് എന്നിവർ മൂന്നാം സ്ഥാനത്തിന് വേണ്ടി മത്സരിക്കും.

റൊണാൾഡോക്കൊപ്പം യുണൈറ്റഡ് താരം ബ്രൂണോയും കൂടി ചേരുമ്പോൾ യൂറോ കപ്പിലെ തന്നെ ഏറ്റവും മൂർച്ചയുള്ള ആക്രമണ നിരയായി പോർച്ചുഗൽ മാറും എന്നുറപ്പാണ്. . ബുണ്ടസ് ലീഗയിലെ ഫോം സ്‌ട്രൈക്കർ ആന്ദ്രേ സൽവ ദേശീയ ടീമിന്റെ ജേഴ്സിയിലും ആവർത്തിച്ചാൽ മരണ ഗ്രൂപ്പിൽ നിന്നും അനായാസം പോർച്ചുഗലിന് മുന്നേറാൻ സാധിക്കും. ജർമനിയും , ഫ്രാൻസും ,ഹങ്കറിയും ഉൾപ്പെടുന്ന മരണ ഗ്രൂപ്പായ എഫ്ൽ നിന്നും നോക്ക് ഔട്ടിൽ കടക്കണമെങ്കിൽ വിയർപ്പൊഴുക്കേണ്ടി വരും. തന്റെ ഫുട്ബോൾ ജീവിതത്തിലെ അവസാന യൂറോ കപ്പ് പോരാട്ടം കിരീടത്തോടെ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് റൊണാൾഡോ .

എട്ടാം തവണയാണ് പോർച്ചുഗൽ യൂറോ കപ്പിന് യോഗ്യത നേടുന്നത് ,അതിൽ അഞ്ചു തവണയും സെമിയിലും രണ്ടു തവണ ഫൈനലിലും എത്തി. 1984 ലെ ചാംപ്യൻഷിപ്പിലാണ് ആദ്യമായി യോഗ്യത നേടുന്നത്. 84 ൽ പ്ലാറ്റീനിയുടെ ഫ്രാൻസിനോട് എക്സ്ട്രാ ടൈമിൽ പരാജയപെട്ടു.1996 ൽ ഫിഗോയുടെ നേതൃത്വത്തിലുള്ള ടീമിന് ക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക്ക്മുന്നിൽ അടിപതറി. ഏറ്റവും കരുതരുടെ നിരയുമായി വന്ന 2000 ത്തിൽ സെമിയിൽ ചാമ്പ്യന്മാരായ ഫ്രാൻസിനോട് സിദാന്റെ എക്സ്ട്രാ ടൈം ഗോൾ പരാജയപെട്ടു പുറത്തായി. സ്വന്തം രാജ്യത്ത് നടന്ന 2004 ലെ ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ഗ്രീസിനോട് ഒരു ഗോളിന് പരാജയപെട്ടു. 2008 ൽ ക്വാർട്ടറിലും 2012 ൽ സെമിയിലും അവർ പുറത്തായി.

ഗോൾകീപ്പർമാർ: ആന്റണി ലോപ്സ് (ഒളിമ്പിക് ലിയോൺ), റൂയി പാട്രേഷ്യോ (വോൾവർഹാംപ്ടൺ), റൂയി സിൽവ (ഗ്രാനഡ).
ഡിഫെൻഡർമാർ: ജോവ കാൻസെലോ (മാഞ്ചസ്റ്റർ സിറ്റി), നെൽ‌സൺ സെമെഡോ (വോൾ‌വർ‌ഹാംപ്ടൺ), ജോസ് ഫോണ്ടെ (ലില്ലെ), പെപ്പെ (പോർട്ടോ), റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി), നുനോ മെൻഡിസ് (സ്പോർട്ടിംഗ് സി‌പി), റാഫേൽ ഗ്വെറോ (ബോറുസിയ ഡോർട്മണ്ട്).
മിഡ്‌ഫീൽഡർമാർ: ഡാനിലോ പെരേര (പി‌എസ്‌ജി), ജോവ പൽ‌ഹിൻ‌ഹ (സ്പോർട്ടിംഗ് സി‌പി), റൂബൻ നെവസ് (വോൾ‌വർ‌ഹാംപ്ടൺ), ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), ജോവ മൗട്ടീൻഹോ (വോൾ‌വർ‌ഹാംപ്ടൺ), റെനാറ്റോ സാഞ്ചസ് (ലില്ലെ), സെർജിയോ ഒലിവേര (പോർട്ടോ), വില്യം കാർ‌വാൾ‌ഹോ ബെറ്റിസ്).
ഫോർ‌വേർ‌ഡുകൾ‌: പെഡ്രോ ഗോൺ‌കാൽ‌വ്സ് (സ്പോർട്ടിംഗ് സി‌പി), ആൻഡ്രെ സിൽ‌വ (ഐൻ‌ട്രാക്റ്റ് ഫ്രാങ്ക്ഫർട്ട്), ബെർണാഡോ സിൽ‌വ (മാഞ്ചസ്റ്റർ സിറ്റി), ക്രിസ്റ്റ്യാനോ റൊണാൾ‌ഡോ (യുവന്റസ്), ഡിയോഗോ ജോട്ട (ലിവർ‌പൂൾ), ഗോൺ‌കലോ ഗ്വെസ് (വലൻ‌സിയ), ജോവ ഫെലിക്സ് (അറ്റ്ലെറ്റിക്കോ സിൽ‌വാർഡ്) (ബെൻഫിക്ക).