❝ ബെൽജിയത്തെ 🇧🇪👊 മറികടന്ന് 😍🏆 ക്വാർട്ടർ
ഫൈനലിലേക്ക് 🔥🇵🇹 മുന്നേറാൻ റൊണാൾഡോയും
സംഘവും ; ഹോളണ്ടിന് ഇന്ന് 🇳🇱🤜⚽🤛🇨🇿 ചെക്ക്
പരീക്ഷണം ❞

യൂവേഫ യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ സ്ഥാനം ഉറപ്പിക്കാന്‍ ബല്‍ജിയം ഇന്ന് നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിന്റെ നേരിടും. ടൂര്‍ണമെന്റില്‍ മിന്നും ഫോമിലാണ് ബല്‍ജിയം നിര. ഗ്രൂപ്പ് ഘട്ടത്തില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചാണ് അവർ പ്രീ ക്വാർട്ടറിലെത്തിയത്.ഡെന്മാര്‍ക്കിനോട് ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമുള്ള തിരിച്ചു വരവ്, റഷ്യയെ മൂന്ന് ഗോളിന് തകര്‍ത്തതെല്ലാം ടീമിന്റെ പോരാട്ട വീര്യത്തെ എടുത്തു കാണിക്കുന്നു.സു​വ​ർ​ണ ത​ല​മു​റ​യു​മാ​യി ക​ഴി​ഞ്ഞ ലോ​ക​ക​പ്പി​നെ​ത്തി​യ ബെ​ൽ​ജി​യം കി​രീ​ട​പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, റ​ഷ്യ​യി​ൽ പ്ര​തീ​ക്ഷ സെ​മി​യി​ല​വ​സാ​നി​ച്ചു. ഏ​റ​ക്കു​റെ അ​തേ ടീ​മു​മാ​യാ​ണ്​ റോ​ബ​ർ​​ട്ടോ മാ​ർ​ട്ടി​നെ​സ്​ യൂ​റോ​ക്കെ​ത്തി​യി​രി​ക്കു​ന്ന​ത്.

ഫേ​വ​റി​റ്റു​ക​ളി​ലൊ​ന്ന്​ എ​ന്ന വി​ശേ​ഷ​ണ​ത്തോ​ട്​ നീ​തി പു​ല​ർ​ത്തു​ന്ന പ്ര​ക​ട​ന​മാ​യി​രു​ന്നു ടീം ​ഗ്രൂ​പ്​ റൗ​ണ്ടി​ൽ കാ​ഴ്​​ച​വെ​ച്ച​തും. എ ​ഗ്രൂ​പ്പി​ൽ മൂ​ന്നി​ൽ മൂ​ന്നും ജ​യി​ച്ച്​ ആ​ധി​കാ​രി​ക​മാ​യാ​ണ്​ വ​ര​വ്. എ​ന്നാ​ൽ, നോ​ക്കൗ​ട്ടി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ പോ​ർ​ചു​ഗ​ലാ​ണ്​ എ​തി​രാ​ളി​ക​ൾ എ​ന്ന​ത്​ കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി​ല്ല. മു​ൻ​നി​ര​യി​ൽ റൊ​മേ​ലു ലു​കാ​കു​വി​‍ൻറ ഗോ​ള​ടി മി​ക​വും മ​ധ്യ​നി​ര​യി​ൽ കെ​വി​ൻ ഡി​ബ്രൂ​യ്​​‍ൻറ പ്ലേ​മേ​ക്കി​ങ്​ സ്​​കി​ല്ലു​മാ​ണ്​ ബെ​ൽ​ജി​യ​ത്തി​‍ൻറ ക​രു​ത്ത്. ഗോ​ളി തി​ബോ കോ​ർ​ട്ടു​വ, പ്ര​തി​രോ​ധ​ത്തി​ൽ ടോ​ബി ആ​ൽ​ഡ​ർ​വി​യ​റ​ൾ​ഡ്, യാ​ൻ ​വെ​ർ​​ട്ടോ​ൻ​ഗ​ൻ, മു​ൻ​നി​ര​യി​ൽ എ​ഡ​ൻ ഹ​സാ​ഡ്, സ​ഹോ​ദ​ര​ൻ തോ​ർ​ഗ​ൻ ഹ​സാ​ഡ്​ എ​ന്നി​വ​രെ​ല്ലാം മി​ക​വു​റ്റ​വ​ർ. ഗ്രൂ​പ്​ റൗ​ണ്ടി​ൽ ക​രു​ത്ത​രോ​ട്​ ഏ​റ്റു​മു​​ട്ടേ​ണ്ടി​വ​ന്നി​ട്ടി​ല്ല എ​ന്ന​ത്​ ബെ​ൽ​ജി​യ​ത്തി​ന്​ തി​രി​ച്ച​ടി​യാ​വു​​മോ എ​ന്ന​താ​വും നി​ർ​ണാ​യ​കം.

ചരിത്രം തിരുത്തുന്ന മത്സരമാണ് ബെൽജിയത്തിന്‍റെയും പോർച്ചുഗലിന്‍റേയും ആരാധകർ ഒരേസമയം കാത്തിരിക്കുന്നത്. ബെൽജിയം ജയിച്ചാൽ 32 വർഷത്തെ കാത്തിരിപ്പിനാണ് വിരാമമാവുക. പോർച്ചുഗലിനെതിരെ മൂന്ന് പതിറ്റാണ്ട് കാത്തിരുന്ന് നേടുന്ന ജയം. പോർച്ചുഗൽ ആരാധകർ ജയത്തിനൊപ്പം ആഗ്രഹിക്കുന്നത് റൊണാൾഡോയുടെ ഒരു ഗോൾ കൂടിയാണ്. അന്താരാഷ്ട്ര ഗോൾ വേട്ടക്കാരിൽ ഒറ്റയ്ക്ക് മുന്നിലെത്താൻ റോണോയ്ക്ക് ഒരു ഗോൾ കൂടി വേണം. യൂറോയ്ക്ക് മുൻപൊരു സൗഹൃദ മത്സരത്തിലാണ് ഇരുടീമും അവസാനം നേർക്കുനേർ വന്നത്. ഗോളടിക്കാൻ മറന്ന് പോയൊരു സമനിലയായിരുന്നു ഫലം. 2020ലെ യുവേഫ നേഷൻസ് കപ്പ് മത്സരത്തിൽ ഇംഗണ്ടിനോട് തോറ്റതിൽ പിന്നെ അപരാജിത കുതിപ്പാണ് ബെൽജിയം നടത്തുന്നത്. തോൽവിയറിയാതെ 12 മത്സരങ്ങൾ. അതിൽ പത്തിലും ജയം. യൂറോയിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇറ്റലിയെയും നെതർലന്‍ഡിനെയും പോലെ എല്ലാ മത്സരവും ജയിച്ച് കയറി.

മരണ ഗ്രൂപ്പായ എഫ് നിന്നും കരുത്തന്മാരോട് പോരാടിയാണ് പോർച്ചുഗൽ അവസാന പതിനാറിൽ സ്ഥാനം പിടിച്ചത്.സൂപ്പർ താരം റൊണാൾഡോയെ മുൻനിർത്തി തന്നെയാണ് പോർച്ചുഗൽ യൂറോയിൽ മുന്നോട്ട് പോയിട്ടുള്ളത്. ഏറെ പ്രതീക്ഷയുമായി വന്ന യുണൈറ്റഡ് താരം ബ്രൂണോ ഫെർണാണ്ടസ് ഫോമിൽ അല്ലാത്തത് പോർച്ചുഗലിന് വലിയ തിരിച്ചടിയായി. സ്ഥിരതയാർന്ന പ്രകടനം കഴ്ചവെക്കകനും പോർച്ചുഗലിന് സാധിക്കുന്നില്ല. പ്രതിരോധത്തിൽ പെപെ ഡിയാസ് കൂട്ടുകെട്ട് മികവിലേക്കുയരേണ്ടതുണ്ട്. മൂന്നു മത്സരങ്ങളിൽ നിന്നാൽ ആറു ഗോളുകളാണ് പോർച്ചുഗൽ വാരി കൂട്ടിയത്. ശക്തമായ മുന്നേറ്റ നിരയുള്ള ബെൽജിയത്തെ തടയാൻ പോർച്ചുഗീസ് ഡിഫെൻഡർമാർ കൂടുതൽ മികവ് പുറത്തേക്കെടുക്കണം. കഴിഞ്ഞ യൂറോയിലെ ഹീറോ റെനാറ്റോ സാഞ്ചെസിന്റ കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ പ്രകടനം പോർച്ചുഗലിന് വലിയ പ്രതീക്ഷയേകുന്നുണ്ട്.
മു​ന്നേ​റ്റ​ത്തി​ൽ റൊ​ണാ​ൾ​ഡോ​ക്ക്​ കൂ​ട്ടു​ള്ള ഡീ​ഗോ ജോ​ട്ട​യും ബെ​ർ​ണാ​ഡോ സി​ൽ​വ​യും ടീമിന് കൂടുതൽ ശക്തി നൽകും.പത്തൊൻപത് തവണ ഇരു ടീമുകളും നേർക്ക് നേർ വന്നപ്പോൾ പോർച്ചുഗൽ ആറിലും ബെൽജിയം അഞ്ചു മത്സരങ്ങളിലും വിജയിച്ചു.ഏഴ് മത്സരങ്ങളിൽ സമനില നേടി. രാത്രി 12 .30 നാണ് മത്സരം.

ബെൽജിയം സാധ്യത ഇലവൻ (3-4-3): കോർട്ടോയിസ് ; ജാൻ വെർട്ടോൻ‌ഗെൻ, ജേസൺ ഡെനായർ, ടോബി അലർ‌വെയർ‌ഡ്; തോർഗൻ ഹസാർഡ്, ആക്സൽ വിറ്റ്സെൽ, കെവിൻ ഡി ബ്രൂയിൻ, തോമസ് മ്യൂനിയർ; ഈഡൻ ഹസാർഡ്, റൊമേലു ലുകാകു, യാനിക് കാരാസ്കോ.
പോർച്ചുഗൽ സാധ്യത ഇലവൻ (4-3-3): റൂയി പട്രീഷ്യോ ; റാഫേൽ ഗ്വെറോ, പെപ്പെ, റൂബൻ ഡയസ്, നെൽ‌സൺ സെമെഡോ; റെനാറ്റോ സാഞ്ചസ്, ഡാനിലോ, മൗട്ടീൻഹോ ; ജോട്ട, ക്രിസ്റ്റ്യാനോ റൊണാൾഡോ, ബെർണാർഡോ സിൽവ


ബുഡാപെസ്റ്റിലെ ഫെരെൻക് പുസ്കസ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ആദ്യ പ്രീ ക്വാർട്ടറിൽ നെതർലാൻഡ്‌സ് ചെക്ക് റിപ്പബ്ലിക്കിനെ നേരിടും.രാത്രി 9:30 ന് ആണ് മത്സരം. ഉക്രെയ്ൻ, ഓസ്ട്രിയ, നോർത്ത് മാസിഡോണിയ എന്നിവർക്കെതിരെ ആധികാരിക ജയം നേടിയാണ് ഹോളണ്ട് അവസാന പതിനാറിൽ എത്തിയത്. മുന്നേറ്റത്തിലും പ്രതിരോധത്തിലും ശരിയായ ബാലൻസ് കണ്ടെത്താൻ ഫ്രാങ്ക് ഡി ബോയറിന്റെ ടീമിന് സാധിച്ചു. ക​ഴി​ഞ്ഞ ര​ണ്ട്​ അ​ന്താ​രാ​ഷ്​​ട്ര ടൂ​ർ​ണ​മെൻറു​ക​ളി​ലും (2016 യൂ​റോ, 2018 ലോ​ക​ക​പ്പ്) യോ​ഗ്യ​ത നേ​ടാ​നാ​വാ​തി​രു​ന്ന ഡ​ച്ചു​സം​ഘ​ത്തി​ന്​ അ​തി​നാ​ൽ ത​ന്നെ ഇ​ത്ത​വ​ണ​ത്തെ യൂ​റോ ഏ​റെ വി​ല​പ്പെ​ട്ട​താ​ണ്.

മ​ത്യാ​സ്​ ഡി​ലി​റ്റും ഡാ​ലി ബ്ലി​ൻ​ഡും സ്​​റ്റെ​ഫാ​ൻ ഡി​വ്രൈ​യും അ​ട​ങ്ങു​ന്ന പ്ര​തി​രോ​ധം മികച്ചു നിൽക്കുന്നുണ്ട്.മ​ധ്യ​നി​ര​യാ​ണ്​ ടീ​മി​‍ൻറ ശ​ക്​​തി. നാ​യ​ക​നും ടീ​മി​‍ൻറ ചാ​ല​ക​ശ​ക്​​തി​യു​മാ​യ ജോ​ർ​ജീ​ന്യോ വി​നാ​ൾ​ഡ​മും ഫ്രാ​ങ്കി ഡി​യോ​ങ്ങും ചേ​രു​മ്പാ​ൾ എ​ന്തും സാ​ധ്യ​മാ​ണ്. മു​ൻ​നി​ര​യി​ൽ മെം​ഫി​സ്​ ഡി​പാ​യി​ക്ക്​ പി​ന്തു​ണ​യു​മാ​യി വെ​ർ​ട്ട്​ വെ​ർ​ഗോ​സ്​​റ്റ്, ഡോ​ണി​ൽ മാ​ല​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം വ​ല​തു​വി​ങ്ങി​ലൂ​ടെ ക​യ​റി​യെ​ത്തു​ന്ന ഡെ​ൻ​സ​ൽ ഡം​ഫ്രൈ​സ്​ കൂ​ടി​യാ​വു​​മ്പാ​ൾ ആ​ക്ര​മ​ ണാ​ത്​​മ​ക ഫു​ട്​​ബാ​ളി​ന്​ കു​റ​വൊ​ന്നു​മു​ണ്ടാ​വി​ല്ല.

മൂന്ന് കളികളിൽ നിന്ന് നാല് പോയിന്റുമായി ചെക്ക് റിപ്പബ്ലിക് ഗ്രൂപ്പ് ഡിയിൽ ഇംഗ്ലണ്ടിനും ക്രൊയേഷ്യയ്ക്കും പിന്നിൽ മൂന്നാം സ്ഥാനത്തായാണ് പ്രീ ക്വാർട്ടറിൽ എത്തിയത്.അവസാന മത്സരത്തിൽ ജറോസ്ലാവ് സിൽ‌ഹവിയുടെ ടീം ഇംഗ്ലണ്ടിനോട് വീണുപോയപ്പോൾ, സ്കോട്ട്‌ലൻഡിനെതിരായ അവരുടെ വിജയവും 2018 ലോകകപ്പ് ഫൈനലിസ്റ്റുകൾക്കെതിരായ സമനിലയും അവസാന പതിനാറിലെത്തിച്ചു.ഇ​തു​വ​രെ നേ​ടി​യ മൂ​ന്നു ഗോ​ളു​ക​ളും പാ​ട്രി​ക്​ ഷി​ക്കി​‍ൻറ വ​ക​യാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ വെ​സ്​​റ്റ്​​ഹാം യു​നൈ​റ്റ​ഡി​ന്​ ക​ളി​ക്കു​ന്ന വ്ലാ​ദി​മി​ർ സൗ​ഫ​ൽ, തോ​മ​സ്​ സൗ​സ​ക്, ജ​ർ​മ​നി​യി​ലെ ഹെ​ർ​ത്ത ബെ​ർ​ലി​ന്​ പ​ന്തു​ത​ട്ടു​ന്ന വ്ലാ​ദി​മി​ർ ദ​രീ​ദ എ​ന്നി​വ​രി​ൽ​നി​ന്ന്​ ടീം ​കൂ​ടു​ത​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

നെതർലാന്റ്സ് സാധ്യത ടീം : സ്റ്റെക്കെലെൻബർഗ്; ഡി വ്രിജ്, ബ്ലൈൻഡ്, ഡി ലിഗ്റ്റ്; ഡംഫ്രീസ്, ഡി ജോങ്, ഡി റൂൺ, വാൻ ആൻ‌ഹോൾട്ട്; വിജ്നാൽഡും; ഡെപ്പേ, വെഗോർസ്റ്റ്.
ചെക്ക് റിപ്പബ്ലിക് സാധ്യത ടീം: വാക്ലിക്; കൂഫൽ, സെലുസ്‌ക, കലാസ്, മാതേജു; ദ്വാരങ്ങൾ, സൂസെക്; മസോപസ്റ്റ്, ഡാരിഡ, ജാങ്ക്‌ടോ; ഷിക്ക്.