❝ ഗ്രൂപ്പ് സ്റ്റേജ് 🔥🥵 മത്സരങ്ങൾ അവസാനിച്ചു,
💪🏆 ഇനിയങ്ങോട്ട് 16 ✌️👑 വമ്പന്മാർ തുടങ്ങുന്നു
കിരീടം നേടാൻ പിഴക്കാത്ത
⚽🔥ചുവടുകളുമായുള്ള യാത്ര ❞

അത്ഭുതങ്ങൾ ഒന്നും സംഭവിക്കാതെ യൂറോ കപ്പിന്റെ ഗ്രൂപ് ഘട്ട മത്സരങ്ങൾക്ക് തിരശീല വീണു. മാറാൻ ഗ്രൂപ്പിലെ അവസാന ദിന പോരാട്ടത്തിലൂടെ പോർച്ചുഗലും ജര്മനിയുമടക്കമുള്ള വമ്പന്മാർ അവസാന പതിനാറിൽ ഇടം നേടി.പ്രീ ക്വാർട്ടറിൽ വലിയ മത്സരങ്ങളാണ് ആരാധകരെ കാത്തിരിക്കുന്നത്.ആറ് ഗ്രൂപ്പിലെ മികച്ച രണ്ട് സ്ഥാനക്കാര്‍ക്ക് പുറമെ പോര്‍ച്ചുഗല്‍ (ഗ്രൂപ്പ് എഫ്), ചെക് റിപ്പബ്ലിക്ക് (ഡി), സ്വിറ്റ്‌സര്‍ലന്‍ഡ് (എ), ഉക്രെയ്ന്‍ (സി) എന്നിവരും അവസാന പതിനാറിലെത്തി. ശനിയാഴ്ച രാത്രി 9 .30 ക്ക് വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് മത്സരത്തോടെയാണ് പ്രീ ക്വാർട്ടർ പോരാട്ടങ്ങൾ ആരംഭിക്കുന്നത് രാത്രി 12.30ന് ഇറ്റലി ഓസ്ട്രിയയെ നേരിടും. ബെല്‍ജിയം- പോര്‍ച്ചുഗല്‍, സ്‌പെയ്ന്‍- ക്രൊയേഷ്യ, ഇംഗ്ലണ്ട്- ജര്‍മനി പോരാട്ടങ്ങളാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമം

വെയ്ല്‍സ്- ഡെന്‍മാര്‍ക്ക് (ശനി, 9.30 പിഎം)- ജൂൺ 26
ഇറ്റലി- ഓസ്ട്രിയ (ഞായര്‍, 12.30 എഎം)
നെതര്‍ലന്‍ഡ്‌സ്- ചെക്ക് റിപ്പബ്ലിക്ക് (ഞായര്‍, 9.30)-ജൂൺ 27
ബെല്‍ജിയം- പോര്‍ച്ചുഗല്‍ (തിങ്കള്‍, 12.30)
ക്രൊയേഷ്യ- സ്‌പെയ്ന്‍ (തിങ്കള്‍, 9.30)-ജൂൺ 28
ഫ്രാന്‍സ്- സ്വിറ്റ്‌സര്‍ലന്‍ഡ് (ചൊവ്വ, 12.30)
ഇംഗ്ലണ്ട്- ജര്‍മനി (ചൊവ്വ, 9.30)-ജൂൺ 29
സ്വീഡന്‍- ഉക്രെയ്ന്‍ (ബുധന്‍, 12.30)

അവസാന മത്സരങ്ങളിൽ തകർപ്പൻ ജയത്തോടെ പ്രീ ക്വാർട്ടർ ഉറപ്പിച്ച ഡെന്മാർക്കിന്റെയും ,ക്രോയേഷ്യയുമാണ് അത്ഭുതപ്പെടുത്തിയത് . വമ്പൻ അണിനിരന്ന മരണ ഗ്രൂപ്പിൽ നിന്നും പോരാതിയെങ്കിലും അവസാന നിമിഷം വീണു പോയ ഹംഗറി തല ഉയർത്തിപിടിച്ചാണ് യൂറോയോട് വിട പറയുന്നത്.അതുഗ്രൻ മുന്നേറ്റ നിരയുള്ള ഫ്രാൻസ്, ഒപ്പം മുൻ ലോക ജേതാക്കൾ ആയ ഗോളടി വീരന്മാർ ആയ ജർമ്മനി എന്നിവരെ സമനില പിടിച്ചാണ് ഹംഗറി മടങ്ങിയത്.

ഗ്രൂപ് ഘട്ടത്തിൽ വെറും ഒരു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ സ്വീഡൻ, സ്‌പെയിൻ, സ്ലോവാക്യ ടീമുകൾക്ക് പിറകിൽ അവസാന സ്ഥാനക്കാർ ആയാണ് പോളണ്ട് ടീം ഈ യൂറോകപ്പിൽ നിന്നു പുറത്തു പോവുന്നത്. എന്നാൽ അവസാന മത്സരത്തിൽ സ്വീഡനെതിരെ സൂപ്പർ താരം റോബർട്ട് ലെവഡോസ്‌കിയുടെ നേതൃത്വത്തിൽ പൊരുതിയെങ്കിലും വീണു പോവാനായിരുന്നു വിധി.

ലോകത്തെ ഏറ്റവും മികച്ച സ്‌ട്രൈക്കറായ ലെവഡോസ്‌കി തന്നെയായിരുന്നു യൂറോ ആദ്യ റൗണ്ടിലെ വലിയ ദുഃഖം.പോളണ്ട് കണ്ട ഏറ്റവും മഹാനായ താരം 122 മത്സരങ്ങളിൽ 69 ഗോളുകൾ നേടിയ അവരുടെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ, മൂന്നു യൂറോയിൽ ഗോൾ നേടുന്ന ആദ്യ പോളിഷ് താരം ഒക്കെ ലെവഡോസ്‌കി തന്നെയാണ്. പലപ്പോഴും അയ്യാൾ ഒറ്റക്ക് ആണ് ആ രാജ്യത്തെ തോളിൽ ഏറ്റിയത് എന്നാൽ പോളണ്ട് പോലെയുള്ള ശരാശരി ടീമിനൊപ്പം താരത്തിന് അധികം ദൂരം പോകാൻ സാധിച്ചില്ല.

ബെൽജിയം, ഇറ്റലി, ഹോളണ്ട് ടീമുകൾ മൂന്നു മത്സരവും ജയിച്ചാണ് അവസാന പതിനാറിലെത്തിയത്. ഇറ്റലി ഏഴു ഗോൾ നേടിയപ്പോൾ ഒരു ഗോൾ പോലും വഴങ്ങിയില്ല. എട്ടു ഗോൾ നേടിയ ഹോളണ്ടാണ് ഏറ്റവും കൂടുതെൽ ഗോളുകൾ നേടിയത്. തുർക്കിക്കും മാസിഡോണിയക്കും ഒരു പോയിന്റ് പോലും നേടാൻ സാധിച്ചില്ല. ഇരു ടീമുകളും എട്ടു ഗോളുകൾ വീതം വഴങ്ങുകയും ചെയ്തു. അഞ്ചു ഗോൾ നേടിയ റൊണാൾഡോയാണ് ഗ്രൂപ്പ് ഘട്ടത്തിലെ ടോപ് സ്‌കോറർ .