❝യൂറോ 🏆 2021 ഈ മരണ 🔥⚽ ഗ്രൂപ്പിൽ
നിന്നും 🤦‍♂️⚔ ആരെല്ലാം രക്ഷപെടും ❞

യൂറോകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രം. യൂറോപ്യന്‍ ഫുട്ബോളിലെ വമ്പന്‍മാര്‍ കിരീടത്തിനുള്ള തയ്യാറെടുപ്പിലാണ്. അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ടൂര്‍ണമെന്റിന് കിക്കോഫാകുമ്പോള്‍ തന്ത്രങ്ങളിലും കളിക്കാരിലും ഏറെ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു.യൂറോ കപ്പിൽ ഏവരും ഉറ്റുനോക്കുന്നത് മരണ ഗ്രൂപ് എന്നറിയപ്പെടുന്ന എഫ് ഗ്രൂപിനെയാണ്. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലും ,വേൾഡ് കപ്പ് ജേതാക്കളായ ഫ്രാൻസും , കരുത്തരായ ജർമനിയും പാരമ്പര്യ ശക്തികളായ ഹംഗറിയും ഉൾപ്പെട്ട ഗ്രൂപ്പ് പ്രവചനാതീതമാണ്.

പ്രീ ക്വാർട്ടറിലേക്ക് ആരെല്ലാം യോഗ്യത നേടുമെന്ന് പറയാം കഴിയാത്ത അവസ്ഥയാണുള്ളത്. ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനത്തെത്തുന്ന ടീമുകളും മികച്ച മൂന്നാം സ്ഥാനക്കാർക്കും അടുത്ത റൗണ്ടിലേക്ക് കടക്കാനുള്ള അവസരമുണ്ട്. ഗ്രൂപ്പിൽ ഒന്നാമതെത്തുന്ന ടീമിന് പ്രീ ക്വാർട്ടറിൽ നേരിടേണ്ടി വരുന്നത് ഗ്രൂപ്പ് എ അല്ലെങ്കിൽ ബി അല്ലെങ്കിൽ സിയിൽ നിന്ന് മൂന്നാം സ്ഥാനത്തുള്ള ടീമിനെ ആയിരിക്കും.രണ്ടാമത് എത്തുകയാണെങ്കിൽ ക്രൊയേഷ്യ, ചെക്ക് റിപ്പബ്ലിക്, ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ് ഉൾപ്പെടുന്ന ഗ്രൂപ്പ് ഡി ചാമ്പ്യന്മാരെ നേരിടണം.

നിലവിലെ യൂറോ കപ്പ് ചാമ്പ്യന്‍മാന്മാരും യൂറോകപ്പിലെ ഗ്ലാമര്‍ ടീമുകളിലൊനുമായ പോർച്ചുഗലിന് തന്നെയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരാവാൻ കൂടുതൽ സാധ്യത കൽപ്പിക്കുന്നത്.സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യംതന്നെയാണ് ടീമിന്റെ കരുത്ത്.ക്രിസ്റ്റ്യാനോയുടെ അഭാവത്തിലും ഏത് എതിരാളിയെയും നേരിടാനുള്ള പ്രതിഭാശക്തി ടീമിനുണ്ട്. ഫെര്‍ണാണ്ടോ സാന്റോസ് എന്ന തന്ത്രശാലിയായ പരിശീലകനാണ് പോര്‍ച്ചുഗലിനെ സംഘടിതമായ ടീമാക്കി മാറ്റിയത്. യൂറോകപ്പിലും നേഷന്‍സ് കപ്പിലും സാന്റോസ് വിജയത്തിലെത്തിച്ചു.

ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം ഡീഗോ ജോട്ട, ജാവോ ഫെലിക്‌സ്, ആന്ദ്രെ സില്‍വ എന്നിവരടങ്ങിയ മുന്നേറ്റം അതിശക്തം. ബ്രൂണോ ഫെര്‍ണാണ്ടസ് നേതൃത്വം നൽകുന്ന മധ്യനിര ഭാവനസമ്പന്നമാന് . പെപ്പെ, റുബന്‍ ഡയസ്, ഹോസെ ഫോണ്ടെ എന്നിവരാണ് പ്രതിരോധത്തിലെ പ്രധാനികള്‍. റൂയി പാട്രീഷ്യോയാകും ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍.ജൂൺ 15 ന് ഹംഗറിയെതിരെ ബുഡാപെസ്റ്റിൽ ആണ് പോർച്ചുഗലിന്റെ ആദ്യ മത്സരം.ജൂൺ 19 ന് ജർമനിക്കെതിരെ മ്യൂണിക്കിലും 24 ഫ്രാൻസിനെതിരെയും ബുഡാപെസ്റ്റിൽ മത്സരങ്ങൾ.


ഇക്കുറി യൂറോകപ്പ് ഫുട്ബോള്‍ കിരീടം നേടാന്‍ ഏറെ സാധ്യത കല്പിക്കപ്പെടുന്ന ടീമാണ് ഫ്രാന്‍സ്. കഴിഞ്ഞ ലോകകപ്പ് ജയത്തിനുശേഷം ടീമിന്റെ കരുത്ത് കുറഞ്ഞിട്ടില്ല. അതിശക്തമായ മധ്യ-മുന്നേറ്റ നിരകളും പ്രതിരോധനിരയുമായാണ് ഫ്രഞ്ച് സംഘം യൂറോകപ്പിനെത്തുന്നത്. ടീമിനെ ലോകകപ്പ് ജയത്തിലേക്ക് നയിച്ച ദിദിയര്‍ ദെഷാംപ്സ് തന്നെയാണ് ഇപ്പോഴും പരിശീലകന്‍. കഴിഞ്ഞ യൂറോകപ്പ് ഫൈനലില്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനോട് തോല്‍ക്കുകയായിരുന്നു. കൈലിയന്‍ എംബാപ്പെ, അന്റോയിന്‍ ഗ്രീസ്മാന്‍ , കരീം ബെന്‍സേമഎന്നിവര്‍ കളിക്കുന്ന മുന്നേറ്റനിര ശക്തം.ടീമിന് ആഴമേറിയ മധ്യനിരയുണ്ട്.

ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയുടെ വിജയത്തില്‍ നിര്‍ണായകമായ എന്‍ഗോളെ കാന്റെക്ക് യൂറോകപ്പില്‍ വലിയ പങ്കുവഹിക്കാനുണ്ട്. ഒപ്പം പോള്‍പോഗ്ബയും. തോമസ് ലെമര്‍, കോറെന്റീന്‍ ടോളിസോ, അഡ്രിയന്‍ റാബിയോട്ട്, മൗസ സിസ്സോകോ എന്നിവരാണ് മറ്റ് മധ്യനിരക്കാര്‍.റാഫേല്‍ വരാന്‍, ബെഞ്ചമിന്‍ പവാര്‍ഡ്, ലൂക്കാസ് ഹെര്‍ണാണ്ടസ്, പ്രിസ്നെല്‍ കിംപെംബെ എന്നിവര്‍ പ്രതിരോധത്തിന് ശക്തിപകരുന്നു. നായകന്‍ ഹ്യൂഗോ ലോറിസ് ഗോള്‍വല കാക്കും.

യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിൽ ഒന്നാണ് ജർമ്മനി .മൂന്നു തവണ അവർ യൂറോ കിരീടം നേടിയിട്ടുണ്ട്.മൂന്ന് തവണ റണ്ണറപ്പായിട്ടുണ്ട്.ബയേൺ മ്യൂണിക് സ്‌ട്രൈക്കർ തോമസ് മുള്ളറെയും ബൊറൂസിയ ഡോർട്മുണ്ട് ഡിഫൻഡർ മാറ്റ്സ് ഹമ്മൽസിനെയും ടീമിലേക്ക് തിരിച്ചു വിളിച്ചആണ് ജർമനി എത്തുന്നത്.വളരെ സന്തുലിതവും ,ശക്തവുമായ ഒരു ടീമിനെ തന്നെയാണ് ലോ തെരഞ്ഞെടുത്തത്. യുവത്വവും പരിചയ സമ്പത്തും ഒരു പോലെ നിറഞ്ഞു നിൽക്കുന്ന ഒരു ടീമാണ് തെരഞ്ഞെടുത്തത്. അത് ജർമനിക്ക് കിരീട പ്രതീക്ഷ ഉയർത്തുന്നു.ചെൽസിയുടെ അന്റോണിയോ റെഡിഗർ, ഹമ്മൽസ് , ഗ്ലാഡ്ബാച് താരം മത്തിയാസ് ജിന്റർ എന്നിവരടങ്ങുന്ന പ്രതിരോധം വളരെ നിലവാരമുള്ളതാണ് .

ലെഫ്റ്റ് ബാക്കായി മാർസെൽ ഹാൽസ്റ്റൺബർഗും, വലതു വിങ്ങിൽ ബയേണിന്റെ നിക്ലാസ് സെലെയും അണിനിരക്കും.കിമ്മിച്ചും ,ക്രൂസും ,ഗുണ്ടോഗനും, ബയേൺ താരം ലിയോൺ ഗോറെറ്റ്‌സ്കയും അടങ്ങുന്ന മിഡ്ഫീൽഡ് ഏതു ടീമിനും വെല്ലുവിളിയാണ്. കെവിൻ വോളണ്ട്, ടിമോ വെർണർ, സെർജ് ഗ്നാബ്രി എന്നിവരുടങ്ങുന്ന മുന്നേറ്റ നിര ഏതൊരു ടീമിനും വെല്ലുവിളിയാണ്.മ്യൂണിക്കിലെ അലയൻസ് അറീനയിൽ വെച്ചാവും ജർമ്മനിയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ നടക്കുക. ജർമനിയുടെ പരിശീലകനായി അവസാന ചാംപ്യൻഷിപ്പിനിറങ്ങുന്ന ലോക്ക് കിരീടത്തോടെ വിട പറയാനുള്ള അവസരമാണ് വന്നിരിക്കുന്നത്.

ഗ്രൂപ്പിലെ നാലാം ടീമായ ഹംഗറിയാവും യൂറോകപ്പിൽ ഏറ്റവും ഏറ്റവും കഠിനമായ അവസ്ഥ നേരിടുന്ന ടീം . 2016 ലെ മൂന്നു സെമി ഫൈനലിസുകളെയും മൂന്നു മുൻ ചാമ്പ്യന്മാരെയുമണ് അവർക്ക് നേരിടേണ്ടത്.എന്നാൽ ഈയടുത്തായി മികച്ച ഗെയിം കളിക്കുന്ന ഹംഗറിയെ പൂർണ്ണമായും എഴുതിത്തള്ളാൻ കഴിയില്ല.70 അന്താരാഷ്ട്ര മത്സരങ്ങളും 23 ഗോളുകളും നേടിയ ഏറ്റവും പരിചയസമ്പന്നനായ ആദം സലായ് അവരുടെ സൂപ്പർ ഫോർവേഡ്, ആദം നാഗിയും ലാസ്ലോ ക്ലീൻ‌ഹെയ്‌സ്‌ലറും മിഡ്‌ഫീൽഡിനെ നയിക്കു . ഗെർഗോ ലോവ്രെൻസിക്‌സ്, ആദം ലാംഗ്, ആറ്റില ഫിയോള, വില്ലി ഓർബൻ എന്നിവരുൾപ്പെട്ട ഡിഫെൻസും ശക്തമാണ്. എന്നിരുന്നാലും യൂറോ യോഗ്യത നേടികൊടുക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച സോബോസ്ലായ് ഇല്ലാതെയാണ് അവർ ഇറങ്ങുന്നത്. മൂന്നു ടീമുകളുടെയും പ്രീ ക്വാർട്ടർ പ്രവേശനം മുടക്കാൻ കഴിവുള്ള ടീമാണ് ഹംഗറി.