❝ യൂറോ ഉത്ഘാടനം🏆⚽ അത്ഭുതപ്പെടുത്തിയ
ഇറ്റലി 🇮🇹🇹🇷 തുർക്കി മാച്ച് ⚽🔥 റിപ്പോർട്ട് ❞

പ്രതിരോധത്തിനു പേരു കേട്ടിരുന്ന ആ ഇറ്റാലിയൻ നിരയല്ല ഇന്ന് ആക്ര മണം ആഡംബരമാക്കിയ പ്രതിരോധം മുതൽ എതിർ കോട്ട വരെ എത്തുന്ന എന്തിനും പോന്ന കരുത്തുറ്റ യുവ താരങ്ങളുടെ ഒരു പുതിയ മുഖം. തുർക്കിയെ തുരത്തി വെടി ക്കെട്ട് തുടക്കത്തോടെ അസൂറിപ്പട യൂറോ കപ്പിലേക്ക് തങ്ങളുടെ വരവറിയിച്ചുകഴിഞ്ഞു .യൂറോ കപ്പിലെ കറുത്ത കുതിരകളാകും എന്ന് പലരും പറഞ്ഞ് തുർക്കിയെ തകർത്തു കൊണ്ട് ഇറ്റലി തുടക്കം കുറിച്ചത് . ഇന്നലെ റോമിലെ ഒളിമ്പികോ സ്റ്റേഡിയത്തിൽ നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയമാണ് മാഞ്ചിനിയുടെ ടീം നേടിയത്. തീർത്തും ആധികാരികമായിരുന്നു ഇറ്റലിയുടെ ഇന്നത്തെ പ്രകടനവും വിജയവും.

റോമിൽ കരുതലോടെയാണ് ഗ്രൂപ്പ് എയിലെ ഇരുടീമുകളും തുടങ്ങിയത്. ഡിഫൻസിൽ ഊന്നി കളിച്ച തുർക്കി ഇറ്റലിയുടെ അറ്റാക്ക് പെട്ടെന്നു തന്നെ ക്ഷണിച്ചു വരുത്തി. ഈ ടൂർണമെന്റിലെ തന്നെ ആദ്യ അവസരം വന്നത് നാപോളിയുടെ താരം ഇൻസിനെയ്ക്ക് ആയിരുന്നു. തുർക്കി വലയിൽക്ക് പന്ത് കേർൾ ചെയ്ത് കയറ്റാൻ ഇൻസീനെ ശ്രമിച്ചു എങ്കിലും പന്ത് ലക്ഷ്യത്തിൽ നിന്ന് വളരെ ദൂരെയാണ് ചെന്നത്.

ഇതിനു പിന്നാലെ ഒരു കോർണറിൽ നിന്ന് കിയെല്ലിനിയുടെ ഹെഡർ ലോകോത്തര സേവിലൂടെ ഗോൾ കീപ്പർ കകിർ തടഞ്ഞു. തുർക്കി ഡിഫൻസും മധ്യനിരയും തുടർച്ചയായി പന്ത് നഷ്ടപ്പെടുത്തിയത് ഇറ്റലിക്ക് അറ്റാക്കുകൾ തുടങ്ങാൻ സഹായകമായി. ആദ്യ പകുതിയിൽ ആ രണ്ട് നല്ല അവസരങ്ങൾ മാത്രമേ എന്നിട്ടും ഇറ്റലിക്ക് സൃഷ്ടിക്കാനായുള്ളൂ. പ്രതീക്ഷിച്ചതുപോലെ ഇറ്റലി ആക്രമിച്ചും തുർക്കി പ്രതിരോധിച്ചും മുന്നേറിയ കളിയുടെ ആദ്യ പകുതി ​ഗോൾരഹിത സമനിലയിലാണ് അവസാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെംഗിസ് ഉണ്ടറിനെ കളത്തിൽ എത്തിച്ച് തുർക്കി ടാക്ടിക്സ് മാറ്റി. മറുവശത്ത് ഇറ്റലി ലൊറെൻസോയെയും കളത്തിൽ എത്തിച്ചു. കളിയുടെ 53ആം മിനുറ്റിൽ ഈ യൂറോ കപ്പിലെ ആദ്യ ഗോൾ പിറന്നു. ഒരു സെൽഫ് ഗോളിലൂടെ ഇറ്റലിയാണ് ലീഡ് എടുത്തത്. വലതു വിങ്ങുലൂടെ കുതിച്ചെത്തിയ ബെറാഡിയുടെ ക്രോസ് തടയാൻ ശ്രമിക്കുന്നതിനിടയിൽ തുർക്കി ഡിഫൻഡറായ ഡെമിറാലിന്റെ നെഞ്ചത്ത് തട്ടി വലയിലേക്ക് കയറുകയായിരുന്നു.


ഈ ഗോളിനു ശേഷം കളി ഒരു തുറന്ന പോരാട്ടമായി മാറി. തുർക്കി അറ്റാക്ക് ചെയ്യാൻ ശ്രമിച്ചത് ഇറ്റലിക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായകമായി. കകിറിന്റെ സേവുകൾ മാത്രമാണ് ഇറ്റലിയെ രണ്ടാം ഗോളിൽ നിന്ന് അകറ്റിയത്. പക്ഷെ അധികനേര കകിറിനും ഇറ്റലിയുടെ രണ്ടാം ഗോൾ തടയാനായില്ല. 66ആം മിനുട്ടിൽ ഇമ്മൊബിലെ ആണ് ഇറ്റലിയുടെ രണ്ടാം ഗോൾ നേടിയത്‌. സ്പിനസോളയുടെ ഷോട്ട് കാകിർ തടഞ്ഞപ്പോൾ റീബൗണ്ടിലൂടെ ഇമ്മൊബിലെ പന്ത് വലയിൽ എത്തിച്ച് ഇറ്റലിയുടെ സന്തോഷം ഇരട്ടിയാക്കി.

80ആം മിനുട്ടിൽ ഇൻസിനെയുടെ വക ഇറ്റലിയുടെ മൂന്നം ഗോളും വന്നു. തുർക്കി ഗോൾകീപ്പറിന്റെ പിഴവ് മുതലെടുത്തായിരുന്നു ഇൻസീനെയുടെ ഗോൾ. ഇതിനേക്കാൾ ഗോളുകൾ നേടാനുള്ള അവസരം ഇറ്റലിക്ക് ഉണ്ടായിരുന്നു എങ്കിലും ഫൈനൽ പാസുകളും ഗോൾ മുഖത്ത് ലക്ഷ്യം പിഴച്ചതും വിനയായി. ഇറ്റലിയുടെ തുടർച്ചയായ ഒമ്പതാം വിജയമാണ് ഇത്. ഈ ഒമ്പതു മത്സരങ്ങളിലും ഇറ്റലി ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല.

മിഡ്ഫീൽഡിൽ പിഎ സ് ജി താരം വെറാട്ടിയുടെ അഭാവത്തിൽ ടാക്കിളുകളും ഇന്റർസെപ്‌ഷൻസും കീ പാസുകളും റിക്കവറീസും 94% പാസിംഗ് ആക്കുറസിയും നിറഞ്ഞൊരു ക്ലിനിക്കൽ പെർഫോമൻസ് നടത്തി ഇറ്റലിയുടെ മദ്ധ്യനിരയിൽ നിറഞ്ഞാടിയ ചെൽസി താരം ജോർജിൻജോയുടെ പ്രകടനം മികച്ചു നിന്നു. കളിയിൽ 61 % പന്ത് കൈവശം വെച്ച ഇറ്റലി ഗോളിലേക്ക് 24 ഷോട്ടുകളും ഗോൾ ലക്ഷ്യമാക്കി 8 ഷോട്ടുകളും അടിച്ചു. മുന്നേറ്റ നിരയിൽ ബെറാർഡി, ഇൻസൈനെ ,ഇമ്മൊബിലെ ത്രയം നിരന്തരം തുർക്കി പ്രതിരോധത്തെ പരീക്ഷിച്ചു കൊണ്ടിരുന്നു. മൂവരും മികച്ച പ്രകടനമാണ് മത്സരത്തിൽ പുറത്തെടുത്തത്.

ലെഫ്റ്റ ബാക്ക് ലിയോനാർഡോ സ്പിനാസോളയും ലോറൻസോ ഇൻസൈനും ഇടതു വിങ്ങിൽ മികച്ച ഒത്തിണക്കം കാണിച്ചപ്പോൾ രണ്ട പക്തിയിൽ തുർക്കി ഡിഫെൻഡർമാർ ഇവരെ തടയാൻ പാടുപെട്ടു. ഇന്നലെ പിച്ചിലെ ഏറ്റവും മികച്ച കളിക്കാരനായിരുന്നു ഇൻ‌സൈൻ.ഡ്രിബ്ലിംഗ് കഴിവും ലിങ്കപ്പ് പ്ലേയും ഉപയോഗിച്ച് തുർക്കി ബാക്ക്‌ലൈനിനെ ബുദ്ധിമുട്ടിച്ചു. ഇറ്റലിയുടെ മൂന്നാമത്തെ ഗോളിൽ തന്റെ പങ്ക് വഹിക്കാൻ സ്പിനാസോളക്കായി.