❝ വമ്പന്മാർ വീണു 💥🏆 പോയ അവസാന പതിനാറ്, 😍🏆 യൂറോ കപ്പ് 💪🔥 ക്വാർട്ടർ ലൈൻ അപ്പ് തയ്യാർ ❞

ഇന്നലെ നടന്ന അവസാന പ്രീ ക്വാർട്ടറിൽ സ്വീഡനെ എക്സ്ട്രാ ടൈമിലെ അവസാന മിനുട്ടിൽ നേടിയ ഗോളിന് തകർത്ത് ക്വാർട്ടറിലേക്ക് യോഗ്യത നേടുന്ന അവസാന ടീമായി മാറി യുക്രൈൻ. ആവേശകരമായ മത്സരത്തിനൊടുവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു യുക്രൈനിന്റെ ജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളിന് സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ എക്‌സ്ട്രാ ടൈമിന്റെ അവസാന നിമിഷത്തിൽ ആര്‍ട്ടെം ഡോവ്ബിക്ക് ആനി വിജയം ഗോൾ നേടിയത്.

കിരീട സാധ്യത കൽപ്പിച്ച വമ്പന്മാരായ പോർച്ചുഗൽ ,ജർമ്മനി ,ഹോളണ്ട് , ഫ്രാൻസ് എന്നിവർക്കെല്ലാം പ്രീ ക്വാർട്ടറിൽ കാലിടറിയപ്പോൾ അപ്രതീക്ഷതിരായി എത്തിയ ഡെൻമാർക്ക്‌ ,യുക്രൈൻ, ചെക്ക് റിപ്പബ്ലിക്ക് , സ്വിറ്റ്‌സർലൻഡ് എന്നിവർ ക്വാർട്ടറിലെത്തി. എട്ടു ടീമുകളിൽ സ്പെയിൻ , ഡെൻമാർക്ക്‌ ,ഇറ്റലി എന്നിവർ മാത്രമാണ് മുൻപ് യുറോകിരീടം നേടിയ ടീമുകൾ. ക്വാർട്ടർ ഫൈനലിൽ ബെൽജിയം ഇറ്റലിയെയും ഡെന്മാർക്ക് ചെക് റിപ്പബ്ലിക്കിനെയും നേരിടുമ്പോൾ സ്‌പെയിൻ സ്വിസർലന്റിനെയും ഇംഗ്ലണ്ട് ഉക്രൈനെയും നേരിടും.

വെള്ളിയാഴ്ച്ച നടക്കുന്ന സ്വിറ്റ്‌സർലൻഡ് സ്പെയിൻ പോരാട്ടത്തോടെയാണ് ക്വാർട്ടർ മത്സരങ്ങൾക്ക് തുടക്കമാവുന്നത്. കടുത്ത മത്സരങ്ങൾക്കൊടുവിൽ ക്വാർട്ടറിൽ ഇടം നേടിയ ടീമുകളാണ് ഇരുവരും.ക്രൊയേഷ്യക്ക് എതിരെ കടുത്ത പോരാട്ടത്തിൽ അധിക സമയത്ത് 5-3 നു പോരാടി നേടിയ ജയവും ആയി അവസാന എട്ടിൽ ഇടം പിടിച്ച ലൂയിസ് എൻറിക്വയുടെ സ്‌പെയിൻ അവരുടെ യഥാർത്ഥ മികവിലേക്ക് ഉയരുകയാണ്. ഗോൾ അടിക്കുന്നില്ല എന്ന പരാതി രണ്ടു മത്സരങ്ങളിൽ 10 ഗോൾ അടിച്ചാണ് അവർ തീർത്തത്. അതേസമയം ലോക ജേതാക്കളെ അട്ടിമറിച്ചു വരുന്ന സ്വിസ് തങ്ങളുടെ ഹൃദയം കൊണ്ട് ഫുട്‌ബോൾ കളിച്ചു പോരാട്ടവീര്യം കൊണ്ട് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച കൂട്ടമാണ്. ലോക ജേതാക്കളെ 120 മിനിറ്റിൽ 3-3 നു സമനിലയിൽ കുടുക്കിയ അവർ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ജയം കണ്ടത്. എന്നാൽ സസ്‌പെൻഷൻ കാരണം ക്യാപ്റ്റൻ ശാക്ക അടക്കമുള്ള താരങ്ങൾ ക്വാർട്ടർ ഫൈനൽ കളിക്കില്ല എന്നത് അവർക്ക് വലിയ തിരിച്ചടി ആവും.

ഏവരും ഉറ്റു നോക്കുന്ന മത്സരമാണ് ഇറ്റലിയും ബെൽജിയവും തമ്മിലുള്ളത്. നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗലിന്റെ തകർത്താണ് ബെൽജിയത്തിന്റെ വരവ്. ആധികാരികമായ വിജയത്തോടെയാണ് അവർ എത്തുന്നത്. സൂപ്പർ താരങ്ങളായ ഡി ബ്രൂയിൻ ,ഹസാഡ് എന്നിവരുടെ പരിക്കാണ് ബെൽജിയത്തെ വലിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന ടീമാണ് ഇറ്റലി. പ്രീ ക്വാർട്ടറിൽ ഓസ്ട്രിയയുടെ കനത്ത വെല്ലുവിളി എക്സ്ട്രാ ടൈമിൽ മറികടന്നാണ് ഇറ്റലി എത്തുന്നത്. കിരീട പോരാട്ടത്തിൽ മുന്നിലുള്ള രണ്ടു ടീമുകളും നേർക്ക് നേർ വരുമ്പോൾ തീപാറും പോരട്ടം ഉറപ്പാണ്.


ശനിയാഴ്ച്ച നടക്കുന്ന മൂന്നാമത്തെ ക്വാർട്ടറിൽ അപ്രതീക്ഷതമായ രണ്ടു ടീമുകളായ ചെക്കും ഡെന്മാർക്കും ഏറ്റുമുട്ടും.കരുത്തരായ ഹോളണ്ടിനെയാണ് ചെക്ക് പ്രീ ക്വാർട്ടറിൽ പരാജയപ്പെടുത്തിയത്. വെയ്ൽസിനെ അനായാസം കീഴടക്കിയാണ് ഡെന്മാർക്കിലെ വരവ്. 1992
ലെ കിരീട നേട്ടം ആവർത്തികകണ് ഡെന്മാർക്കിലെ ശ്രമം .

പതിറ്റാണ്ടുകൾക്ക് ശേഷം 1966 ലോകകപ്പ് ഫൈനലിന് ശേഷം ഒരു പ്രധാന ടൂർണമെന്റിൽ ജർമ്മനിയെ പരാജയപ്പെടുത്തി വരുന്ന ഗാരത് സൗത്ത്ഗേറ്റിന്റെ ഇംഗ്ലണ്ട് വലിയ ആത്മവിശ്വാസത്തിൽ ആണ്. ഇത് വരെ ഒരു ഗോൾ പോലും വഴങ്ങാതെയാണ് യൂറോ കപ്പ് അവസാന എട്ടിലേക്ക് മുന്നേറുന്നത്. കാലങ്ങളായി കാത്തിരിക്കുന്ന കിരീടത്തിലേക്ക് ഈ ടീം എങ്കിലും നടന്നു കയറും എന്ന പ്രതീക്ഷയിൽ ആണ് ഇംഗ്ലീഷ് ആരാധകരും. അതേസമയം ആന്ദ്ര ഷെവ്ഷെങ്കോ ഏറ്റവും വലിയ പ്രചോദനം ആവുന്ന ഉക്രൈൻ തങ്ങളുടെ പോരാട്ടവീര്യത്തിൽ ആർക്കും പിറകിലല്ല. സ്വീഡന് മേൽ അധിക സമയത്ത് നീണ്ട മത്സരത്തിൽ അവസാന നിമിഷം ഗോൾ നേടി ജയം കണ്ടത്തിയ അവർ പൊരുതാൻ ഉറച്ച് തന്നെയാവും ഇംഗ്ലണ്ടിനെ നേരിടുക.

ക്വാർട്ടർ ഫൈനൽ

സ്വിറ്റ്‌സർലൻഡ് vs സ്പെയിൻ – ജൂലൈ 2 വെള്ളിയാഴ്ച്ച- 9 .30
ബെൽജിയം vs ഇറ്റലി – രാത്രി 12 .30
ചെക്ക് റിപ്പബ്ലിക്ക് vs ഡെന്മാർക്ക് – ജൂലൈ 3 ശനിയാഴ്ച -9 .30
ഇംഗ്ലണ്ട് vs യുക്രൈൻ -രാത്രി 12 .30

ജൂലൈ നാലിന് അർധരാത്രി 12.30 നു ആണ് ഈ പോരാട്ടം. ചെക് റിപ്പബ്ലിക്, ഡെന്മാർക്ക് മത്സരവിജയിയെ ആവും ഇംഗ്ലണ്ട്, ഉക്രൈൻ മത്സരവിജയി സെമിഫൈനലിൽ നേരിടുക. അതേസമയം ബെൽജിയം, ഇറ്റലി മത്സരവിജയിയെ ആവും സ്‌പെയിൻ, സ്വിസ് മത്സരവിജയി നേരിടുക.