❝ ഞങ്ങൾ 🏴󠁧󠁢󠁥󠁮󠁧󠁿🦁 ഇവിടം കൊണ്ട് 🔥⚽നിർത്താൻ ഉദ്ദേശിക്കുന്നില്ല 💪🏆ലക്ഷ്യം കിരീടം മാത്രം ❞

പ്രധാന ടൂർണമെന്റുകളിൽ ജർമ്മനിക്കെതിരെ വിജയിക്കില്ല എന്ന ചീത്തപ്പേര് മാറ്റിയിരിക്കുകയാണ് സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ട്. ഇന്നലെ വെബ്ലിയിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇംഗ്ലണ്ട് ജർമനിയെ പരാജയപെടുത്തിയത്. ഇതുവരെ യൂറോ കിരീടത്തിൽ മുത്തമിടാത്ത ഇംഗ്ലണ്ട് ആദ്യ കിരീടമാണ് ഈ വര്ഷം ലക്‌ഷ്യം വെക്കുന്നത്. ചാമ്പ്യൻഷിപ്പിൽ എന്നും നോക്ക് ഔട്ട് റൗണ്ടിൽ എന്നും കാലിടറാറുള്ള ഇംഗ്ലണ്ട് ഇത്തവണ അത് മാറ്റി എഴുതിയിരിക്കുകയാണ്.1966 ൽ സ്വന്തം മണ്ണിൽ ലോകകപ്പ് ഉയർത്തിയതിന് ശേഷം നാല് തവണ ലോക ചാമ്പ്യന്മാർ ആയ ജര്മനിക്കെതിരെയുള്ള ഇംഗ്ലണ്ടിന്റെ ആദ്യ നോക്കൗട്ട് വിജയമാണിത്.

പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇതുവരെ ഗോൾ വഴങ്ങാത്ത ഏക ടീമും ഇംഗ്ലണ്ടാണ്.ഗ്രൂപ് ഘട്ടങ്ങളിൽ ഗോൾ നേടാൻ സാധിക്കാതിരുന്ന ക്യാപ്റ്റൻ കെയ്ൻ ഇന്നലെ ഗോൾ നേടിയത് ഇംഗ്ലണ്ടിന് വലിയ ആശ്വാസം നൽകി. “ഇതൊരു അത്ഭുതകരമായ ദിവസമാണ്, അതിശയകരമായ ഗെയിമാണ്. വെംബ്ലിയെ ഇതുപോലെ കാണുന്നത് വളരെ സന്തോഷം നൽകുന്നു , ഇത് ഒരിക്കലും മറക്കാത്ത നിമിഷമാണ്,” കെയ്ൻ പറഞ്ഞു.

“ഇവിടെ അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല എന്നതാണ് ഏറ്റവും പ്രധാനം, ഒരു ടീം എന്ന നിലയിൽ, ഒരു ഗ്രൂപ്പായി, കോച്ചിംഗ് സ്റ്റാഫ് എന്ന നിലയിൽ ഞങ്ങൾ മുന്നോട്ട് പോവുകയാണ് ,പക്ഷെ ഞങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടില്ല. സെമി ഫൈനലും ഫൈനലുമാണ് ഞങ്ങളുടെ ലക്ഷ്യം. കെയ്ൻ കൂട്ടിച്ചേർത്തു. ക്വാർട്ടറിൽ യുക്രയ്‌നാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.ചൊവ്വാഴ്ച റോമിൽ വെച്ചാണ് മത്സരം.


എക്സ്ട്രാ ടൈമിന്റെ അവസാന നിമിഷം നേടിയ ഗോളിൽ സ്വീഡനെ പരാജയപ്പെടുത്തിയാണ് ആൻഡ്രി ഷെവ്ചെങ്കോയുടെ ഉക്രെയ്ൻ ഇംഗ്ലണ്ടിനെ നേരിടാനെത്തുന്നത്. എന്നാൽ ഇംഗ്ലീഷ് ടീമിനെ ഞങ്ങൾ ഭയക്കുന്നില്ല എന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആൻഡ്രി ഷെവ്ചെങ്കോ. “ഇംഗ്ലണ്ട് ഒരു മികച്ച ടീമാണ്, അവർക്ക് ആഴത്തിലുള്ള സ്‌ക്വാഡ് ഉണ്ട് , മികച്ച കോച്ചിംഗ് സ്റ്റാഫ് ഉണ്ട്, ഈ ഗെയിം എത്രത്തോളം കഠിനമാകുമെന്ന് ഞങ്ങൾക്ക് നന്നായി അറിയാം,” ഷെവ്ചെങ്കോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അവർക്കെതിരെ സ്കോർ ചെയ്യാൻ അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്, പക്ഷേ അവരുടെ ശക്തി ഞങ്ങളെ ഭയപ്പെടുത്തുന്നില്ല ഷേവ്ചെങ്കോ കൂട്ടിച്ചേർത്തു.

രണ്ടു മാഞ്ചസ്റ്റർ സിറ്റി താരങ്ങളാണ് ടൂർണമെന്റിൽ രണ്ടു ടീമുകൾക്കും വേണ്ടി കൂടുതൽ തിളങ്ങിയത്.യൂറോ 2020 ൽ ഇംഗ്ലണ്ടിന്റെ നാല് ഗോളുകളിൽ മൂന്നെണ്ണം നേടിയ റഹീം സ്റ്റെർലിംഗും സ്വീഡനെതിരെ ആദ്യ ഗോൾ നേടുകയും രണ്ടാം ഗോളിന് വഴിയൊരുക്കി മാൻ ഓഫ് ദ മാച്ച് ആയ ഒലെക്സാണ്ടർ സിൻചെങ്കോയും.