ജയിച്ചെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന് യുണൈറ്റഡ് : ഗ്രൂപ്പിൽ ഒന്നാമതായി ആഴ്‌സണൽ നോക്ക് ഔട്ടിലേക്ക്

യൂറോപ്പ ലീഗിൽ റയൽ സോസിഡാഡിനെതിരെ ജയിച്ചെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗ്രൂപ്പിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരും .ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് റൗണ്ടിലേക്ക് കടക്കാൻ സോസിഡാഡിന് സാധിച്ചു. ഗോൾ ശരാശരിയിലാണ് സ്പാനിഷ് ക്ലബ് നോക്ക് ഔട്ട് ഉറപ്പിച്ചത്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നേടാൻ രണ്ടു ഗോൾ വിജയം വേണ്ടിയിരുന്ന യുണൈറ്റഡിന് ഒരു ഗോൾ വിജയം മാത്രമാണ് നേടാൻ സാധിച്ചത്.

ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ആയതോടെ ചാമ്പ്യൻസ് ലീഗിൽ നിന്നും വരുന്ന ടീമിനെതിരെ പ്ലേ ഓഫ് കളിക്കേണ്ടി വരും. അർജന്റീനിയൻ യുവ താരം അലജാൻഡ്രോ ഗാർനാച്ചോയാണ് യുണൈറ്റഡിന്റെ ഗോൾ നേടിയത്.ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് എട്ട് മൂന്നാം സ്ഥാനക്കാരായ അജാക്സ്, ബാഴ്സലോണ, യുവന്റസ്, ബയർ ലെവർകുസെൻ, എഫ്സി സാൽസ്ബർഗ്, സെവിയ്യ, ഷാക്തർ ഡൊണെറ്റ്സ്ക്, സ്പോർട്ടിംഗ് സിപി എന്നിവയിൽ ഒന്നിനെതിരെ നോക്കൗട്ട് റൗണ്ട് പ്ലേഓഫിനെ നേരിടും.എറിക് ടെൻ ഹാഗിന്റെ ടീമിന് ആഗ്രഹിച്ച ഫലം ലഭിച്ചില്ലെങ്കിലും, അവരുടെ 18-കാരനായ താരത്തിന് ഒരു കന്നി ഗോളിൽ സന്തോഷിക്കാൻ ധാരാളം ഉണ്ടായിരുന്നു.

17 ആം മിനുട്ടിൽ റൊണാൾഡോയുടെ പാസിൽ നിന്നാണ് 18 കാരൻ കരിയറിലെ ആദ്യ സീനിയർ ഗോൾ നേടിയത്.ഗാർനാച്ചോ ജനിക്കുന്നതിന് മുമ്പ് ഓൾഡ് ട്രാഫോർഡിൽ അരങ്ങേറ്റം കുറിച്ച തന്റെ ആരാധന പാത്രമായ റൊണാൾഡോയുടെ അസ്സിസ്റ്റിൽ നിന്നും ഗോൾ നേടാൻ സാധിക്കുകയും ചെയ്തു. ഗോൾ നേടിയതിനു ശേഷം യുണൈറ്റഡും സോസിഡാഡും ആക്രമിച്ചു കളിച്ചെങ്കിലും ഗോൾ മാത്രം വീണില്ല. ഡിഹിയയുടെ മിന്നുന്ന സേവുകൾ യുണൈറ്റഡിന് രക്ഷയായി. അവസാന നിമിഷങ്ങളിൽ ഹാരി മഗ്വെയറിനെ ഒരു താൽക്കാലിക സ്‌ട്രൈക്കറായി ടെൻ ഹാഗ് പരീക്ഷിക്കുകയും ചെയ്തു.

എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ എഫ്‌സി സൂറിച്ചിനെതിരെ യൂറോപ്പ ലീഗ് ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ സുപ്രധാനമായ വിഡജയം നേടി ഒന്നാം സ്ഥാനക്കാരായി നോക്ക് ഔട്ട് ഉറപ്പിച്ച് ആഴ്‌സണൽ.ബോഡോ/ഗ്ലിംറ്റിനെ തോൽപ്പിച്ച് മൂന്ന് പോയിന്റുകളും നേടിയ പിഎസ്‌വിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ആഴ്‌സണൽ നോക്ക് ഔട്ടിലേക്ക് മുന്നേറിയത്. മത്സരത്തിന്റെ 17
ആം മിനിറ്റിൽ കീറൻ ടിയേർണിയാണ് ആഴ്‌സനലിനെ വിജയ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ സൂറിച്ച് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ആഴ്‌സണൽ പ്രതിരോധം ഉറച്ചു നിന്നു. 15 പോയിന്റുമായാണ് ആഴ്‌സണൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

Rate this post