❝ ചെങ്കോട്ട തകർത്ത് 💔🔥 ആദ്യ കിരീടം
🏆😍 നേടിയ ക്ലബ് 🟡✌️ വിയ്യ റയൽ ❞

സ്പാനിഷ് ക്ലബ് വിയ്യ റയലിന് ആദ്യ യൂറോപ്പ ലീഗ് കിരീടം. ഇന്നലെ പോളണ്ടിൽ നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തകർത്തെറിഞ്ഞാണ് വിയ്യ റയൽ വിജയം നേടിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്ന നിലയിൽ സമനിലയിലായതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നു .സഡൻ ഡെത്തിൽ 11 -10 എന്ന സ്കോറിനാണ് വിയ്യ റയലിന്റെ ജയം. ഗോൾ നെടുകയും ഗോൾ തടുക്കുകയും ചെയ്ത വിയ്യാറയൽ ഗോൾ കീപ്പർ ജെറോനിമോ റുള്ളി താരമായി മാറി. വിയ്യ റയൽ പരിശീലകൻ ഉനായ് എമിറെയുടെ നാലാം യൂറോപ്പ ലീഗ് കിരീടമാണിത്. മറ്റു മൂന്നു കിരീടവും മറ്റൊരു സ്പാനിഷ് ക്ലബായ സെവിയ്യക്കൊപ്പമായിരുന്നു.

മത്സരത്തിന്റെ ആരംഭത്തിൽ വിയ്യ റയലാണ് ആധിപത്യം നേടിയത്.ആദ്യ അവസരത്തിൽ തന്നെ ഗോൾ നേടിക്കൊണ്ട് വിയ്യറയൽ ലീഡ് എടുത്തു.29ആം മിനുട്ടിൽ പരേഹോ എടുത്ത ഫ്രീകിക്ക് ജെറാഡ് മൊറേനെ ലക്ഷ്യത്തിൽ എത്തിച്ചു. മൊറേനോയുടെ ഈ സീസൺ യൂറോപ്പ ലീഗയിലെ ഏഴാം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം യുണൈറ്റഡ് തുടർ ആക്രമണങ്ങൾ നടത്താൻ ശ്രമിച്ചു എങ്കിലും നല്ല ഗോൾ അവസരങ്ങൾ പോലും ആദ്യ പകുതിയിൽ സൃഷ്ടിക്കാൻ യുണൈറ്റഡിനായില്ല. എന്നാൽ രണ്ടാം പ്കുത്തിയിൽ കൂടുതൽ മികച്ച കളി പുറത്തെടുത്ത യുണൈറ്റഡ് 55ആം മിനുട്ടിൽ കവാനിയുലൂടെ യുണൈറ്റഡ് സമനില ഗോൾ കണ്ടെത്തുകയും ചെയ്തു.


ഗോൾ വീണതിന് ശേഷം മത്സരം മാഞ്ചസ്റ്റർ നിയന്ത്രണത്തിലേക്ക് വന്നു. റാഷ്‌ഫോഡിനും, കവാനിക്കും വിജയ ഗോൾ നേടാൻ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല .എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോഴും മത്സരം 1-1 എന്ന രീതിയിൽ തന്നെ തുടർന്നു‌. മത്സരം എക്സ്ട്രാ ടൈമിന്റെ രണ്ടാം പാദത്തിൽ എത്തിയപ്പോൾ കളി കൂടുതൽ വിരസമായി. രണ്ടു ടീമുകളും കളി പെനാൾട്ടി ഷൂട്ടൗട്ടിൽ എത്താൻ ആഗ്രഹിച്ചതു പോലെ ആയിരുന്നു കളിയെ സമീപിച്ചത്. ടീമുകളുടെ ആഗ്രഹം പോലെ കളി പെനാൾട്ടിയിലേക്ക് തന്നെ എത്തി.

യുണൈറ്റഡിന് വേണ്ടി മാറ്റ,ടെല്ലസും,ബ്രൂണോ, റാഷ്ഫോർഡും, കവാനി, ഫ്രെഡ്, ജെയിംസും, ലൂക് ഷോ,ടുവൻസബെ, ലിൻഡെലോഫും ഷൂട്ട് ഔട്ടിൽ പന്ത് വലയിലെത്തിച്ചു. ആദ്യ പത്തു കിക്കുകളും വിയ്യാറയലും യുണൈറ്റഡും ഗോളാക്കിയതോടെ സ്കോർ 10 -10 ആയി. പിന്നീട് ഗൊൾ കീപ്പർമാരുടെ ഊഴമായി പതിനൊന്നാം കിക്കെടുത്ത വിയ്യ റയൽ കീപ്പർ റുള്ളി പന്ത് വലയിലെത്തിച്ചു സ്കോർ 11 -10 ആക്കി ഉയർത്തി . എന്നാൽ കിക്കെടുത്ത യുണൈറ്റഡ് ഗോൾ കീപ്പർ ഡിഹയുടെ കിക്ക് പിഴച്ചു. വിയ്യ റയൽ ഗോൾ കീപ്പർജെറോനിമോ റുള്ളി രക്ഷകനായെത്തി കിരീടം നേടിക്കൊടുത്തു.